“ഡാലി വാ, പോകാം. മാസ് പകുതിയും കഴിഞ്ഞിട്ടുണ്ടാവും.” ചേട്ടൻ വല്ലാത്ത തിടുക്കം കൂട്ടിയിട്ട് വേഗം വണ്ടിയില്‍ നിന്നിറങ്ങി.
ചേട്ടന്റെ ശബ്ദത്തില്‍ കലര്‍ന്നിരുന്ന അസൂയ ഞാൻ അറിഞ്ഞ് ഉള്ളില്‍ ചിരിച്ചു.
എന്നു മുതലാണ് പള്ളിയില്‍ പോകാൻ മാത്രം ഭക്തി ചേട്ടന് ഉണ്ടായത്…!! ആ സെക്യൂരിറ്റി എന്നെ നോക്കുന്നത് കൊണ്ടുള്ള അസൂയ കാരണമാണ് ഈ തിടുക്കമെന്ന് മനസ്സിലായി.
ചേട്ടൻ വേഗം വന്ന് എന്റെ സൈഡ് ഡോർ തുറന്നു തന്നപ്പോ ഉള്ളില്‍ ചിരിച്ചുകൊണ്ട് ഞാൻ ഇറങ്ങി.
ഞാൻ ഇറങ്ങി ചേട്ടന്റെ കൂടെ നടന്നു. എന്റെ ശ്രദ്ധ ഒന്നും ഇവിടെ അല്ലായിരുന്നു. വീട്ടില്‍ വച്ച് ചേട്ടൻ എന്നെ വര്‍ണിച്ചതിൽ ആയിരുന്നു ചിന്ത മുഴുവനും. പിന്നെ ഇപ്പൊ കണ്ട അസൂയയിലും എന്റെ ചിന്ത മുഴുകി. മുന്‍പ് ഡെയ്സിയെ ആരെങ്കിലും നോക്കുമ്പോ മാത്രമേ ചേട്ടനിൽ അസൂയ ഞാൻ കണ്ടിട്ടുള്ളു. ഇപ്പൊ അതേ അസൂയ എനിക്കുവേണ്ടി ചേട്ടന്റെ മുഖത്ത് കണ്ടപ്പോ എനിക്ക് സന്തോഷം ഉള്ളില്‍ നിറഞ്ഞു തുളുമ്പി.
“ഡാലി…!! “ പെട്ടന്ന് ചേട്ടന്റെ ഭയന്ന ശബ്ദവും, ചേട്ടന്റെ കൈ എന്നെ പിടിച്ചു വലിച്ച് എന്റെ തോളത്ത് വളച്ചു പിടിച്ച് എന്നെ ചേട്ടനോട് ചേര്‍ത്തു പിടിച്ചു നിര്‍ത്തിയപ്പോഴുമാണ് പരിസരത്തെ കുറിച്ചെനിക്ക് ബോധം വന്നത്.
അപ്പോഴാണ് പരിസരബോധം ഇല്ലാതെ തിരക്കുപിടിച്ച റോഡില്‍ ഞാൻ കേറി എന്നും. ചേട്ടൻ പെട്ടന്ന് എന്നെ വലിച്ച് ചേട്ടനോട് ചേര്‍ത്തു നിർത്തി എന്നും മനസ്സിലാക്കിയത്.
“സോറി ചേട്ടാ…. ഞാൻ എന്തോ ചിന്തയിൽ—” അപ്പോഴാണ് എന്റെ സൈഡിൽ നിന്ന് എന്റെ തോളില്‍ കൈ ചുറ്റി എന്നെ ചേര്‍ത്തു പിടിച്ചിരുന്ന ചേട്ടന്റെ മുഖത്തേക്ക് ഞാൻ തല ചെരിച്ചുയർത്തി നോക്കിയത്.
ചേട്ടന്റെ മുഖം ശെരിക്കും വിളറി പോയിരുന്നു…. എനിക്ക് എന്തെങ്കിലും സംഭവിക്കുമായിരുന്നു എന്ന ഭയമായിരുന്നു കാരണം. എന്റെ മേലുള്ള പിടിത്തം ഇപ്പോഴും അയഞ്ഞിട്ടില്ല.
“ഇങ്ങനെയാണോ ബോധം ഇല്ലാതെ റോഡ് മുറിച്ചു കടക്കേണ്ടത്…?” ചേട്ടൻ ഭയങ്കരമായി ചൂടായി.
ചേട്ടൻ ചൂടായതും എനിക്ക് പെട്ടന്ന് സങ്കടം വന്നു. കണ്ണുകൾ നിറഞ്ഞു. ചുണ്ടുകള്‍ താനേ വിതുമ്പി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ചേട്ടൻ എന്നോട് ചൂടായത്.
എന്റെ പ്രതികരണം ചേട്ടന്റെ മുഖം പെട്ടന്ന് ശാന്തമായി. മുഖത്ത് സങ്കടവും കണ്ടു.
“സോറി ചേട്ടാ.” എന്റെ സങ്കടവും വിതുമ്പലും എല്ലാം എങ്ങനെയോ അടക്കിക്കൊണ്ട് ഞാൻ പറഞ്ഞു… പക്ഷേ എന്തുതന്നെ ആയാലും, എനിക്കുവേണ്ടി ജനിച്ച ചേട്ടന്റെ ഭയം ഓര്‍ത്ത് ഉള്ളില്‍ സന്തോഷം തോന്നാതിരുന്നില്ല….!!
ദേഷ്യപ്പെട്ടതും കരയുകയും ചെയ്യും.. ഉള്ളില്‍ സന്തോഷിക്കുകയും ചെയ്യും….. ശെരിക്കും എനിക്ക് ഭ്രാന്ത് തന്നെ.
“ശെരി വാ.” ചേട്ടൻ സ്നേഹത്തോടെ പറഞ്ഞു. എന്നിട്ട് എന്നെ ചേട്ടനോട് ചേര്‍ത്തു പിടിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്തത്.
എന്റെ ദൈവമേ… ഇത് സ്വപ്നം ആണോ…?! ചേട്ടൻ എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നടക്കുന്നത് ഒന്നും വിശ്വസിക്കാനായില്ല.
റോഡ് ക്രോസ് ചെയ്ത ശേഷവും ചേട്ടൻ എന്റെ തോളില്‍ കൈയിട്ട് എന്നെയും ഒപ്പം കൂട്ടിയാണ് നടന്നത്.
എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാനും ചേട്ടനെ ഇടുപ്പിൽ ഒരു കൈ ചുറ്റിപ്പിടിച്ചാണ് ഒപ്പം നടന്നത്.
വഴിയില്‍ ചില ആണുങ്ങള്‍ ഞങ്ങളെ നോക്കി. ചിലരുടെ മുഖത്ത് കൊതിയും ചിലരുടെ മുഖത്ത് അസൂയയും ഓക്കേ കണ്ടു. അപ്പോഴൊക്കെ ചേട്ടന്റെ പിടി എന്റെ മേല്‍ മുറുകി. എനിക്ക് ഉള്ളില്‍ ചിരിയും സന്തോഷവും അഭിമാനവും എല്ലാം ഉണ്ടായി.
പള്ളിക്ക് മുന്നില്‍ വന്നതും ചേട്ടൻ എന്റെ മേല്‍ നിന്നും കൈ എടുത്തുമാറ്റി. നിരാശയോടെ ഞാനും ചേട്ടന്റെ ഇടുപ്പിൽ നിന്നും കൈ മാറ്റി. പള്ളിയില്‍ പ്രസംഗം കഴിഞ്ഞ് എല്ലാവരും എഴുനേറ്റ് നിൽക്കാൻ തുടങ്ങിയ സമയത്താണ് ഞാനും ചേട്ടനും അകത്തു കേറി ആളുകൾ കുറവായിരുന്നു ബെഞ്ചിന് മുന്നില്‍ സ്ഥലം പിടിച്ചത്. ശേഷം മനസ്സിനെ എങ്ങനെയോ നിയന്ത്രിച്ചു കൊണ്ട് കുര്‍ബാനയിൽ ഞാൻ മാത്രം പങ്കെടുത്തു.
