“സാരമില്ല, അത് മാറിക്കോളും.” ഞാൻ പറഞ്ഞു.
അതിനുശേഷം ഞങ്ങൾ നാലുപേരും എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കഴിപ്പ് തുടർന്നു.
രണ്ട് മൂന്ന് പ്രാവശ്യം ഡാലിയ അവളുടെ രണ്ട് കൈയും ഉപയോഗിച്ച് എന്റെ കൈയും ഗ്ലാസുമായി പൊതിഞ്ഞു പിടിച്ചു. എന്നിട്ട് അവള്‍ എന്റെ കൈയും വൈൻ ഗ്ലാസും അവളുടെ ചുണ്ടിലേക്ക് നയിച്ച് ആ ഗ്ലാസിൽ നിന്നും അല്‍പ്പം കുടിച്ചു.
ഡാലിയ എന്റെ കൈയും ഗ്ളാസും പൊതിഞ്ഞു പിടിച്ച രീതി എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. എന്തുകൊണ്ടോ അവളെ പിടിച്ചു വലിച്ച് എന്റെ മടിയില്‍ ഇരുത്താൻ ഞാൻ ആശിച്ചു.
ഒടുവില്‍ കഴിച്ചു കഴിഞ്ഞതും ഞങ്ങൾ നാലുപേരും ചേര്‍ന്ന് പാത്രങ്ങൾ എല്ലാം കഴുകി മേശയും വൃത്തിയാക്കി. ഡാലിയ ശെരിക്കും കിറുങ്ങി പോയിരുന്നു. അവള്‍ തെന്നിത്തെന്നിയാണ് നടന്നത്.
“അപ്പ അണ്ണാ… അക്കാ. ടൈം റൊമ്പ ആയിടിച്ച്.. നാളയ്ക്ക് എനക്ക് കോളേജുക്ക് വേറ പോകണും. നാങ്ക കെളമ്പുറോം.” അല്ലി പറഞ്ഞു.
“ശെരി എന്നാ. രണ്ടുപേരും സൂക്ഷിച്ചു പോണം.” ഞാൻ അവരോട് പറഞ്ഞു.
ഡാലിയ ഒന്നും മിണ്ടാതെ നെറ്റി ഉഴിഞ്ഞു കൊണ്ട് നിന്നത് കണ്ടിട്ട് അല്ലിയും അരുളും ചിരിച്ചിട്ട് പുറത്തേക്ക് നടന്നു.
ഞാനും പോകാൻ തുടങ്ങി. അപ്പോ ഡാലിയയും എന്റെ കൂടെ വരാൻ ഒരു കാല്‍ പൊക്കിയതും ബാലന്‍സ് കിട്ടാതെ അവള്‍ മലര്‍ന്നു വീഴുമായിരുന്നു… ഞാൻ വേഗം ഒരു കൈ അവളുടെ ഇടുപ്പിൽ ചുറ്റി അവളെ എന്നോട് ചേര്‍ത്തു പിടിച്ചു നിര്‍ത്തി.
“നീങ്ക വരവേണ്ടാം, അണ്ണാ. അക്കാവ മട്ടും കവനമാ പാത്തുക്കോങ്ക.” അല്ലി ആശങ്കയോടെ പറഞ്ഞു.
ഞാൻ തലയാട്ടിയതും അവർ രണ്ടുപേരും ഞങ്ങൾക്ക് ഒരു പുഞ്ചിരി തന്നിട്ട് പോയി.
“ഡാലിയ..!!”
“തല വേദനിക്കുന്നു, ചേട്ടാ. എനിക്ക് കിടക്കണം..” കുഴഞ്ഞ സ്വരത്തില്‍ അവൾ പറഞ്ഞു.
ഞാൻ അവളുടെ റൂമിലേക്ക് അവളെ നയിക്കാന്‍ തുടങ്ങിയത് അറിഞ്ഞ് ഡാലിയ ബലം പിടിച്ച് അവിടെ തന്നെ നിന്നു. “അവിടെ ഞാൻ ഒറ്റക്ക് കിടക്കില്ല… ചേട്ടന്റെ റൂമിൽ പോകാം.”
ഞാൻ ഒന്നും മിണ്ടാതെ അവളെ എന്റെ റൂമിൽ കൂട്ടിക്കൊണ്ടു പോയി ബെഡ്ഡിൽ ഇരുത്തി. ഉടനെ അവള്‍ നടക്കാൻ അറിയാത്ത പൂച്ച കുഞ്ഞിനെ പോലെ നാലു കാലില്‍ എങ്ങനെയോ ബെഡ്ഡിൽ നടന്ന് ബെഡ്ഡിന്റെ നടുക്ക് കേറി കിടന്നു.
അവൾ അങ്ങനെ നടന്നത് കണ്ടതും എനിക്ക് ചിരി പൊട്ടി. ഞാൻ ചിരിക്കുന്നതും നോക്കി നിഷ്കളങ്കയായി ഡാലിയ വെറുതെ കിടന്നു.
അവളുടെ ആ നിഷ്കളങ്ക ഭാവം കണ്ടതും എനിക്ക് അവളുടെ അടുത്തു കിടന്ന് അവളെ എന്നോട് ചേര്‍ത്തു പിടിക്കാന്‍ തോന്നി. അവളുടെ പുഞ്ചിരിക്കുന്ന ചുണ്ടില്‍ ചുംബിക്കാൻ കൊതി വന്നതും ഞാൻ വേഗം തല കുലുക്കി ആ ചിന്ത കളഞ്ഞു.
എന്താണ് ഞാൻ ചിന്തിക്കുന്നത്..!? വൈൻ കുടിച്ച് ഞാനും കിറുങ്ങിയാണോ ഇരിക്കുന്നത്..!? ഞാൻ ധൃതിയില്‍ റൂമിന് പുറത്തേക്ക് നടന്നു.
“ചേട്ടൻ എവിടെ പോകുവാ…?” ഡാലിയയുടെ പിണക്കം മുറ്റിയ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.
“പുറത്തെ വാതിൽ അടച്ചിട്ട് ലൈറ്റ് എല്ലാം ഓഫാക്കീട്ട് വരാം.” ഞാൻ പറഞ്ഞു. ഉടനെ പിണക്കം മാറി അവളുടെ മുഖം തെളിഞ്ഞു.
ഈ പെണ്ണ് എന്നോട് മാത്രം എന്തിനാ നിസാര കാര്യങ്ങള്‍ക്കൊക്കെ പിണങ്ങുന്നത്..!!
ഞാൻ വേഗം ചെന്ന് ഉമ്മറ വാതില്‍ പൂട്ടി. ലൈറ്റ് എല്ലാം ഓഫാക്കി വേഗം റൂമിലേക്ക് ചെന്നു. ഒറ്റക്ക് വിട്ടിട്ട് പോയത് കൊണ്ട് ഡാലിയയുടെ മുഖത്ത് ഭയം ഉണ്ടായിരുന്നു. പക്ഷേ എന്നെ കണ്ടതും ആ ഭയം അലിഞ്ഞു പോയി. അവള്‍ പുഞ്ചിരിച്ചു.
അവളുടെ മുഖത്ത് ആ ഭയം കണ്ടതും സംരക്ഷണഭാവം ഉള്ളില്‍ ഉണര്‍ന്നു. ഞാൻ വേഗം ചെന്ന് ബെഡ്ഡിൽ കിടന്നതും ഡാലിയ പെട്ടന്ന് ഉരുണ്ടു വന്ന് തൊട്ടടുത്തായി കിടന്നു.
എന്റെ നെഞ്ചിന് നേരെയാണ് അവളുടെ മുഖം ഇരുന്നത്. കൊമ്പ് വളരാൻ തുടങ്ങിയ കിടാവ് കാണുന്നതിനെ എല്ലാം തല കൊണ്ട് മുട്ടുന്ന പോലെയാണ് ഡാലിയ രണ്ടു മൂന്ന് വട്ടം തല അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി എന്റെ നെഞ്ചില്‍ മുട്ടിയത്. എന്നിട്ട് അവള്‍ തല ഉയർത്തി കുസൃതിയോടെ വേഗത്തിൽ കണ്ണുകൾ ചിമ്മി ചിമ്മിയാണ് എന്നെ നോക്കിയത്. അവളുടെ ഉരുണ്ടു വരവും, എന്റെ നെഞ്ചില്‍ മുട്ടിയതും, കണ്ണ് ചിമ്മലും കണ്ട് ചിരി വന്നു.
