ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

“അതിനു ശേഷവും ഞാൻ പോയിട്ടുണ്ട്. പക്ഷേ എതിർ വശത്ത് നിന്ന് എപ്പോഴൊക്കെ വണ്ടി വരുന്നത് കണ്ടാലും ഞാൻ ബാക്കിൽ നിന്ന് ഇവളെയും കെട്ടിപിടിച്ചിരിക്കും. അപ്പോ ഇവൾക്ക് ഇറങ്ങി ഓടാൻ കഴിയില്ലല്ലോ.” ഞാൻ പറഞ്ഞു തീര്‍ന്നതും അല്ലിയും ഡാലിയയും വയറും പിടിച്ചുകൊണ്ട് ഉറക്കെ ചിരിച്ചു.

“ശെരി കഥയൊക്കെ മതിയാക്കി നമുക്ക് കഴിക്കാൻ പോകാം.” കുറെ കഴിഞ്ഞ് ഞങ്ങളുടെ ചിരി നിന്നതും ഞാൻ പറഞ്ഞു.

“ചേട്ടന് ഞാൻ വച്ചിട്ടുണ്ട്…” ഡാലിയ ചിരിച്ചുകൊണ്ട് എന്റെ ചന്തിക്കിട്ട് നുള്ളി. എന്നിട്ട് ചെന്ന് സ്ക്കൂട്ടിയിൽ കേറി ഇരുന്നിട്ട് അല്ലിയേ നോക്കി. “വാ, വന്നു കേറ്. ഞാൻ ഓടിക്കാം.”

അതുകേട്ടതും ഭൂതത്തെ കണ്ടത് പോലെ അല്ലി പകച്ചു നിന്നു.

ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്റെ വണ്ടിയില്‍ കേറി.

“വന്ന് കേറ് അല്ലി. അതൊക്കെ പണ്ട് നടന്ന സംഭവം അല്ലേ. ഇപ്പൊ ഞാൻ വണ്ടിയില്‍ നിന്ന് അങ്ങനെ ഇറങ്ങി ഓടില്ല.”

അല്ലി ചിരിച്ചുകൊണ്ട് ബാക്കിൽ കേറി ഇരുന്നു. എന്നിട്ട് അരയിലൂടെ കൈ ചുറ്റി അവളെ കെട്ടിപിടിച്ചു. “ഒരു സേഫ്റ്റിക്കാക….” അല്ലി കുസൃതിയോടെ എനിക്ക് കണ്ണിറുക്കി കാണിച്ചു.

വെറും അര കിലോമീറ്റർ അകലെയുള്ള, ഒരു ഫാമിലി നടത്തുന്ന ഹോട്ടലിൽ ഞാൻ അവരെ കൊണ്ടുപോയി. ഈ ഹോട്ടല്‍ നടത്തുന്ന ഫാമിലയേ എനിക്കും അല്ലിക്കും നല്ലോണം അറിയാം. അവിടെ ചെന്നതും അല്ലി അവരെ ഡെയ്സിക്ക് പരിചയപ്പെടുത്തി കൊടുത്തു. ഞങ്ങൾ കഴിച്ച ശേഷം കാശു കൊടുത്ത് ഞങ്ങൾ പുറത്തുവന്നു.

“നിന്റെ എടിഎം നിന്റെ പക്കല്‍ ഇല്ലേ?” ഡാലിയയോട് ഞാൻ ചോദിച്ചു.”

“ഉണ്ട് ചേട്ടാ. അതിൽ കാശും ഉണ്ട്. ചേട്ടൻ എനിക്ക് കാശൊന്നും ട്രാന്‍സ്ഫർ ചെയ്യേണ്ട.” എന്റെ ഉദ്ദേശം അറിഞ്ഞ് അവൾ മുന്‍കൂട്ടി പറഞ്ഞു.

“ശെരി. ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.” ഡെയ്സിയോട് പറഞ്ഞിട്ട് ഞാൻ അല്ലിയെ നോക്കി. “നീയും ചോദിക്കാന്‍ മടിക്കണ്ട.”

അല്ലെങ്കിലും അല്ലിക്ക് ഏതു ആവശ്യം ഉണ്ടെങ്കിലും അവള്‍ മടി കൂടാതെ എന്നോട് ചോദിക്കുന്നതാണ് പതിവ്. അരുള്‍ എന്തൊക്കെ പറഞ്ഞാലും അല്ലിക്ക് ഫീസും മറ്റ് ചിലവുകളും കൂടാതെ അവള്‍ക്ക് എല്ലാ മാസവും ഒരു ചെറിയ തുക അവളുടെ അക്കൗണ്ടിലും ഞാൻ ഇട്ടു കൊടുക്കുന്നുണ്ട്. ഒരിക്കലും അല്ലി അനാവശ്യമായി ചിലവ് ചെയ്യാറില്ല. ഒരു രൂപ ചിലവ് ചെയ്താൽ പോലും അവൾ ആ കണക്ക് എന്നോട് പറയും. അതൊന്നും എന്നോട് പറയേണ്ട കാര്യമില്ലെന്ന് എത്ര പറഞ്ഞാലും അവൾ കേള്‍ക്കില്ല.

“അപ്പോ അണ്ണാ, നീങ്ക പോങ്ക.” അല്ലി പറഞ്ഞു. “നാനും അക്കാവും സമൈക്ക തേവയാനത് എല്ലാം വാങ്കീട്ട് താൻ വീട്ടുക്ക് പോവോം.” (ചേട്ടൻ പൊയ്ക്കൊ, പാചകം ചെയ്യാൻ ആവശ്യമുള്ളതെല്ലാം വാങ്ങിച്ചിട്ടേ ഞാനും ചേച്ചിയും വീട്ടില്‍ പോകുന്നുള്ളു.)

“അതേ, ചേട്ടൻ പൊയ്ക്കൊ. ഞങ്ങൾ ഇവിടെയൊക്കെ ഒന്ന് കറങ്ങി കണ്ടിട്ട്, പിന്നെ വേണ്ട സാധനങ്ങള്‍ വാങ്ങിയിട്ട് പോകാം.” ഡാലിയ പുഞ്ചിരിയോടെ പറഞ്ഞു.

അതോടെ ഞാനും ചെന്ന് എന്റെ ജോലി എല്ലാം ചെയ്തു തീർക്കാൻ തീരുമാനിച്ചു.
****************
****************

ഡാലിയയുടെ കുറിപ്പുകള്‍ 2

ചേട്ടൻ പോയ ശേഷം ഞാനും അല്ലിയും സ്ക്കൂട്ടിയിൽ കുറെ സ്ഥലങ്ങള്‍ ഒക്കെ ചുറ്റി കണ്ടു. ഞങ്ങൾ പോകുന്ന സ്ഥലത്തെ കുറിച്ച് അല്ലി പറഞ്ഞു തന്നു. എല്ലാം കണ്ടുകഴിഞ്ഞ് വേണ്ട സാധനങ്ങളും വാങ്ങിച്ചു കൊണ്ട്‌ വീട്ടിലെത്തി.

“കേരളാ സ്റ്റൈല്‍ മീന്‍ കൊഴമ്പ് എനിക്ക് പിടിക്കും.” അല്ലി അങ്ങനെ പറഞ്ഞത് കൊണ്ട്‌ മീനും ഞങ്ങൾ മേടിച്ചിരുന്നു.

മീന്‍ കറിയും ചോറും ഒരു അവിയലും ഞാൻ വച്ചു. അല്ലി എല്ലാത്തിനും സഹായിച്ചു. അവള്‍ക്ക് നല്ലത് പോലെ പാചകം അറിയാമെങ്കിലും കേരള സ്റ്റൈല്‍ ഫുഡ് വേണമെന്ന് പറഞ്ഞത് കൊണ്ടാണ്‌ എല്ലാം ഞാൻ ചെയ്തത്.

രുചി നോക്കീട്ട് അവള്‍ പാചകത്തെ കുറിച്ച് എന്നെ പുകഴ്ത്തി. ഫുഡ് കഴിച്ചിട്ട് ഞങ്ങൾ ഒരുപാട്‌ കാര്യങ്ങൾ സംസാരിച്ചിരുന്നു.

ചേട്ടന്റെ തേയില തോട്ടത്തില്‍ അന്നു നടന്ന സംഭവത്തെ കുറിച്ച് ചേട്ടൻ വീട്ടില്‍ എല്ലാവരോടും പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അല്ലി ഒരു തരി വിടാതെ എല്ലാം എന്നോട് പറഞ്ഞപ്പോഴാണ് ആ സംഭവത്തിന്റെ പൂര്‍ണ രൂപം എന്താണെന്ന് ഇപ്പോൾ എനിക്ക് മനസിലായത്.

Leave a Reply

Your email address will not be published. Required fields are marked *