വീട്ടിലേക്ക് പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി കഴിച്ചു. എന്റെ ചിന്തകൾ ചേട്ടനെ ചുറ്റിപറ്റിയായിരുന്നു. ചേട്ടനെ കുറിച്ച് എല്ലാം അറിയാം എന്നാ ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ ഒരുപാട് കാര്യങ്ങൾ ഇനിയും അറിയാനുണ്ടെന്ന് മനസ്സിലായി. സാമുവേല്‍ അണ്ണൻ പറഞ്ഞ കാര്യത്തെ കുറിച്ച് ചോദിക്കാൻ വിചാരിച്ചെങ്കിലും ഇപ്പോൾ വേണ്ടെന്ന് വച്ചു.
“നിനക്ക് എങ്ങനെ ഇത്രയും നേരത്തേക്ക് വായും പൂട്ടി മിണ്ടാതിരിക്കാൻ കഴിഞെടി വായാടി?” വണ്ടി നീങ്ങി പത്തു മിനിറ്റ് കഴിഞ്ഞ് ചേട്ടൻ എന്നെ കളിയാക്കി.
“ഞാൻ ശെരിക്കും വായാടി ആണോ?” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“യേയ്, നിന്നെ എനിക്ക് അറിയില്ലേ? ഞാൻ വെറുതെ കളിയാക്കിയതല്ലേ.” ചേട്ടൻ ചിരിച്ചു.
“ആണോ…. എന്നെ കുറിച്ച് ചേട്ടന് എന്തറിയാം..?” ഞാൻ സീരിയസ്സായി ചോദിച്ചു.
എന്റെ ചോദ്യം കേട്ട് ചേട്ടൻ റോഡില്‍ നിന്നും നോട്ടം മാറ്റി എന്റെ മുഖം ഒന്ന് സ്കാന്‍ ചെയ്തിട്ട് വീണ്ടും റോഡില്‍ നോക്കി.
റോഡിന്റെ രണ്ടു വശത്തും ഭംഗിയുള്ള പൂച്ചെടികള്‍ വരിവരിയായി നില്‍ക്കുന്നത് കാണാന്‍ നല്ല രസമുണ്ട്. ഇടവിട്ട് പൊക്കം കുറഞ്ഞ മരങ്ങളും പൂത്ത് നില്‍ക്കുന്നത് കാണാം. എല്ലാം കണ്ണിനും മനസ്സിനും സുഖം പകരുന്ന കാഴ്ചകളാണ്.
“നിനക്ക് എന്താ അറിയേണ്ടത്?” ചേട്ടൻ ചോദിച്ചതും പുറത്തു കണ്ടുകൊണ്ടിരുന്ന ആ ഭംഗിയുള്ള കാഴ്ചകളെ വിട്ടിട്ട് മറ്റെന്തിനേക്കാളും മനോഹരമായ എന്റെ ചേട്ടനെ ഞാൻ നോക്കി.
എന്റെ കണ്ണിനും മനസ്സിനും മാത്രമല്ല… എന്റെ ഹൃദയത്തിനും, ജീവനും, ആത്മാവിന് പോലും ചേട്ടനാണ് ശക്തി പകരുന്നത്. എന്റെ സ്നേഹവും പ്രണയവും കാമവും എല്ലാം എന്റെ ഈ ചേട്ടനോട് മാത്രം. അതൊക്കെ ഈ ചേട്ടൻ അറിയുന്നുണ്ടോ?!
“എന്നെ കുറിച്ച് അറിയാം എന്നല്ലേ പറഞ്ഞത്…., അപ്പോ വര്‍ഷങ്ങളായി എന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുന്നത് എന്താണെന്ന് പറ. എന്റെ ജീവനേക്കാൾ വിലപ്പെട്ട ഒന്നുണ്ട്, അത് എന്താണെന്ന് പറ.”
