ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

അത്രയും പറയുന്നതിനിടയ്ക്ക് പത്തു പ്രാവശ്യം എങ്കിലും ചേട്ടൻ കണ്ണുകളെ ഉഴിഞ്ഞ് ഉറക്കം കളയാന്‍ ശ്രമിച്ചത് ഞാൻ കണ്ടു. അത് ഞാൻ മാത്രമല്ല, ചേച്ചിയും അണ്ണനും അതിനെ ശ്രദ്ധിച്ചു.

 

“എന്നാ നിങ്ങൾ ചെല്ല്. നിന്റെ മുഖത്ത് ഭയങ്കര ക്ഷീണം കാണാന്‍ കഴിയുന്നു.” മല്ലിക ചേച്ചി പറഞ്ഞു.

 

“ശെരി, വാ ഡാലിയ, നമുക്ക് പോകാം.” ചേട്ടൻ എഴുന്നേറ്റതും ഞാനും കൂടെ എഴുന്നേറ്റു.

 

ചേട്ടനെയും ഇവിടെ ഇരുത്തി സാമുവേല്‍ അണ്ണൻ നിര്‍ത്തിയ സ്ഥലത്ത്‌ നിന്നും ബാക്കി സംഭവങ്ങൾ കൂടി എനിക്ക് കേൾക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ ചേട്ടന്റെ മുഖത്ത് ഉണ്ടായിരുന്ന ക്ഷീണം കണ്ടപ്പോ എനിക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല. നമുക്ക് പിന്നെ ഒരുദിവസം സംസാരിക്കാം എന്നപോലെ അണ്ണനും ചേച്ചിയും എന്നെ നോക്കി പുഞ്ചിരിച്ചു.

 

“എന്ന നിങ്ങൾ പൊയ്ക്കൊ… സമയം കിട്ടുമ്പോള്‍ ഇങ്ങോട്ട് വരണം.” അണ്ണൻ പറഞ്ഞു.

 

“വരാം അണ്ണാ… ഞങ്ങൾ പോയിട്ട് വരാം മല്ലി ചേച്ചി.” കുട്ടികളെ പോലെ ചേട്ടൻ അവര്‍ക്ക് ടാറ്റാ കാണിച്ചതും ഞാനും മല്ലിക ചേച്ചിയും ചിരിച്ചു.

 

ഈ കുസൃതി ചേട്ടനെ കാണുമ്പോ തന്നെ സങ്കടം എല്ലാം മറന്നുപോകുന്നു. മനസ്സില്‍ ഞാൻ ചിരിച്ചു.

 

ഞങ്ങൾ പുറത്തിറങ്ങി. നല്ല മഞ്ഞ് മൂടി കിടന്നു. തണുപ്പ് കാരണം വേഗം ചെന്ന് വണ്ടിയില്‍ കേറി. എന്നിട്ട് ചേട്ടൻ വണ്ടി എടുത്തു.

 

“ഇന്ന് നിന്നെ എല്ലാ ഇടവും ചുറ്റി കാണിക്കണം എന്നു തന്നെയാ കരുതിയത്..” ചേട്ടൻ പറഞ്ഞു. “പക്ഷേ ഇന്ന്‌ മഞ്ഞ് കൂടുതലാണ്.. ഒന്നും വ്യക്തമായി കണ്ടു ആസ്വദിക്കാൻ കഴിയില്ല.”

 

“അത് സാരമില്ല ചേട്ടാ.” ഞാൻ പറഞ്ഞു.

 

“പന്ത്രണ്ട് മണി കഴിഞ്ഞല്ലോ, നമുക്ക് ഹോട്ടലിൽ നിന്ന് ഫുഡ് കഴിച്ചിട്ട് പോകാം.”

 

ഞാൻ മൂടല്‍ മഞ്ഞിനെ നോക്കി മൂളി.

 

ചേട്ടൻ ഒരു ഹോട്ടലിന് മുന്നില്‍ നിര്‍ത്തി. ഞങ്ങൾ ഫുഡ് കഴിച്ചിട്ട് വീട്ടിലേക്ക് തിരിച്ചു.

 

“നിനക്ക് എന്തുപറ്റി?” വണ്ടി വീട്ട് മുറ്റത്ത്‌ നിര്‍ത്തി വീട് തുറന്ന് അകത്ത് കേറിയതും ചേട്ടൻ ചോദിച്ചു.

 

“ഒന്നുമില്ലല്ലോ… അതെന്താ അങ്ങനെ ചോദിച്ചേ?”

 

“നിന്റെ ശ്രദ്ധ ഒന്നും ഇവിടെ ഇല്ലല്ലോ…?! ഗാഢമായി എന്തോ നി ചിന്തിച്ചു കൊണ്ടിരിക്കുന്നു..”

 

“അതുപിന്നെ സാമുവേല്‍ അണ്ണനും മല്ലിക ചേച്ചിയും എന്നോട് അവരുടെയും കുഞ്ഞമ്മയെ കുറിച്ചുള്ള സംഭവങ്ങളും പറഞ്ഞായിരുന്നു. ചേട്ടൻ ഒരു രാത്രി സാമുവേല്‍ അണ്ണന്റെ വീട്ടില്‍ ചെന്ന ഭാഗം എത്തിയപ്പോ ചേട്ടൻ വരികയും ചെയ്തു… ബാക്കി അറിയാനും കഴിഞ്ഞില്ല. പിന്നീട് എന്താ സംഭവിച്ചത്?”

 

ഉടനെ ചേട്ടൻ പുഞ്ചിരിച്ചു. “അതിനെ കുറിച്ച് പിന്നേ എപ്പോഴെങ്കിലും നമുക്ക് സംസാരിക്കാം. ഇപ്പൊ എനിക്ക് കിടന്നാൽ കൊള്ളാം എന്നുണ്ട്.” ക്ഷീണത്തോടെ ചേട്ടൻ കണ്ണുകൾ തിരുമ്മി.

 

ഞാൻ നിരാശപ്പെട്ടു എങ്കിലും ചേട്ടൻ റസ്റ്റ് എടുക്കുന്നത് തന്നെയാ നല്ലതെന്ന് എനിക്കും തോന്നി. “എന്നാ ഞാനും പോയി അല്‍പ്പം റസ്റ്റ് എടുക്കാം.”

 

അങ്ങനെ പറഞ്ഞിട്ട് ഞാൻ എന്റെ റൂമിൽ വന്നു.

*****************

*****************

 

ഡെയ്സി എന്റെ മുകളില്‍ കിടന്നു കൊണ്ട്‌ എന്റെ രണ്ടു കണ്ണിലും മാറിമാറി ചുംബിച്ച് കൊണ്ടിരുന്നു. അവള്‍ക്ക് കുഞ്ഞുകുഞ്ഞ് സങ്കടം വരുമ്പോഴാണ് എന്റെ കണ്ണില്‍ തുടർച്ചയായി ചുംബിക്കാറുള്ളത്.

 

“എന്തുപറ്റി നിനക്ക്…?” അവളെ ചേര്‍ത്തു പിടിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ഡാലിയയും ഞാനും സെയിമല്ലേ…? അതായത്‌, ഒറ്റ ബീജവും ഒറ്റ അണ്ഡവും രണ്ടായി പിരിഞ്ഞത് കൊണ്ടല്ലേ ഞാൻ രണ്ടായി ജനിച്ചത്…? ശെരിക്കും ചിന്തിച്ചാൽ ഞാൻ അവളുടെ പാതിയും, അവൾ എന്റെ പാതിയും അല്ലേ..?” ഡെയ്സി പറഞ്ഞത് കേട്ട് അവളെ ഞാൻ മിഴിച്ചു നോക്കി.

 

അവള്‍ പറഞ്ഞത് വച്ചു നോക്കിയാല്‍ ഒരു അര്‍ത്ഥത്തില്‍ അത് ശെരിയുമാണ്. ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ട് ഭ്രൂണങ്ങളായി മാറിയത് തന്നെയല്ലേ ഡെയ്സിയും ഡാലിയയും.

Leave a Reply

Your email address will not be published. Required fields are marked *