ചേട്ടന്റെ അടുത്തായി ഞാൻ ഇരുന്നതും ചേട്ടന്റെ മുഖത്ത് എന്തോ ടെൻഷൻ പോലെ. അതുകണ്ട് എനിക്കും ടെൻഷൻ ഉണ്ടായി…. പണ്ടൊക്കെ ചേട്ടന്റെ മുകളില്‍ ഉരുണ്ടു മറിഞ്ഞപ്പൊ ഇല്ലാതിരുന്ന ടെൻഷൻ എന്തുകൊണ്ടോ ഇപ്പൊ ഉണ്ടായി.
“ഇവിടെ നിന്നും ഇനി എത്ര ദൂരമുണ്ട്?” ടെൻഷൻ ഒളിപ്പിച്ച് ഞാൻ ചോദിച്ചു.
“ഇനിയും 230 കിലോമീറ്റർ ഉണ്ട്. പക്ഷെ രാത്രി ട്രാഫിക് ഇല്ലാത്തത് കൊണ്ട്… പിന്നെ അല്‍പ്പം സ്പീഡായി പോയാല്‍ രണ്ടര മണിക്കൂറില്‍ അവിടെ എത്തും.”
ഈ രാത്രി തന്നെ പോണോ.. ഇവിടെ കിടന്നിട്ട് രാവിലെ പോയാല്‍ പോരെ? എന്റെ മനസ്സിൽ ഞാൻ ആലോചിച്ചു.
“എന്നാ നമുക്ക് പോയാലോ?” ചേട്ടൻ എന്നോട് ചോദിച്ചു. ഞങ്ങൾ രണ്ടുപേരും മാത്രം ഇവിടെ എന്ന ചിന്ത കാരണം ആണെന്ന് തോന്നുന്നു, ആ മുഖത്ത് ഇപ്പോഴും ടെൻഷൻ കാണാം.
എന്റെ കൂടെ ഇവിടെ നിന്നാൽ ഞാൻ ചേട്ടനെ വിഴുങ്ങുമോ? മിനി തുണി ഇല്ലാതെ എല്ലാം കാണിച്ചു കൊടുത്തപ്പോ ചേട്ടന് വരാത്ത ടെൻഷൻ ആണല്ലോ എന്നെ കാണുമ്പോ മാത്രം വരുന്നത്…!!
എനിക്ക് ശെരിക്കും ദേഷ്യവും സങ്കടവും വന്നു.
“വാ പോകാം.” എഴുനേറ്റ് നിന്നിട്ട് ചേട്ടൻ വിളിച്ചു.
“പോടാ ചേട്ടാ, ഞാൻ വരുന്നില്ല. വേണേ ഒറ്റക്ക് പൊക്കോ.” അവസാനം സഹിക്കാൻ കഴിയാതെ രണ്ടു മുഷ്ടിയും ചുരുട്ടി പിടിച്ച് പല്ലും ഞെരിച്ച് ഞാൻ ചേട്ടനോട് കോപിച്ചു.
എന്റെ നില്‍പ്പും കോപവും കണ്ട് എല്ലാം തമാശയായി ചിലപ്പോ ചേട്ടന് തോന്നിയിട്ടുണ്ടാവും. ചേട്ടൻ പൊട്ടിച്ചിരിക്കുയാണ് ചെയ്തത്. ചേട്ടന്റെ മുഖത്ത് ഉണ്ടായിരുന്ന ആ ടെൻഷൻ പോലും പെട്ടന്ന് മാഞ്ഞു പോയി.
“ഡീ പെണ്ണേ, ഇത്രയും ദിവസം നാട്ടില്‍ നിന്നത് കൊണ്ട് ബിസിനസ്സിന്റെ ഒരുപാട് കാര്യങ്ങള്‍ മുടങ്ങി കിടക്കുവാ.”
“ഓ… അതൊക്കെ നോക്കാൻ ചേട്ടൻ ഒരുപാട് സ്റ്റാഫ്സിനെ വച്ചിട്ടുണ്ടല്ലോ, അവർ അതൊന്നും നോക്കല്ലേ…?”