ചേട്ടന്റെ മുഖം പെട്ടന്ന് വിളറി. കൈകൾ സ്റ്റിയറിങ്ങിൽ നല്ലത് പോലെ മുറുകി. ചേട്ടൻ എന്നെ നോക്കുക പോലും ചെയ്യാതെ റോഡില്‍ നോക്കി വണ്ടി ഓടിച്ചു.
ചേട്ടനെ കുറിച്ചാണ് ഞാൻ സൂചിപ്പിച്ചതെന്ന് ചേട്ടന് മനസ്സിലായി. ഇനി ചേട്ടൻ എന്നില്‍ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ ശ്രമിക്കുമോ? ഉള്ളില്‍ പെട്ടന്നൊരു ഭയം ജനിച്ചു.
അന്നേരം എന്റെ മൊബൈൽ ശബ്ദിച്ചു. അപ്പോൾ ചേട്ടൻ എന്നെ നോക്കി.
“അമ്മ…” ചേട്ടനോട് പറഞ്ഞിട്ട് ഞാൻ കോൾ എടുത്തു. പക്ഷേ അമ്മ മാത്രമല്ല ആന്റിയും ഉണ്ടായിരുന്നു.
അവിടെ സ്പീക്കറിലിട്ട് രണ്ടു പേരും മാറിമാറി എന്നോട് സംസാരിക്കാന്‍ തുടങ്ങിയതും ഞാനും സ്പീക്കറിലിട്ടു. അവർ എന്റെയും ചേട്ടന്റേയും കാര്യങ്ങളാണ് ആദ്യം തിരക്കിയത്. ഞാനും ചേട്ടനും അവരുടെ വിശേഷങ്ങളും അന്വേഷിച്ചു.
അതുകഴിഞ്ഞ് അവർ ഇന്റര്‍വ്യൂ കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.
“എടാ മോനെ..” എന്നോട് സംസാരിച്ച ശേഷം ആന്റി ചേട്ടനെ വിളിച്ചു.
“വല്യമ്മേ…”
വല്യമ്മേ എന്ന് ചേട്ടൻ വാത്സല്യപൂർവം വിളിക്കുന്നത് കേട്ട എനിക്ക് പോലും മനസ്സിൽ കുളിര് കോരി. അപ്പോ ആന്റിക്ക് എങ്ങനെ സന്തോഷം തോന്നിയിട്ടുണാടാവുമെന്ന് ചിന്തിച്ചതും എന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
ഞാനും ചേട്ടനും അവരോട് മാറിമാറി സംസാരിച്ചു.
“ശെരി എന്റെ സൂസി കുഞ്ഞേ. ഇനി ഞങ്ങൾ പിന്നേ വിളിക്കാം.” ഞങ്ങളുടെ കോട്ടേജ് എത്താറായതും ഒടുവില്‍ ചേട്ടൻ ആന്റിയോട് പറഞ്ഞു.
അതുകേട്ട് ഞാൻ ചിരിച്ചു. ഇടക്കൊക്കെ ചേട്ടൻ ഇങ്ങനെയാ. ആന്റിയെ സ്നേഹത്തോടെ എന്തെങ്കിലും ഒക്കെ പറയാറുണ്ട്.
“പോടാ അവിടന്ന്. ഇപ്പൊ ഞാൻ അവന്റെ കുഞ്ഞും ആയി.” ആന്റി പൊട്ടിച്ചിരിച്ചിട്ട് കോൾ കട്ടാക്കി.
ഒടുവില്‍ ഞങ്ങളുടെ കോട്ടേജ് മുറ്റത്ത് വണ്ടി നിര്‍ത്തി ഞങ്ങൾ ഇറങ്ങിയതും അല്ലി എന്റെ മൊബൈലില്‍ വിളിച്ചു. ഞങ്ങൾ വന്നത് കണ്ടെന്നാ പറഞ്ഞത്.
ചേട്ടൻ വാതിൽ തുറന്ന് അകത്ത് കേറി പോയി. ഞാൻ അല്ലിയോട് സംസാരിച്ചു കൊണ്ട് എന്റെ റൂമിലേക്ക് നടന്നു.
