ഈ യാത്രയിൽ- 1 Like

‘ഉം ‘ ഞാൻ മൂളി

പെട്ടന്ന് അവളുടെ മുഖ ഭാവം മാറി , കണ്ണുനീർ തുടച്ച അവൾ സോഫയുടെ ഒരു അറ്റത് പോയി ഇരുന്ന് രണ്ടു കൈ കൊണ്ടും മുഖം പൊതി പിടിച്ചു . അവൾ വീണ്ടും കരയുകയാണോ ….

ഞാൻ പുറകിലെ ബെഡിലേക്കു ഇരുന്നു , അടുത്തെക്ക് പോകുവാൻ തോന്നിയില്ല .ഒന്നും മിണ്ടിയും ഇല്ല .

കുറച്ചു കഴിഞ്ഞപ്പോൾ മുഖം തുടച്ചുകൊണ്ടവൾ എഴുനേറ്റു . ‘

എന്നാലും ഹരിയേട്ടാ,ഒരു മെസ്സേജ് അയക്കാൻ പോലും നിങ്ങൾക്ക് തോന്നിയില്ലല്ലോ’ അവളുടെ ദയനീയമായ ചോദ്യം കേട്ടപ്പോൾ എന്റെ ഉള്ളൊന്നു വിറച്ചു . ഒന്നും പറയാൻ ആവാതെ ഞാൻ തല താഴ്ത്തി ഇരുന്നു .

ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്റെ ചാരത്തു വന്നിരുന്നു ,അവളുടെ കൈകൾ എന്റെ പുറത്ത് പതിഞ്ഞത് ഞാൻ അറിഞ്ഞു . മുഖം ഉയർത്തി ഞാൻ അവളെ നോക്കി .

‘സോറി’

‘എന്തിന് ,ഞാൻ അല്ലെ സോറി പറയേണ്ടത് ‘ ഞാൻ പറഞ്ഞു

‘അല്ല , ഞാൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞത് ശെരിയായില്ല , അത് ഫീൽ ചെയ്തിട്ടല്ലേ എന്നെ വിളിക്കാഞ്ഞേ ‘ അവൾ ചോദിച്ചു

‘ഉം , അതെ ‘ ഞാൻ മറുപടി നൽകി .

‘സോറി ഹരിയേട്ടാ , ഞാൻ പറഞ്ഞത് ഹരിയേട്ടന് ഫീലായിട്ടുണ്ടെന്നു അപ്പോൾ തന്നെ മനസ്സിലായിരുന്നു , പക്ഷെ വീണ്ടും എന്നെ വിളിക്കും എന്നാ ഞാൻ കരുതിയത് ‘.

ഞാൻ അവളുടെ വിളിയും മെസ്സേജും കാത്തിരിക്കുകയായിരുന്നു എന്ന് പറയാൻ എനിക്ക് തോന്നിയില്ല ,

‘ഞാൻ നീ മടുത്തു എന്ന് കരുതി…….’

‘ഉം ബാക്കി പറയണ്ട, ഞാൻ നേരത്തെ പറഞ്ഞത് തന്നെ അല്ലെ ‘ അവൾ സൗമ്യമായി ചോദിച്ചപ്പോൾ ഞാൻ അതെ എന്ന് ഞാൻ തലയാട്ടി സമ്മതിച്ചു .

അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ടേബിളിൽ ഉണ്ടായിരുന്ന വെള്ളക്കുപ്പി എടുത്തു . മൂടി തുറന്നു കുറച്ചു വെള്ളം കുടിച്ചു .

‘രാവിലെ ഹരിയേട്ടൻ വിളിച്ചു വെച്ചതുമുതൽ ഒരു സമാധാനം
ഇല്ലായിരുന്നു,മര്യാദക്ക് ക്ലാസ്സിൽ ശ്രെദ്ധിക്കാൻ പോലും പറ്റിയില്ല’

‘ഇപ്പൊ എന്നെ വന്നു ചീത്ത പറഞ്ഞപ്പോ സമാധാനമായില്ലേ ‘

‘ചീത്ത , നല്ല രണ്ടെണ്ണം തരേണ്ടതാ ‘അവൾ ചിരിച്ച കൊണ്ട് പറഞ്ഞു .

ഞാനും ഒന്ന് ചിരിച്ചു , ഇനി ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കാൻ വയ്യ .ഒരു സിഗരറ്റും എടുത്ത് ഞാൻ ബാൽക്കണിയിലേക്കു നടന്നു.

