ഈ യാത്രയിൽ- 1 Like

സിഗെരെറ് കെടുത്തി ഞാൻ റൂമിലെ സോഫയിൽ വന്നിരുന്നു . ഉറക്കം വരുന്നില്ല. സമയം അഞ്ചര . ഞാൻ വാട്സാപ്പിൽ വന്ന മെസേജുകൾ നോക്കി. ശേഷം ഫോൺ ടേബിളിൽ വെച്ച്‌ ഒന്ന് ബാത്‌റൂമിൽ പോയി വന്നു . പുറത്തേക്ക് ഇറങ്ങുമ്പോൾ ഫോൺ ടേബിളിൽ ഇരുന്നു റിങ് ആവുന്നുണ്ട് , സൈലന്റ് മോഡ് ഓഫ് ചെയ്യാൻ മറന്നത് കൊണ്ടാണ് സൗണ്ട് കേൾക്കാതിരുന്നത് .ഞാൻ ടേബിളിന്റെ അടുത്തേക്ക് എത്തിയപ്പോളേക്കും കാൾ കട്ട് ആയി .എടുത്തു നോക്കിയപ്പോൾ നിമ്മിയുടെ രണ്ടു മിസ്സിട് കോളുകൾ .തിരിച്ചു വിളിച്ചു .

‘നിമ്മീ’

‘ഉം ‘

‘നേരെത്തെ എണീറ്റോ ?’

‘ഉം , കുളിച്ചു മാറ്റി ഇരിക്ക്യെണ് ‘

‘ഡോ , ഇന്നലെ …’ മുഴുവിപ്പിക്കാൻ അവൾ സമ്മതിച്ചില്ല .

‘വേണ്ട ഹരിയേട്ടാ, അതിനെ കുറിച്ച് ഇനി പറയണ്ട’

‘ഡോ,ഞാൻ …’

‘ഒന്നുല്ല , ഇനിയും സംസാരിച്ചു തുടങ്ങിയാൽ ഞാൻ വീണ്ടും ഡൌൺ ആവും,അത് വിട്ടേക്ക്’

‘ഉം , വേറെ എന്താ,വിശക്കുന്നില്ലേ ?ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ ‘

‘വിശപ്പുണ്ട് , ബിസ്‌ക്കറ് എന്തേലും കഴിക്കാം ‘

‘ഞാൻ വരാടോ , പുറത്തു നിന്നും എന്തേലും കഴിക്കാം ‘

‘വേണ്ട ഹരിയേട്ടാ, തത്കാലം ഇത് മതി . ബാക്കി ഞാൻ ക്യാമ്പസ്സിൽ ചെന്നിട്ടു കഴിച്ചോളാം’

അവളുടെ വാക്കുകളിൽ എന്തോ ഒരു മുന , എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞത് പോലെ എനിക്ക് തോന്നി .

‘വേറെ എന്താ, കുഴപ്പൊന്നുല്ലല്ലോ’

‘ഇല്ല ഹരിയേട്ടാ, കുഴപ്പൊന്നുല്ല , ക്ലാസിലേക്കുള്ളത് കുറച്ച് നോക്കാൻ ഉണ്ട് ‘

”ഉം , എന്നാൽ ശെരി ,വെച്ചോ . വിളിക്ക് ‘

‘ഉം ‘ അവൾ കാൾ കട്ട് ചെയ്തു .

രാവിലെതന്നെ വീണ്ടും മൂഡോഫ് ആയി . എന്ത് ചെയ്യും എന്നോർത്തു ഒരു പിടി
കിട്ടുന്നില്ല .

റൂം സർവീസിൽ വിളിച്ച് ഒരു ചായ പറഞ്ഞു .

ബാൽക്കണിയിൽ നിന്ന് തണുപ്പത് ചൂടുചായക്കൊപ്പം ഒരു സിഗരെറ്റിനും കൂടി തീ കൊളുത്തി അവളെ കുറിച്ച് ആലോചിച്ചു നിന്നു . മനസ്സ് ശാന്തമല്ലായിരുന്നു .

ചായ കഴിഞ്ഞപ്പോൾ ബാൽക്കണിയിലേക്കുള്ള ഡോർ അടച്ച് ഞാൻ വീണ്ടും സോഫയിൽ വന്നിരുന്നു .

