“ആ സർവേയിൽ വരുന്ന കാര്യങ്ങൾ എന്താണെന്ന് നി ശ്രദ്ധിച്ചായിരുന്നോ?” രണ്ടു പ്രാവശ്യവും എന്റെ ചോദ്യത്തിന് മറുപടി തരാതെ ചേട്ടൻ ഒഴിവാക്കി.
അപ്പോഴാണ് ആ സർവേ കുറിച്ച് ഞാൻ ചിന്തിച്ചു നോക്കിയത്. അന്നേരം ഞാൻ ശെരിക്കും അന്തംവിട്ടു പോയി. കാരണം അത് വെറും സാധാരണ സർവേ ആയിരുന്നില്ല എന്ന് ഇപ്പോഴാണ് മനസിലായത്. അതിൽ എന്നെ കുറിച്ചും, എന്റെ ക്വാളിഫിക്കേഷൻ കുറിച്ചും, എന്റെ ഇന്ററസ്റ്റ് കുറിച്ചും, ഇഷ്ട്ടപ്പെട്ട ജോലി കുറിച്ചും, ആ ജോലി കിട്ടിയാൽ അതിൽ ഞാൻ എങ്ങനെ പ്രവർത്തിക്കും എന്നൊക്കെ ചോദിച്ചിരുന്നു. ശെരിക്കും ആ സർവേ കഴിഞ്ഞപ്പോ എന്റെ പഠിപ്പും, ഞാൻ ചെയ്ത ജോലിയും, എന്റെ എക്സ്പീരിയൻസും, എന്റെ ഐഡിയാസ് തുടങ്ങി ഒരുപാട് കാര്യങ്ങൾ വരെ ഞാൻ അതിൽ എന്റർ ചെയ്തു എന്നത് ഇപ്പോഴാണ് മനസിലായത്.
ഞാൻ അന്തിച്ച് ചേട്ടനെ നോക്കി. ചേട്ടൻ പുഞ്ചിരിച്ചു.
“ആ സർവേ, അതായിരുന്നു നിന്റെ ഇന്റര്‍വ്യൂവിന്റെ ഫസ്റ്റ് ഹാഫ്. സത്യത്തിൽ നിന്റെ പകുതി ഇന്റര്‍വ്യൂ ആ സർവേയിൽ കഴിഞ്ഞു. പിന്നെ ഇന്ന് നടക്കാൻ പോകുന്നത് അടുത്ത ഹാഫ് മാത്രം. പിന്നെ ആ സർവേ സ്കിപ് ചെയ്തവരുടെ പേരുകൾ ഒന്നും ആ ഭീമന്റെ ഐ പാഡിൽ കാണില്ല. അവരെ അകത്തേക്ക് കടത്തി വിടില്ല.” ചേട്ടൻ പറഞ്ഞു. “ഐ പാഡിൽ ഉള്ളവരുടെ പേരുകൾ എല്ലാം കൺഫോം ചെയ്ത ശേഷം ആ സെക്യൂരിറ്റി തന്നെ നിങ്ങളെ ആദ്യം വെയിറ്റിംഗ് ഹാളില്‍ കൂട്ടിക്കൊണ്ടു പോകും. അതിനു ശേഷം ഇന്റര്‍വ്യൂ നടത്തുന്നവരിൽ നിന്നും ഐ പാഡിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ആരെയാണോ വേണ്ടത് അവരെ ആ സെക്യൂരിറ്റി ഇന്റര്‍വ്യൂ ഹാളിലേക്ക് കയറ്റി വിടും.” ചേട്ടൻ വിശദീകരിച്ചു.
ചേട്ടൻ വിശദമായി പറഞ്ഞ കാര്യങ്ങൾ കേട്ട് എനിക്ക് ആശ്ചര്യം തോന്നി. “ചേട്ടന് ഇതൊക്കെ എങ്ങനെ അറിയാം?” ആശ്ചര്യം മാറാതെ മൂന്നാം വട്ടം ഞാൻ ചോദിച്ചു.
“അതൊക്കെ അറിയാം. ഇപ്പൊ സമയം കളയണ്ട, നി വേഗം ആ സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെല്ല്. ഒരു മിനിറ്റ് ലേറ്റ് ആയാല്‍ പോലും ഇന്റര്‍വ്യൂ സെലക്ഷനിൽ നിന്നും ആ വ്യക്തിയെ അവർ റിജക്റ്റ് ചെയ്യും.”
ചേട്ടൻ പറഞ്ഞത് കേട്ട് ഞാൻ വേഗം എല്ലാം എടുത്തുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി.
“ആൾ ദി ബെസ്റ്റ്. പിന്നെ ഇന്റര്‍വ്യൂ കഴിഞ്ഞതും എന്നെ വിളിക്ക്. ഞാൻ വേഗമെത്തും.” പറഞ്ഞിട്ട് ചേട്ടൻ പോകാനായി വണ്ടി റിവേഴ്സിൽ എടുത്തു.
അന്നേരമാണ് ആ സെക്യൂരിറ്റി പുറത്തേക്ക് നോക്കിയത്. ആദ്യം അയാളുടെ നോട്ടം എന്റെ മേല്‍ പതിഞ്ഞു. ഉടനെ അയാളുടെ അടുത്തേക്ക് അയാള്‍ വിളിച്ചു.
അതിനുശേഷം അയാളുടെ നോട്ടം ചേട്ടന്റെ വണ്ടി മേല്‍ വീണതും അയാള്‍ ആശ്ചര്യപ്പെട്ടത് പോലെ ധൃതിയില്‍ നിവര്‍ന്ന് നിന്നിട്ട് ഡ്രൈവിംഗ് സീറ്റിലേക്ക് നോട്ടം പായിച്ചു. ചേട്ടനെ കണ്ടതും അയാള്‍ ധൃതിയില്‍ കാലുകൾ നീട്ടി വച്ച് പുറത്തേക്ക് വേഗം വന്നു.
“എന്നപ്പാ റൂബിന്‍ തമ്പി…. പാർക്കിംഗ് വരയ്ക്കും വന്തിട്ട് ഉള്ള വരാമ തിരുമ്പി പോരീങ്ക.” അന്‍പത് വയസ്സ് പ്രായമുള്ള ആ ഭീമന്‍ സെക്യൂരിറ്റി ചേട്ടന്റെ സൈഡിൽ ചെന്നു നിന്നിട്ട് ചോദിച്ചു.
എന്തോ കള്ളത്തരം ചെയ്തത് പോലെ ചേട്ടൻ എന്റെ മുഖത്തേക്ക് പാളി നോക്കി. ഞാൻ അന്തിച്ചു നില്‍ക്കുവായിരുന്നു. തലയാട്ടി കൊണ്ട് ചേട്ടൻ വണ്ടിയില്‍ നിന്നിറങ്ങി ആ സെക്യൂരിറ്റിയെ നോക്കി പുഞ്ചിരിച്ചു.
ചേട്ടന് ആറടി പൊക്കം ഉണ്ടെങ്കിലും ആ സെക്യൂരിറ്റിയുടെ അടുത്ത് ചെറിയ ആളെ പോലെ തോന്നി.
“സാമുവേല്‍ അണ്ണാ.” ചേട്ടൻ ജാള്യതയോടെ തല ചൊറിഞ്ഞത് കണ്ട് ചിരി വന്നെങ്കിലും ഞാൻ ചിരിക്കാതെ അവർ രണ്ടുപേരെയും നോക്കി നിന്നു.
അപ്പോ അയാളുടെ പേര് അറിഞ്ഞു വച്ചിട്ടും ചേട്ടൻ അയാളെ ഭീമന്‍ എന്ന് വിളിച്ചത് ഓര്‍ത്ത് ഞാൻ ചിരി അടക്കി.
“ഇത് എന്റെ ഭാര്യയുടെ അനിയത്തി, ഡാലിയ.” ചേട്ടൻ അയാളോട് പറഞ്ഞിട്ട് എന്നെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.
ഞാൻ വേഗം ചെന്ന് ചേട്ടന്റെ അടുത്ത് നിന്നു.
“ഓ.. അപ്പിടിയാ…”