‘വാ’ ഞാൻ അവളെ വിളിച്ചു . പുറത്തേക്കുള്ള കണ്ണാടി വാതിൽ തുറന്നപ്പോൾ നല്ല തണുത്ത കാറ്റ് റൂമിനുള്ളിലേക്കു പാഞ്ഞു കയറി .

അവൾ പുറത്തെ കാഴ്ച്ചകൾ കണ്ടു നിൽക്കുകയായിരുന്നു , ഞാൻ വലിച്ചു വിട്ട പുകയുടെ ഗന്ധം അവളുടെ മൂക്കിലെത്തിയപ്പോൾ രൂക്ഷമായി എന്നെ ഒന്ന് നോക്കി .

‘ഇതിപ്പോളും നിർത്തിയിട്ടില്ലല്ലേ ?’ അവൾ എന്റെ ചുണ്ടിൽ എരിയുന്ന സിഗരെറ്റിലേക്കു നോക്കി ചോദിച്ചു

‘നിർത്തിയിട്ടുണ്ടെങ്കിൽ ഞാൻ ഇപ്പൊ വലിക്കുമോ ‘ ഞാൻ ഒരു കൗണ്ടർ ഇട്ടു .

‘എന്ത് ചളിയാ ഹരിയേട്ടാ, വലിച്ചൂട് .കുറച്ച് കഴിയുമ്പോൾ മനസ്സിലായിക്കോളും , നിർത്താൻ പറയാൻ ഞാൻ ആരും അല്ലല്ലോ ‘

‘ഹഹ , അങ്ങനെ വലിക്കാറൊന്നുല്ലടോ , ദിവസം കൂടി പോയാൽ മൂന്നെണം ,ചില ദിവസ്സങ്ങളിൽ തീരെ ഇല്ല ‘

‘എന്തേലും ആക്ക് , നിങ്ങളുടെ ജീവിതം ‘അവൾ പറഞ്ഞു

‘അത് വിട് ,ഇപ്പൊ തത്കാലം നിർത്താൻ പ്ലാൻ ഇല്ല. കല്യാണം കഴിയട്ടെ ശേഷം നോക്കാം .

‘ആ ‘ അവൾ ഞാൻ പറഞ്ഞത് മൈൻഡ് ചെയ്തില്ല

‘അല്ലടോ , നീ എങ്ങനെ ഇവിടെത്തി ‘ അവൾ റൂമിൽ എത്തിയതിനെ കുറിച്ച് എനിക്ക് അപ്പോളാണ് ഓര്മ വന്നത് .

‘അതൊക്കെ ഞാൻ ഇങ്ങെത്തി ‘ അവൾ ഒന്ന് വെയ്റ്റ് ഇട്ടു പറഞ്ഞു .’ ഈ ഹോട്ടൽ ഇന്നലെ എനിക്ക് കാണിച്ചു തന്നിരുന്നില്ലേ,ഞാൻ നടന്നിങ്ങു പോന്നു ‘

‘ആ ,അടിപൊളി . വാ ഉള്ളിലേക്ക് ഇരിക്കാം’ഉള്ളിൽ കയറി ഡോർ അടച്ചു . ‘അല്ലടോ നീ എന്തേലും കഴിച്ചതാണോ’

‘കാര്യായിട്ട് ഒന്നും കഴിച്ചില്ല , ക്യാന്റീനിൽ നിന്ന് വൈകിട്ട് ഒരു ബർഗറും ജ്യൂസും കുടിച്ചു ‘

‘അപ്പൊ വിശക്കുന്നില്ലേ ‘

‘ഹെയ് , വിശക്കുന്നൊന്നുല്ല , ഹരിയേട്ടൻ കഴിച്ചോ ‘

‘ഇല്ല , എണീറ്റ് കഴിക്കാം എന്ന് കരുതി കിടന്നതാ, പക്ഷെ ലേറ്റ് ആയില്ലേ ‘ ഞാൻ പറഞ്ഞു

‘ഉം ‘ അവൾ റൂമിലെ ഇന്റീരിയൽ ഡെക്കറേഷൻസ് എല്ലാം നോക്കി കാണുകയായിരുന്നു ‘നല്ല റൂം ,നല്ല കളർ കോമ്പിനേഷൻ ‘

Leave a Reply

Your email address will not be published. Required fields are marked *