“സ്റ്റാഫ്സൊക്കെ ഉണ്ട്. അവരുടെ ഉത്തരവാദിത്വം എന്താണെന്ന് അവര്‍ക്കും അറിയാം. പക്ഷെ ഒരുപാട് കാര്യങ്ങൾ ഞാൻ തന്നെ നേരിട്ട് ചെയ്യണം. ഞാൻ തന്നെ അതൊക്കെ നോക്കണം. ഇല്ലെങ്കില്‍ സ്റ്റാഫ്സിനെ മാത്രം ആശ്രയിച്ച് എനിക്ക് ബിസിനസ്സ് നടത്തേണ്ടി വരും. അങ്ങനത്തെ ബിസിനസ്സ് ഒരിക്കലും വിജയിക്കില്ല.” ചേട്ടൻ പറഞ്ഞു.
പക്ഷേ ഞാൻ ഒന്നും മിണ്ടാതെ അങ്ങനെതന്നെ മുഖവും വീർപ്പിച്ച് നിന്നു…. അപ്പോ ചേട്ടന്റെ ചിരി കൂടുകയാണ് ചെയ്തത്.
“ദേ ചേട്ടാ, ഞാൻ ഭയങ്കര ദേഷ്യത്തിലാ, പറഞ്ഞേക്കാം.”
“ഓഹോ, എന്തിനാ എന്നോട് ദേഷ്യം. ഞാൻ നിന്നെ എന്തു ചെയ്തു?” ചേട്ടൻ പുഞ്ചിരിയോടെ ചോദിച്ചു.
“അതുപിന്നെ…. പിന്നെ…. എനിക്ക്—” വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ ഞാൻ ചേട്ടന്റെ കണ്ണില്‍ നോക്കി.
ചേട്ടനോടുള്ള പ്രണയത്തെ തുറന്നു പറയാൻ ഞാൻ ആഗ്രഹിച്ചു. എന്റെ മനസ്സ് നല്ലോണം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയാത്ത ഭാവം നടിക്കുന്നു എന്ന് കുറ്റപ്പെടുത്താൻ തോന്നി. എന്റെ മനസ്സിന്റെ വേദന എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല എന്ന് ചോദിക്കാന്‍ തോന്നി. എന്റെ കൂടെ ഇരിക്കുമ്പോള്‍ മാത്രം എന്തുകൊണ്ട് ചേട്ടൻ ടെൻഷനാവുന്നു എന്ന് ചോദിക്കാന്‍ തോന്നി.
പക്ഷേ എന്റെ ചോദ്യങ്ങൾ എല്ലാം കേട്ടതു പോലെ പെട്ടന്ന് ചേട്ടന്റെ മുഖം വലിഞ്ഞു മുറുകി സങ്കടം നിറഞ്ഞതും എന്റെ ധൈര്യം ചോര്‍ന്നുപോയി.
“ഒന്നുമില്ല… ഇന്റര്‍വ്യൂ ഓര്‍ത്ത് ഭയങ്കര ടെൻഷൻ… ആ ടെൻഷൻ ദേഷ്യമായി മാറിയെന്ന് തോന്നുന്നു.” ചേട്ടന്റെ മുഖം നോക്കാതെ ഞാൻ കള്ളം പറഞ്ഞു.
“എന്നാ ശെരി, നി ചെന്ന് റസ്റ്റ് എടുക്ക്. നമുക്ക് രാവിലെ അഞ്ചു മണിക്ക് ഇവിടെ നിന്നും പോകാം. “ ചേട്ടൻ പറഞ്ഞു.
ചേട്ടന്റെ കൂടെ ഈ റൂമിൽ തന്നെ എന്നോട് കിടക്കാന്‍ പറഞ്ഞെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷേ ഞങ്ങൾ ഇവിടെ ഒറ്റക്കായത് കൊണ്ട് ചേട്ടൻ അങ്ങനെ ഒന്നും പറയില്ലെന്നറിയാം. എന്നാലും എന്റെ ഭയം അറിയാവുന്ന ചേട്ടൻ എന്നോട് അങ്ങനെ പറഞ്ഞത് ശരിയായില്ല. ദേഷ്യത്തില്‍ ഞാൻ എഴുനേറ്റ് എന്റെ റൂമിൽ പോയി കിടന്നു.
