കാമ കാവടി – 4 2

പരമേശ്വരന്‍ മുതലാളി ഹൃദയം തകര്‍ന്നവനെപ്പോലെ അയാളെ നോക്കി. ആ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ധാരധാരയായി ഒഴുകി.

“എന്നാലും എന്റെ മോന്‍..എന്റെ പൊന്നുമോന്‍ നമ്മളെ വിട്ടുപോയല്ലോ അളിയാ…..” പരമേശ്വരന്‍ വിതുമ്പി. വര്‍മ്മ അല്‍പനേരം അയാളെ നോക്കിനിന്ന ശേഷം മെല്ലെ തോളില്‍ തട്ടിയിട്ടു പുറത്തിറങ്ങി. അയാള്‍ നേരെ രാജിന്റെ സമീപം എത്തി. അവന്‍ അമ്മ കമലമ്മയുടെ മുറിയില്‍ അവരുടെ കട്ടിലില്‍ ഒപ്പം ഇരിക്കുകയായിരുന്നു. കമലമ്മ ഏങ്ങലടിച്ചുകൊണ്ട് കട്ടിലില്‍ പുറം തിരിഞ്ഞു കിടക്കുന്നത് വര്‍മ്മ കണ്ടു.

“മോനെ..അമ്മയെ നോക്കിക്കോണം. ഒപ്പം അച്ഛനും അമ്മയും നിങ്ങളും രാവിലെ മുതല്‍ പട്ടിണിയാണ്..എന്തെങ്കിലും അല്പം ആഹാരം കഴിക്കണം..ഞാന്‍ രാവിലെ എത്താം…” അയാള്‍ പറഞ്ഞു.

“എന്തായി അങ്കിള്‍ അന്വേഷണം..വല്ല തുമ്പും?” രാജ് ചോദിച്ചു.

“ചില ലീഡുകള്‍ കിട്ടിയിട്ടുണ്ട്..അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു…നമുക്ക് നാളെ വിശദമായി ചര്‍ച്ച ചെയ്യാം..” എസ് പി പറഞ്ഞു. രാജ് തലയാട്ടി.

അയാള്‍ അവന്റെ തോളിലും തട്ടിയിട്ടു നേരെ രമ്യയുടെ മുറിയില്‍ എത്തി. കട്ടിലില്‍ കമിഴ്ന്നു കിടന്നിരുന്ന അവളുടെ സമീപം അയാളുടെ ഭാര്യയും മകളും ഉണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ അവര്‍ എഴുന്നേറ്റു. വര്‍മ്മ കട്ടിലില്‍ ഇരുന്നു രമ്യയുടെ പുറം തടവി.

“മോളെ..എഴുന്നേറ്റ് മുഖം കഴുകി അല്പം ആഹാരം കഴിക്ക്…” അയാള്‍ പറഞ്ഞു. രമ്യ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അയാളെ നോക്കി. ആ കണ്ണുകളില്‍ ദുഖത്തെക്കാള്‍ അധികമായി പകയുടെ കനലുകള്‍ എരിയുന്നത് വര്‍മ്മ കണ്ടു.

“അങ്കിള്‍..ആരാണ് എന്റെ ഏട്ടന്റെ കൊലയാളി..അവനെ തിരിച്ചറിഞ്ഞോ?” അവള്‍ ചോദിച്ചു.

“ഇല്ല മോളെ..അന്വേഷണം നടക്കുന്നു..എങ്കിലും ചില ലീഡുകള്‍ കിട്ടിയിട്ടുണ്ട്…”

“എന്ത് ലീഡ്..പറ അങ്കിള്‍..ആരാണ് എന്റെ ഏട്ടന്റെ ഘാതകന്‍..ആരായാലും അവനെ നിയമത്തിനു നല്‍കരുതങ്കിള്‍..അവനെ ഞങ്ങള്‍ക്ക് നല്‍കണം…പച്ചയ്ക്ക് കത്തിക്കണം എനിക്കവനെ..” അവള്‍ പകയോടെ പല്ലുകള്‍ ഞെരിച്ചു.

