പക്ഷേ അധികനേരം എനിക്ക് ഉണര്‍ന്നിരിക്കാനൊന്നും കഴിഞ്ഞില്ല… എങ്ങനെയോ ഞാൻ ഉറങ്ങി പോയി.
*****************
“എടി ഉറക്കം തൂങ്ങി മഹാലക്ഷ്മി… എണീക്കടി…” ചേട്ടന്റെ പറച്ചിലും ചിരിയും കേട്ടു. ഒപ്പം ഞാൻ പുതച്ചിരുന്ന കമ്പിളിയുടെ ഭാരവും കുറഞ്ഞ് പെട്ടന്ന് അപ്രത്യക്ഷമായി.
“അയ്യോ… തണുക്കുന്നേ….!!!” വിളിച്ചു കൂവി കൊണ്ട് എഴുനേറ്റിരുന്ന് പൂച്ച കുഞ്ഞിനെ പോലെ ഞാൻ വിറച്ചു.
കണ്ണുകൾ തുറന്ന് ആദ്യം നോക്കിയത് ചേട്ടന്റെ മുഖത്താണ്. എന്റെ മുകളില്‍ നിന്നും വലിച്ചെടുത്ത കമ്പിളി മടക്കിക്കൊണ്ട് ചേട്ടൻ ചിരിച്ചു.
ആ ചിരി എനിക്ക് നല്ലോരു ഉണര്‍വ്വിനെ തന്നു. ചേട്ടന്റെ കുളിയൊക്കെ കഴിഞ്ഞെന്ന് ചേട്ടനെ കണ്ടാലറിയാം.
“തണുക്കുന്നു ചേട്ടാ…” കൈകൾ കൂട്ടിക്കെട്ടി തോള്‍ രണ്ടും കൂച്ചി പിടിച്ചു കൊണ്ട് ഞാൻ ചിണുങ്ങി.
“സമയം 06:15 ആയി. പള്ളിയില്‍ പോകണ്ടേ…?”
“അയ്യോ… ഞാൻ അത് മറന്നു.” വിറച്ചു കൊണ്ട് ബെഡ്ഡിൽ നിന്നിറങ്ങി. പക്ഷേ തണുപ്പ് ഭയങ്കരം ആയിരുന്നു. ഞാൻ വേഗം ചേട്ടന്റെ അടുത്തു ചെന്നു. എന്നിട്ട് ചേട്ടനോട് ചേര്‍ന്ന് കുഞ്ഞിനെ പോലെ ഞാൻ പതുങ്ങി നിന്നു.
ചേട്ടന്റെ കണ്ണുകളില്‍ പെട്ടന്ന് വാത്സല്യം മിന്നിമറഞ്ഞു. അതിനെ കണ്ടതും എനിക്ക് പറയാന്‍ അറിയാത്ത എന്തോ ഒരു ഇഷ്ട്ടം ചേട്ടനോട് തോന്നി.
“ഇങ്ങനെ തണുത്തു വിറച്ച് നില്‍ക്കാതെ നിന്റെ റൂമിൽ ചെന്ന് കുളിച്ച് റെഡിയാവ് പെണ്ണേ… ചുടു വെള്ളത്തില്‍ കുളിക്കുമ്പോ തണുപ്പൊക്കെ മാറിക്കോളും.” ചേട്ടൻ പറഞ്ഞു.
“ഇവിടെയുള്ള ഈ ബാത്റൂമിൽ കുളിച്ചാൽ ചേട്ടന് എന്താ കുഴപ്പം?” ഞാൻ ചോദിച്ചു.
“ഇവിടെ കുളിക്കുന്നതിൽ എനിക്കെന്തു കുഴപ്പം…?” ചേട്ടൻ ചിരിച്ചു. “നിന്റെ ഡ്രസ്സൊക്കെ നിന്റെ റൂമിലല്ലേ ഉള്ളത്, അതുകൊണ്ടാ അങ്ങനെ പറഞ്ഞത്.”
ശെരിയാ ഇനി അവിടെ ചെന്ന് ഡ്രെസ്സ് എടുത്തിട്ട് ഇങ്ങോട്ട് വരേണ്ട കാര്യമില്ല.
അപ്പഴാ എന്റെ ഷഡ്ഡി ഈ ബാത്റൂമിൽ കിടക്കുന്ന കാര്യം ഓര്‍ത്തത്. പെട്ടന്ന് എനിക്ക് നാണം വന്നു. ചേട്ടൻ കുളിക്കാന്‍ കേറിയപ്പോ അതിനെ പിന്നെയും കണ്ടു കാണും. ചേട്ടന്റെ ഡ്രസ് അഴിച്ച് അതിന്റെ അടുത്ത് ഇട്ടിട്ട് ആയിരിക്കും കുളിച്ചത്. അപ്പോ ചേട്ടന്റെ കൈ എന്റെ ഷഡ്ഡിയിലൊക്കെ കൊണ്ടു കാണില്ലേ. പെട്ടന്ന് എന്റെ നാണം കൂടിയതും ഞാൻ ചിരിച്ചു.
“പെണ്ണിന് എന്തോ കുഴപ്പമുണ്ട്.” ചേട്ടൻ ചിരിച്ചു. “വേഗം ചെല്ല്.. ചെന്ന് കുളിക്ക്. ഞാൻ പോയി നമുക്ക് കോഫീ ഉണ്ടാക്കാം.” പറഞ്ഞിട്ട് എന്റെ തലയില്‍ പതിയെ ഒരു കൊട്ടും തന്നിട്ടാണ് പോയത്.
ഞാൻ ചിരിച്ചുകൊണ്ട് ഓടി ചെന്ന് ചേട്ടന്റെ ബാത്റൂമിൽ കേറി. എന്റെ ഷഡ്ഡി ഇപ്പോഴും ടവൽ ബാറിൽ തന്നെ കിടപ്പുണ്ടായിരുന്നു. അതിന്റെ അടുത്ത് ചേട്ടന്റെ നനഞ്ഞ ടവലും കണ്ടു.
എന്തൊക്കെയോ പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങൾ മനസ്സിൽ വിചാരിച്ച് ചിരിച്ചു കൊണ്ട് എന്റെ ഷഡ്ഡിയും എടുത്തു കൊണ്ട് എന്റെ റൂമിലേക്ക് ഞാൻ ഓടി.
****************
കഴിഞ്ഞ രാത്രി സംഭവിച്ചതൊക്കെ നാണത്തോടെ ചിന്തിച്ചു കൊണ്ട് എങ്ങനെയോ കുളിച്ചിറങ്ങി.
ഇവിടെ വന്ന അന്ന് ഞാനും അല്ലിയും സ്ഥലങ്ങള്‍ ഒക്കെ ചുറ്റി കാണുന്നതിനിടയ്ക്ക് എനിക്കും അല്ലിക്കും കൂടി ഞാൻ കുറച്ച് ഡ്രസൊക്കെ വാങ്ങിച്ചായിരുന്നു. ആദ്യം അവള്‍ക്ക് വേണ്ടെന്ന് പറഞ്ഞു. “നിന്റെ ചേച്ചി നിനക്ക് തരുന്ന ആദ്യത്തെ ഗിഫ്റ്റ്.” എന്നു പറഞ്ഞതും അവള്‍ സന്തോഷത്തോടെ വാങ്ങി.
അന്ന് വാങ്ങിയ ഡ്രസ്സിൽ ചേട്ടന്റെ ടെസ്റ്റ് അനുസരിച്ചുള്ള ഒരു ഡ്രസ്സും ഞാൻ വാങ്ങിയിരുന്നു. ഫ്ലോറൽ പ്രിന്റഡുള്ള ക്രീം ലഹങ്കയും ബ്ലൌസും ആയിരുന്നു. അതാണ് ഞാൻ എടുത്തണിഞ്ഞത്. പക്ഷേ പൊക്കിളിനെ മറയ്ക്കാനുള്ള ഇറക്കം ബ്ലൌസിന് ഇല്ലായിരുന്നു. അര ഇഞ്ച് പൊക്കിളിന് മുകളില്‍ വരെയാണ് ഇറക്കം. ലഹങ്ക ഓവറായി വലിച്ചു കേറ്റി പൊക്കിള്‍ മറയുന്ന പോലെ ഇട്ടു നോക്കി. പക്ഷെ അങ്ങനെ ചെയ്തപ്പോ കാണാന്‍ മോശമായിരുന്നു. അതുകൊണ്ട് പൊക്കിള്‍ കാണുന്ന തരത്തില്‍ തന്നെ ഇടേണ്ടി വന്നു.
