ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

“പച്ച കള്ളം.” ഒരു ചിരിച്ചയോടെ ചേട്ടന്റെ കവിളിൽ ഞാൻ വിരൽ കൊണ്ട്‌ ഒരു കുത്ത് കൊടുത്തു. എന്നിട്ട് ചോറും മീന്‍ കറിയും അവിയലും എല്ലാം വിളമ്പി കൊടുത്തു.

“നീയും കഴിക്ക്.” ചേട്ടൻ പറഞ്ഞു.

“വേണ്ട ചേട്ടാ… ഉച്ചക്ക് അല്‍പ്പം ലേറ്റ് ആയിട്ടാ കഴിച്ചത്. ഇപ്പൊ വിശക്കുന്നില്ല. രാത്രി എനിക്കൊന്നും വേണ്ട.”

അങ്ങനെ ചേട്ടൻ കഴിക്കുന്നതും നോക്കി ഞാൻ ഇരുന്നു.

ഞാൻ ഉണ്ടാക്കിയ ഭക്ഷണം ചേട്ടൻ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. എന്റെ മനസ്സ് നിറഞ്ഞു. ഫുഡ് നല്ല ടേസ്റ്റ് ആണെന്ന് ചേട്ടൻ പറഞ്ഞപ്പോ എന്റെ സന്തോഷം ഇരട്ടിയായി.

കഴിച്ച് എഴുനേറ്റ് ഞങ്ങൾ ഹാളില്‍ വന്നതും ചേട്ടൻ നാളെ ഇന്റര്‍വ്യൂവിന് പോകേണ്ട സമയവും മറ്റ് കാര്യങ്ങളും ചോദിച്ചു.

“ഞാൻ പറയാൻ ഇരിക്കുവായിരുന്നു,ചേട്ടാ. ഇന്ന്‌ ഉച്ചക്ക് അവർ എനിക്ക് വിളിച്ചിരുന്നു. നാളെ ഉച്ച രണ്ടു മണിക്ക് ആണെന്ന ആദ്യം പറഞ്ഞിരുന്നത്. പക്ഷേ ആ സമയം മാറ്റി, നാളെ രാവിലെ ഒന്‍പത് മണിക്ക് എന്നാ അവർ വിളിച്ചു പറഞ്ഞത്.”

“അപ്പോ ഇവിടെ നിന്ന് എട്ടു മണിക്ക് നമുക്ക് പോകാം. എട്ടരയ്ക്ക് മുന്നേ അവിടെ എത്തും.” ചേട്ടൻ സമയം ഫിക്സ് ചെയ്തു. “നിന്നെ അവിടെ വിട്ടിട്ട് ഈട്ടിയിൽ തന്നെ എന്റെ ചില ജോലിയൊക്കെ എനിക്ക് ചെയ്യാനും കഴിയും. ഇന്റര്‍വ്യൂ കഴിഞ്ഞതും എന്നെ വിളിച്ചാല്‍ മതി. ഞാൻ ഉടനെത്തും.”

“എനിക്ക് ഓക്കെ.” ചേട്ടൻ പറഞ്ഞതിനോട് ഞാനും സമ്മതിച്ചു.

“എന്നാല്‍ പോയി കിടന്നോ. രാവിലെ കാണാം.” ചേട്ടൻ ചേട്ടന്റെ റൂമിൽ പോകാൻ തിരിഞ്ഞു.

“ചേട്ടാ…”

“എന്താ.” ചേട്ടൻ നിന്നിട്ട് എന്നെ നോക്കി.

“നാളത്തെ ഇന്റര്‍വ്യൂന് എനിക്ക് കുറച്ച് പ്രിപ്പെയർ ചെയ്യാനുണ്ട്… ഒറ്റക്ക് റൂമിൽ എനിക്ക് പേടിയാ…. ചേട്ടന്‍ എന്റെ കൂടെ ഇരിക്കുമോ?”

“അതിനെന്താ, ഞാൻ ഇരിക്കാം.” ചേട്ടന്റെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു. പക്ഷേ എങ്കിലും ചേട്ടൻ സമ്മതിച്ചു.

എനിക്ക് ശെരിക്കും സങ്കടം വന്നു. കഴിഞ്ഞ രാത്രി മുതൽ ചേട്ടൻ ഇതുവരെ ഉറങ്ങിയിട്ടില്ല. രാത്രി ഫുള്ളും ഡ്രൈവ് ചെയ്തു. രാവിലെ തൊട്ട് ആറര വരെ എന്തൊക്കെയോ തിരിക്ക് പിടിച്ച ജോലിയില്‍ ആയിരുന്നു. ഇപ്പൊ വേഗം ഉറങ്ങാമെന്ന് വിചാരിച്ച ചേട്ടനെയാണ് എന്റെ കൂടെ ഇരിക്കാൻ ഞാൻ ആവശ്യപ്പെട്ടത്.

ഞാനും ചേട്ടനും എന്റെ റൂമിൽ ചെന്നു. ഞാൻ കസേരയില്‍ ഇരുന്നിട്ട് മേശയിൽ വച്ചിരുന്ന എന്റെ ലാപ്ടോപ്പ് തുറന്ന് ഓൺ ചെയ്തു. ചേട്ടൻ എന്റെ ബെഡ്ഡിൽ കേറി ഇരുന്നു.

കുറച്ചു നേരം ചേട്ടൻ മൊബൈലില്‍ എന്തോ ചെയ്തു കൊണ്ടിരുന്നു. പക്ഷേ ഇടക്ക് ഉറക്കം തൂങ്ങി വീണപ്പോ ഞാൻ ചിരിച്ചു.

“ചേട്ടൻ ബെഡ്ഡിൽ കിടന്നോ. എനിക്ക് കഴിഞ്ഞതും ഞാൻ ചേട്ടനെ ഉണര്‍ത്താം.”

ചേട്ടൻ ഉടനെ മൊബൈൽ മാറ്റി വച്ചിട്ട് ബെഡ്ഡിൽ മലര്‍ന്നു കിടന്നു. കിടന്നതും ചേട്ടന്റെ കണ്ണുകൾ അടഞ്ഞു. എനിക്ക് പിന്നെയും സങ്കടം തോന്നി. അത്രമാത്രം ക്ഷീണം ഉള്ളത് കൊണ്ടല്ലേ കിടന്ന ഉടനെ ചേട്ടൻ ഉറങ്ങിയത്. എനിക്ക് ചേട്ടന്റെ അടുത്ത് ചെന്നിരിക്കാൻ കൊതി തോന്നി. പക്ഷെ കുറെ കാര്യങ്ങൾ പ്രിപ്പെയർ ചെയ്യാനുള്ളത് കൊണ്ട്‌ ഞാൻ അതിലേക്ക് ചിന്ത മാറ്റി.

മൂന്ന്‌ മണിക്കൂര്‍ കഴിഞ്ഞ് ഏറെകുറെ എല്ലാം ഞാൻ പ്രിപ്പെയർ ചെയ്തു കഴിഞ്ഞെന്ന വിശ്വാസം ഉണ്ടായപ്പോഴാ ആശ്വാസം തോന്നിയത്‌. ആ സമയത്താണ് ചേട്ടൻ എന്തോ സ്വപ്നം കണ്ട്, വേദനയില്‍ പിടഞ്ഞു കൊണ്ട്‌ ഡെയ്സിയുടെ പേര്‌ മന്ത്രികാന്‍ തുടങ്ങിയത്‌.

ഞാൻ വേഗം ഓടിച്ചെന്ന് ബെഡ്ഡിൽ കേറി ചേട്ടന്റെ അടുത്ത് മുട്ടിൻ മേൽ ഇരുന്നു. “ചേട്ടാ…” ഞാൻ വെപ്രാളം പിടിച്ച് അല്‍പ്പം കുനിഞ്ഞ് ചേട്ടനെ കുലുക്കി വിളിച്ചു.

ചേട്ടൻ ഉണര്‍ന്നില്ല. പക്ഷേ ആ സ്വപ്നം മാഞ്ഞു പോയത് പോലെ ചേട്ടൻ നിശ്ചലമായി കിടന്നു.

കുറെ നേരം ഞാൻ ചേട്ടനെ നോക്കിയിരുന്നു. എനിക്ക് ചേട്ടനെ എത്ര കണ്ടാലും മതിയാവില്ല.

പെട്ടന്ന് ചേട്ടൻ ഉറക്കത്തിൽ ചിരിച്ചു. എന്തെങ്കിലും നല്ല സ്വപ്നം കണ്ടിട്ടുണ്ടാവണം.

Leave a Reply

Your email address will not be published. Required fields are marked *