“കൂള്‍ ഡൌണ്‍ മോളൂ..അങ്കിള്‍ നാളെ വരാം..മോള്‍ എഴുന്നേറ്റ് അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്ക്..”

അയാള്‍ മെല്ലെ എഴുന്നേറ്റു.

“എടി ഞാന്‍ വീട്ടില്‍ പോകുന്നു..രാവിലെ എത്താം..” അയാള്‍ ഭാര്യയോട്‌ പറഞ്ഞു. പിന്നെ മെല്ലെ മുറി വിട്ടു പുറത്തേക്ക് ഇറങ്ങി.

“ഷാഫി..നാളെ നീ സ്റ്റേഷനില്‍ എത്തണം..ചിലത് ചോദിച്ചറിയാന്‍ ആണ്..” പുറത്ത് കാത്തിരുന്ന ഷാഫിയോട് എസ് പി പറഞ്ഞു.

“എത്താം സര്‍…”

“ശരി..രാവിലെ കൃത്യം എട്ടര..”

“സര്‍”

എസ് പിയുടെ വണ്ടി കണ്ണില്‍ നിന്നും മറയുന്നത് ഷാഫി നോക്കി നിന്നു. അവന്‍ തന്റെ സുഹൃത്തുക്കള്‍ ഇരുന്നിരുന്ന വണ്ടിയുടെ അരികിലേക്ക് ചെന്ന് രഹസ്യമായി അവന്മാര്‍ ഒഴിച്ചു നല്‍കിയ മദ്യം വാങ്ങി ഒറ്റവലിക്ക് കുടിച്ചു.
“വാടാ..നമുക്ക് ഇപ്പോള്‍ പോകാം..വണ്ടി എടുക്ക്” വണ്ടിയുടെ ഉള്ളില്‍ കയറി ഇരുന്നുകൊണ്ട് അവന്‍ പറഞ്ഞു. വണ്ടി മുന്‍പോട്ടു നീങ്ങി.

പകല്‍ സന്ധ്യയ്ക്ക് വഴിമാറി.

നേരം ഇരുണ്ടു തുടങ്ങിയ ആ സമയത്ത് പ്രധാന നിരത്തിലൂടെ ഒഴുകിക്കൊണ്ടിരുന്ന അനേക വാഹങ്ങളുടെ ഇടയില്‍ വസീമിന്റെ ഐ 20-യും ഉണ്ടായിരുന്നു. ഡ്രൈവിംഗ് സീറ്റില്‍ ആയിരുന്ന അയാളുടെ തൊട്ടടുത്ത സീറ്റില്‍ ഉണ്ടായിരുന്നത് സിവില്‍ ഓഫീസര്‍ രേണു ആയിരുന്നു. രണ്ടുപേരും മഫ്തിയില്‍ എവിടേക്കോ ഉള്ള യാത്രയിലാണ്. വസീം ഒരു ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചിരുന്നപ്പോള്‍ രേണുവിന്റെ വേഷം ചുരിദാര്‍ ആയിരുന്നു.

“രേണു..അവരവിടെ താമസിക്കുന്നതില്‍ അയല്‍ക്കാര്‍ക്ക് വല്ല സംശയവും ഉണ്ടാകാന്‍ ഇടയുണ്ടോ?” വസീം ഒരു കാറിനെ മറികടക്കുന്നതിനിടെ ചോദിച്ചു.

“എന്തിന് സംശയിക്കണം? എന്റെ വീട് എനിക്ക് വാടകയ്ക്ക് നല്‍കിക്കൂടെ? രണ്ടു ചെറുപ്പക്കാര്‍ അവിടെ തനിച്ചു താമസിക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞു ഞാന്‍ തനിയെ ചെല്ലുന്നത് നാട്ടുകാര്‍ക്ക് സംശയം ഉണ്ടാക്കിയേക്കാം എന്ന് കരുതിയത്‌ കൊണ്ടാണ് സാറ് കൂടി എന്റെ ഒപ്പം വരാന്‍ ഞാന്‍ പറഞ്ഞത്..” രേണു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *