“ഓക്കേ..ഇന്ന് തന്നെ തിരച്ചില്‍ തുടങ്ങിക്കൊളാന്‍ അയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുക..അവര്‍ക്ക് അവന്മാരെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ ലുക്കൌട്ട് നോട്ടീസ് നല്‍കുക. ലെറ്റ് ദം ട്രൈ ഫസ്റ്റ്..ഇഫ് ദേ ഡോണ്ട് സക്സീഡ് …വി വില്‍ ഗോ ഫോര്‍ ദ നോട്ടീസ്” എസ് പി പറഞ്ഞു.
“ഷുവര്‍ സര്‍”
“സര്‍ ഈ ടോമിച്ചന്‍ ആളത്ര ശരിയല്ല..ശങ്കര്‍ സാറിനും അറിയാവുന്ന കാര്യമാണ്. ദയവായി ആ പിള്ളേരുടെ വീട്ടുകാരെ അനവശ്യമായി ഉപദ്രവിക്കരുത് എന്ന് അയാളോട് ഒന്ന് പറയണം സര്‍..” വസീം എസ് പിയോട് അഭ്യര്‍ഥിച്ചു.
“ഡോണ്ട് വറി വസീം..അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട..ഞാന്‍ ശ്രദ്ധിച്ചോളാം…” ശങ്കര്‍ വസീമിന് ഉറപ്പ് നല്‍കി.
“ഒകെ..നമുക്ക് ഷാഫിയെ ചോദ്യം ചെയ്യാം..അവന്‍ പരമേശ്വരന്റെ കുടുംബവുമായി ശത്രുതയുള്ള ആരെയോ കണ്ടു എന്നല്ലേ പറഞ്ഞു വന്നത്..കാള്‍ ഹിം..”
എസ് പി പറഞ്ഞു. സി ഐ ബെല്ലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലെത്തി.
“ഷാഫിയെ വിളിക്ക്” എസ് പി പറഞ്ഞു. അയാള്‍ പുറത്തിറങ്ങി ഷാഫിയെ ഉള്ളിലേക്ക് പറഞ്ഞു വിട്ടു. അവന്‍ വന്നു കസേരയില്‍ ഇരുന്നു.
“യെസ്..കമോണ്‍..പരമേശ്വരന്റെ കുടുംബത്തോട് ശത്രുതയുള്ള ആരെയാണ് നീ ഹോട്ടലില്‍ വച്ച് കണ്ടത്?” എസ് പി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.(തുടരും)
