ട്വിൻ ഫ്ലവർസ് – 2 10അടിപൊളി 

എത്ര ശ്രമിച്ചിട്ടും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇവിടെ ഒറ്റക്ക് കിടക്കുന്നത് കൊണ്ട്‌ നല്ല പേടിയും ഉണ്ടായിരുന്നു. എനിക്ക് ചേട്ടനോട് നല്ല ദേഷ്യവും പിണക്കവും തോന്നി. എനിക്ക് പേടി ആണെന്ന് അറിഞ്ഞിട്ടും ഒറ്റക്ക് കിടക്കാന്‍ പറഞ്ഞു വിട്ടില്ലേ?

എങ്ങനെയോ നാലര വരെ ഞാൻ തള്ളി നീക്കി. എന്നിട്ട് എഴുനേറ്റ് കുളിച്ച് അതേ ഡ്രസ് ഇട്ടു കൊണ്ട്‌ ഹാളില്‍ ചെന്നപ്പോ ചേട്ടൻ നേരത്തെ റെഡിയായി എന്നെ കാത്തു നില്‍ക്കുന്നതാണ് കണ്ടത്.

“നി ഒട്ടും ഉറങ്ങിയില്ലേ?” ചേട്ടൻ ചോദിച്ചു. “പിന്നേ ഇപ്പോഴും മുഖത്ത് ദേഷ്യം ഉണ്ടല്ലോ?” ചേട്ടൻ പുഞ്ചിരിച്ചു.

“പുതിയ സ്ഥലത്ത്‌ ചെന്നാൽ എനിക്ക് ഒറ്റക്ക് കിടക്കാന്‍ ഭയമാണെന്ന് ചേട്ടനും അറിയാവുന്നതല്ലേ… എന്നിട്ടും ഒറ്റ പ്രാവശ്യം എങ്കിലും എന്റെ റൂമിൽ വന്ന്, ഞാൻ ജീവനോടെ ഉണ്ടോ അതോ ഭയന്നു മരിച്ചോന്ന് വന്നു നോക്കിയോ?” നല്ല ദേഷ്യത്തില്‍ തന്നെ ഞാൻ ചോദിച്ചു.

എന്റെ പറച്ചില്‍ കേട്ട് ചേട്ടന്റെ പുഞ്ചിരി മാഞ്ഞുപോയി. മുഖത്ത് നല്ല സങ്കടവും കുറ്റബോധവും ഉണ്ടായി. അതുകണ്ട് എനിക്കും വിഷമം തോന്നി. പക്ഷെ ദേഷ്യം എനിക്ക് മാറിയില്ല.

“അവിടെ ചെന്നിട്ട് ഒരുപാട്‌ ജോലി തീർക്കാൻ ഉണ്ടെന്നല്ലേ പറഞ്ഞത്… ഇനി ഞാൻ കാരണം അതൊക്കെ മുടങ്ങണ്ട.” ഞാൻ നല്ല ദേഷ്യത്തില്‍ തന്നെ പറഞ്ഞു.

ഈയിടെയായി തൊട്ടതിനും പിടിച്ചതിനും എല്ലാം ഞാൻ ചേട്ടനോട് ദേഷ്യപ്പെടുകയാണെന്ന് അറിയാം. എല്ലാം ആ മിനി കാരണമാണ്. അവള്‍ ചേട്ടനെ നോട്ടമിട്ട് വശീകരിക്കാൻ തുടങ്ങിയ നിമിഷം തുടങ്ങിയതാണ് എന്റെ പേടി…. ആ ഭയത്തില്‍ നിന്നും തുടങ്ങിയതാണ് എന്റെ ഈ ദേഷ്യം. അവളോടുള്ള ദേഷ്യം ഞാൻ അറിയാതെ ചേട്ടനോട് കാണിച്ച് പോകുന്നു.

“ശെരി വാ, നിന്റെ ദേഷ്യം കൂടിക്കൂടി നി എന്നെ കടിച്ചു തിന്നും മുമ്പ്‌ നമുക്ക് പോയേക്കാം. അവിടെ ചെന്ന് നല്ലോണം നി റസ്റ്റ് എടുത്താൽ മതി. നിന്റെ ദേഷ്യവും ടെൻഷനും ഒക്കെ മാറും.” പറഞ്ഞിട്ട് ചേട്ടൻ പുറത്തേക്ക്‌ നടന്നു. ഞാനും ഉള്ളിലെ ക്ഷോഭം മറച്ചു കൊണ്ട്‌ ചേട്ടന്റെ കൂടെ പോയി.

ചേട്ടൻ നേരെ ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നു പിടിച്ചിട്ട് എന്നെ നോക്കി.

“ഒരു കാര്യം ചെയ്യ്..” പെട്ടന്ന് ചേട്ടന്റെ കണ്ണില്‍ കുസൃതി നിറയുന്നത് കണ്ടപ്പോ ചേട്ടനോട് ഇഷ്ട്ടം കൂടിക്കൂടി വന്നു. ഇപ്പൊ ഉള്ളില്‍ ഉണ്ടായിരുന്ന എന്റെ ദേഷ്യം ഒക്കെ പെട്ടന്ന് മാറുകയും ചെയ്തു.

“എന്തു കാര്യം ചെയ്യണം?” ഞാൻ സംശയത്തോടെ ചോദിച്ചു.

“ഈ വണ്ടി നി ഓടിക്ക്.” ചേട്ടൻ സിമ്പിളായി പറഞ്ഞതും ഞാൻ ഞെട്ടി നിന്നു.

“അയ്യോ ..വേണ്ട ചേട്ടാ.” ഒടുവില്‍ ഞെട്ടല്‍ മാറിയതും ഞാൻ പറഞ്ഞു. “പപ്പേടെ ചെറിയ കാര്‍ ഓടിച്ച പരിചയം അല്ലേ എനിക്കുള്ളത്… അതും നമ്മുടെ തീരദേശത്ത് കൂടി ഓടിച്ച എക്സ്പീരിയൻസ് മാത്രമേ ഉള്ളു. ഇത് വലിയ വണ്ടിയല്ലേ.. പോരാത്തതിന് അറിയാത്ത സ്ഥലങ്ങളും ഹൈവേയും ഒക്കെ ഉണ്ടല്ലോ. എനിക്ക് പേടിയാ”

“വല്യ വണ്ടി ഒന്നും സാരമില്ല. ട്രാഫിക്കും തീരെയില്ല. പിന്നെ ഈ വണ്ടി നി ഓടിച്ചു തുടങ്ങിയതും നിന്റെ പേടിയൊക്കെ മാറിക്കോളും.”

“വേണ്ട.. വേണ്ട. എന്റെ പേടി മാറില്ല… കാലന്റെ ഈ പോത്തിനെ ഞാൻ ഓടിക്കില്ല… എനിക്ക് ഇപ്പോഴൊന്നും ചാവണ്ടായേ….” എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറഞ്ഞു കൊണ്ട്‌ ഞാൻ വണ്ടിയുടെ അപ്പുറത്തെ സൈഡിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

“എടി മഹാലക്ഷ്മി… മര്യാദയ്ക്ക് ഇവിടെ വാടി, ഇല്ലെങ്കില്‍ നിന്നെ തൂക്കിയെടുത്ത് ഡ്രൈവർ സീറ്റിലിരുത്തും.” ചേട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്റെ കൈക്ക് പിടിച്ചു നിര്‍ത്തി.

“പോടാ ചേട്ടാ… എന്നെ വിടടാ… ഞാൻ വരില്ലടാ കള്ള ചേട്ടാ….” ചിരിച്ചുകൊണ്ട് ചേട്ടന്റെ പിടിയില്‍ നിന്നും എന്റെ കൈ കുതറി വിടുവിക്കാൻ വെറുതെ മനസ്സില്ലാമനസ്സോടെ ശ്രമിച്ചു. “എന്നെ അങ്ങനെ തൂകിയെടുക്കാൻ ഒന്നും ചേട്ടന് കഴിയില്ല, ഞാൻ കുഞ്ഞു കുട്ടി ഒന്നുമല്ല.” ചേട്ടൻ എന്നെ തൂകി എടുക്കണമെന്ന് ആശിച്ചു കൊണ്ട്‌ ചേട്ടനെ ഞാൻ വാശി പിടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *