ഡാലിയ പൊട്ടിച്ചിരിച്ചു. “കുറച്ചു മുമ്പ് ചേട്ടൻ തന്നെയല്ലേ എന്നെ അഹങ്കാരി എന്ന് വിളിച്ചത്… ഇത്ര വേഗം മറന്നുപോയോ…?” അവള്‍ പിന്നെയും ചിരിച്ചു.
അപ്പോഴാണ് അവളെ ഞാൻ അഹങ്കാരി എന്ന് വിളിച്ച കാര്യം ഓര്‍ത്തത്. അപ്പോ ഞാനും ചിരിച്ചു.
“നിന്നെ അഹങ്കാരിയെന്ന് വിളിച്ചവൻ പൊട്ടന്‍ അല്ല, ബുദ്ധിജീവിയാണ് കേട്ടോ.”
അതുകേട്ട് അവളുടെ വയറിന് മുകളില്‍ കിടന്ന എന്റെ കൈ അമര്‍ത്തി പിടിച്ചുകൊണ്ട് ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു. കുറേനേരം കഴിഞ്ഞാണ് ചിരി നിന്നത്.
“ചേട്ടാ…” കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു.
“എന്തേ..”
“മിനി പോയ ശേഷം എപ്പോഴെങ്കിലും ചേട്ടനെ ഫോണിൽ വിളിച്ചായിരുന്നോ?”
“വിളിച്ചു. അവള്‍ മാത്രമല്ല അവർ എട്ടു പേരും പല പ്രാവശ്യം എന്നെ വിളിച്ച് സംസാരിച്ചായിരുന്നല്ലോ. എന്തേ, മിനിയേ കുറിച്ചു മാത്രം എന്തിനാ ചോദിച്ചത്?”
“ഒന്നുമില്ല… അവള്‍ ചേട്ടനെ എല്ലാം കാണിച്ച് വശീകരിക്കാൻ ശ്രമിച്ചതല്ലേ. അതുകൊണ്ട് ചോദിച്ചതാ.” ഡാലിയയുടെ സ്വരത്തില്‍ അല്‍പ്പം ദേഷ്യം കലര്‍ന്നിരുന്നു.
പിന്നേ കുറെ സമയത്തേക്ക് ഞങ്ങൾ മിണ്ടാതെ കിടന്നു.
“ചേട്ടന്‍ മിനിടേ ബ്രെസ്റ്റും നിപ്പിളുമൊക്കെ ശെരിക്കും കണ്ടോ?” അസൂയ അവളുടെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.
ദൈവമേ…, ഈ പെണ്ണിനെ ഞാൻ എന്താ ചെയ്യേണ്ടത്..!?
“കണ്ടു, പക്ഷേ ഞാൻ വേഗം നോട്ടം മാറ്റി.”
“എത്ര വേഗത്തില്‍ നോട്ടം മാറ്റി.”
അതുകേട്ട് എല്ലാം മറന്ന് ഞാൻ ചിരിച്ചുപോയി. ഡാലിയ അവളുടെ വയറിൽ വച്ചിരുന്ന എന്റെ കൈയിൽ നുള്ളി. എന്നിട്ട് എന്റെ നേര്‍ക്ക് തിരിഞ്ഞു കിടന്നിട്ട് അവള്‍ക്ക് കിട്ടിയ സ്ഥലത്ത് എല്ലാം എന്നെ തുടരെത്തുടരെ നുള്ളാൻ തുടങ്ങിയതും, ഒന്നും ചിന്തിക്കാതെ ഞാൻ ചിരിച്ചുകൊണ്ട് അവളുടെ രണ്ടു കൈയും ബന്ധനത്തില്‍ ആവുന്ന തരത്തില്‍ അവളെ ഞാൻ മുറുകെ എന്നോട് ചേര്‍ത്തു കെട്ടിപ്പിടിച്ചു.
അതോടെ ഡാലിയ ഒന്ന് ഞെട്ടിയെങ്കിലും അവൾ അനങ്ങാതെ, ഒന്നും മിണ്ടാതെ അവളുടെ മുഖം എന്റെ കഴുത്തിൽ അമർത്തി വച്ചുകൊണ്ട് പമ്മി കിടന്നു.
അതിനു ശേഷമാണ് ഞാൻ ചെയ്ത കാര്യം ഓര്‍ത്തത്. ഞാന്‍ വേഗം എന്റെ പിടിത്തം തളര്‍ത്തി. അവളുടെ ശരീരത്തിന് മുകളിലൂടെ ഇട്ടിരുന്ന ഒരു കൈ വേഗം എടുത്തു മാറ്റി. പക്ഷേ അവളുടെ ശരീരത്തിന് അടിയിലൂടെ കടത്തി അവളെ കെട്ടിപ്പിടിച്ചു വച്ചിരുന്ന എന്റെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചപ്പോള്‍, എന്റെ കൈ എടുക്കാൻ സമ്മതിക്കാതെ, അവൾ എന്റെ കൈയിൽ ബലം കൊടുത്തു കിടന്നിട്ട് എന്നെ മുറുകെ കെട്ടിപ്പിടിച്ച് എന്നോട് ഒട്ടി ചേര്‍ന്ന് കിടക്കുകയും ചെയ്തു.
എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ സ്തംഭിച്ചു കിടന്നു. ഒരിക്കല്‍ കൂടി എന്റെ കൈ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അവള്‍ സമ്മതിച്ചില്ല. എനിക്ക് അവളോട് ദേഷ്യം ഒന്നും തോന്നിയില്ല.
ഉള്ളില്‍ അവളോട് സ്നേഹം കിനിയുന്നത് മാത്രം ഞാൻ അറിഞ്ഞു.
അവള്‍ക്ക് ഇങ്ങനെയാണ് കിടക്കാന്‍ ആഗ്രഹം എങ്കിൽ അവള്‍ ഇങ്ങനെ തന്നെ കിടന്നോട്ടെ. അവളുടെ മുകളില്‍ നിന്നും നേരത്തെ എടുത്തു മാറ്റിയ കൈ ഞാൻ അവളുടെ മുകളിലൂടെ തന്നെ ചുറ്റിപ്പിടിച്ചു.
ഉടനെ ഡാലിയ എന്റെ കൈകളിൽ ഒതുങ്ങിക്കൂടി എന്നെയും കെട്ടിപിടിച്ചു കൊണ്ട് കിടന്നു.
“ചേട്ടാ…!”
“എന്തേ…?”
“ഒ… ഒന്നുമില്ല…” അവളുടെ ശബ്ദത്തില്‍ നല്ല വിഷമം നിറഞ്ഞിരുന്നു.
പെട്ടന്ന് ഡാലിയയുടെ ഹൃദയം വളരെ വേഗത്തിൽ തുടിക്കുന്നത് എന്റെ മാറില്‍ അനുഭവപ്പെട്ടു. അവള്‍ നല്ല വിഷമത്തിൽ ആണെന്ന് അറിഞ്ഞതും എനിക്ക് സങ്കടം തോന്നി. കഴിയുന്നത്ര അവളെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചു.
“ചേട്ടാ….!!” അല്‍പ്പം കഴിഞ്ഞ് അവള്‍ പിന്നെയും വിളിച്ചു.
“എന്തേ…” സ്നേഹത്തോടെ ഞാൻ ചോദിച്ചതും അവളുടെ ഹൃദയം അല്‍പ്പം വേഗത കുറച്ചത് ഞാൻ അറിഞ്ഞു.
“ഒന്നുമില്ല….” അവള്‍ പിന്നെയും പറഞ്ഞു.
ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും ഞാൻ ചിരിച്ചില്ല. ചിലപ്പോ അവള്‍ക്ക് ദേഷ്യം വരും.
പക്ഷേ പെട്ടന്ന് അവള്‍ എന്നില്‍ നിന്നും മാറി എന്റെ ഹൃദയ ഭാഗത്ത് അമർത്തി ഉമ്മ തന്നിട്ട് വേഗം പഴയപോലെ എന്നെ കെട്ടിപിടിച്ചു കിടന്നതും ഞാൻ ഞെട്ടി.