‘വിട്ടേര് , അവൾ അവളുടെ വഴിക്കു നടക്കട്ടെ , അവൾക്കു എന്തോ ലക്ഷ്യങ്ങൾ ഉണ്ട് , അവിടേക്കെത്താൻ ആയുള്ള ആദ്യത്തെ പടി ആണ് ഇതെന്നാണ് അവൾ പറഞ്ഞത് , ഇനി ഞാൻ കാരണം അവളുടെ ശ്രെദ്ധ മാറേണ്ട’. ഞാൻ എന്നോട് തന്നെ പറഞ്ഞു .ശേഷം ഡയറി എടുത്ത് മറിച്ചു .

ഇന്ന് മൂന്നു സ്റ്റേബിളിൽ പോകുവാൻ ഉണ്ട് . റെയ്‌സ് 12 മണിക്ക് തുടങ്ങും . അതിനു മുൻപേ പരിപാടികൾ തീർക്കണം . നാളെയും മറ്റന്നാളും ഒരു പ്രോഗ്രാമും ഇല്ല . കറങ്ങാൻ വേണ്ടി മാറ്റി വച്ചതാണ് . തിങ്കളാഴ്ച എക്സിബിഷൻ .

കുളിച്ച് ഫ്രഷ് ആയി ഡ്രസ്സ് മാറ്റി റൂം പൂട്ടി ഇറങ്ങി . ഫ്രന്റ് ഓഫീസിൽ ചെന്ന് റൂം ക്ലീൻ ചെയ്യണം പറഞ്ഞു , കൂടെ അലക്കാൻ ഉള്ളതും എടുക്കാൻ പറഞ്‌ കാറിനടുത്തേക്ക് നടന്നു . സ്ഥിരമായി കഴിക്കുന്ന റെസ്റ്റോറന്റ് തുറന്നിട്ടില്ല , സമയം എട്ടു മണി ആകുന്നതേ ഉള്ളു

അടുത്ത് കണ്ട കോഫീ ഷോപ്പിൽ നിന്നും ഒരു സാൻഡ്‌വിച്ചും വലിയ ഒരുകോഫിയും വാങ്ങി ഞാൻ സ്റ്റെബിളിലേക്കു തിരിച്ചു .

പതിനൊന്നര ആയപ്പൊളേക്കും മൂന്നു സ്റ്റബിളിലും കയറി ഇറങ്ങി . തിരിച്ച് വണ്ടിയിൽ കയറിയപ്പോളും അവളുടെ മെസ്സേജ് നോക്കി . ഇടയ്ക്കു ഓൺലൈനിൽ വരുന്നുണ്ടെങ്കിലും എനിക്ക് ഒന്നും അയച്ചിട്ടില്ല .ഞാൻ നേരെ ഇന്ത്യൻ റെസ്റ്റോറന്റിൽ പോയി ഉച്ചക്കുള്ളത് കഴിച്ച് റെയ്‌സ് നടക്കുന്ന സ്റ്റേഡിയത്തിലേക്കു പോയി .

ഇടയ്ക്കിടയ്ക്ക് ഫോണിൽ വല്ല നോട്ടിഫിക്കേഷനും വന്നിട്ടുണ്ടോ എന്ന് നോക്കികൊണ്ടിരുന്നു . പക്ഷെ ഒന്നും വന്നില്ല .

അഞ്ചുമണിക്ക് ആയിരുന്നു അവസാനത്തെ റെയ്‌സ് . തിരിച്ച വരുന്ന വഴിക്ക് കണ്ട ലിക്വർ ഷോപ്പിൽ നിന്ന് ഒരു ലിറ്റർ അബ്സല്യൂട് വോഡ്കയും ഒരു കേസ് ഹെനിക്കൻ ബിയറും വാങ്ങി . ഹോട്ടലിൽ മദ്യത്തിന് നല്ല റേറ്റ് ആണ് .

ഫ്രന്റ് ഓഫീസിൽ നിന്നും റൂമിന്റെ കീ വാങ്ങി ഞാൻ റൂമിലേക്ക് നടന്നു . എല്ലാം വൃത്തിയാക്കിയിരിക്കുന്നു . ബെഡ്ഷീറ് മാറ്റിയിട്ടുണ്ട് . ക്ലീൻ ബാത്റൂമും , ഞാൻ എല്ലാം ചെക്ക് ചെയ്തു , അലക്കാൻ ഇട്ടിരുന്നത് അലക്കി ഇസ്തിരി ഇട്ടു മടക്കി വൃത്തിയായി ബെഡിൽ വെച്ചിരുന്നു . നല്ല സർവീസ് .

Leave a Reply

Your email address will not be published. Required fields are marked *