ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

നാണം എന്റെ മുഖത്ത് പെട്ടന്ന് ഇരച്ചുകയറി. ഞാൻ ഒന്നും മിണ്ടാതെ നിന്നു. അതുകൊണ്ട്‌ ചേച്ചി എന്റെ വീട്ടിലുള്ളവരെ കുറച്ചൊക്കെ അന്വേഷിച്ചു. ഞാനും എല്ലാത്തിനും മറുപടി കൊടുത്തു. അതുകഴിഞ്ഞ്‌ ഞങ്ങൾ കുറച്ചുനേരം എന്തൊക്കെയോ സംസാരിച്ചു.

 

ചേച്ചി എന്നോട് നല്ല ഫ്രീയായി സംസാരിച്ചു. അതുകൊണ്ട്‌ എനിക്ക് ചെറിയൊരു അടുപ്പം തോന്നി. ഞാൻ ചേച്ചിയെ കുറിച്ചും ചേച്ചിയുടെ കുടുംബത്തെ കുറിച്ചും ചോദിച്ചു. പക്ഷേ ചേച്ചി പെട്ടന്ന് അസ്വസ്ഥയായി. സങ്കടവും ദേഷ്യവും എല്ലാം മുഖത്ത് മാറിമാറി വന്നു. എനിക്കൊന്നും മനസ്സിലായില്ല.

 

അന്നേരം ചേട്ടന്റെ മൊബൈൽ ശബ്ദിച്ചതും ഞാനും ചേച്ചിയും അങ്ങോട്ട് നോക്കി. ചേട്ടൻ മൊബൈൽ എടുത്ത് സ്ക്രീനില്‍ നോക്കി. എന്നിട്ട് അല്‍പ്പം മാറി നിന്നിട്ട് കോൾ എടുത്ത് ചെവിയോട് ചേര്‍ത്തു പിടിച്ച് സംസാരിച്ചു. അന്നേരം സാമുവേല്‍ അണ്ണൻ ഞങ്ങൾക്കടുത്തു വന്ന് നിന്നു.

 

ചേട്ടൻ ഫോണിൽ സംസാരിച്ച ശേഷം ഞങ്ങൾക്കടുത്ത് വന്നു.

 

“എനിക്ക് ഈട്ടിയിലുള്ള നമ്മുടെ ടൂറിസ്റ്റ് കോട്ടേജ് ഏരിയ വരെ പോണം.” ചേട്ടൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു.

 

“എന്തുപറ്റി…” ഞാൻ ചോദിച്ചു.

 

“നോര്‍ത്ത് ഇന്ത്യയില്‍ നിന്നുവന്ന മൂന്ന്‌ ടൂറിസ്റ്റ് ബാച്ചിലർസ് ആണ്‌ പ്രശ്നം.” ചേട്ടൻ പല്ലുകള്‍ ഞെരിച്ചു.

 

“അവങ്ക എന്ന ചെഞ്ചാങ്ക…..?” മല്ലിക ചേച്ചി ചോദിച്ചു.

 

“ആ ഭ്രാന്തന്മാർ കോട്ടേജിനകത്ത് ഒരുമിച്ചിരുന്നു കുടിച്ചിട്ട്, ബോട്ടിൽ ഉപയോഗിച്ച് തലയ്ക്ക് അടച്ചാൽ തല പൊട്ടുമോ അതോ ബോട്ടിൽ പൊട്ടുമോ എന്ന് പരീക്ഷിച്ചതാണ് പോലും.” ചേട്ടൻ പറഞ്ഞു.

 

അത് ഗൗരവമുള്ള കാര്യമാണൊന്നറിയാം… പക്ഷേ എന്നിട്ടും അതുകേട്ട് എനിക്കും അണ്ണനും ചേച്ചിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

 

“ഒടുവില്‍ തല പൊട്ടിയ ആ മൂന്ന്‌ ഭ്രാന്തന്മാരിൽ ഒരുത്തൻ തന്നെ ആംബുലന്‍സും വിളിച്ചു വരുത്തി. പക്ഷേ ആംബുലന്‍സ് അവന്‍മാര്‍ക്ക് ഓടിക്കണം പോലും. അതിന്റെ പേരില്‍ വാശിപിടിച്ച് പുറത്തു കിടന്ന് അവന്മാർ ഭയങ്കര പ്രശ്നം ഉണ്ടാക്കുന്നു. അപ്പോ എന്റെ ഒരു സ്റ്റാഫ് ആദ്യം പൊലീസിനെ വിളിച്ചു പറഞ്ഞു. എന്നിട്ട് അതേ സ്റ്റാഫാണ് ഇപ്പൊ എനിക്കും വിളിച്ചത്. ഞാൻ പോയിട്ട് വരാം.” ചേട്ടൻ സീരിയസ്സായി പറഞ്ഞെങ്കിലും, പറഞ്ഞ ശേഷം ചേട്ടൻ ചിരിച്ചു.

 

“അവന്മാരുടെ ഓരോ ഭ്രാന്ത്..” ചേട്ടൻ പിന്നെയും ചിരിച്ചു. അപ്പോ ഞങ്ങൾക്കൂം ചിരി അടക്കാനായില്ല.

 

“ശെരി, നമുക്ക് അങ്ങോട്ട് പോകാം ചേട്ടാ.” ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ പറഞ്ഞു.

 

“ആ അടിപിടിക്കിടയിൽ നിന്നെ കൊണ്ടുപോയാൽ ശരിയാവില്ല, ഡാലി. അതുകൊണ്ട്‌ നിന്നെ ഞാൻ വീട്ടില്‍ കൊണ്ടാകാം.” ചേട്ടൻ പറഞ്ഞു. ഉടനെ ഞാൻ മുഖം വീർപ്പിച്ചു.

 

“ശെരിയാ, ഡാലിയ അങ്ങോട്ട് പോകണ്ട.” മല്ലിക ചേച്ചിയും തമിഴില്‍ പറഞ്ഞു.

 

“നി പോ, തമ്പി. പോയി ആ പ്രശ്നം തീര്‍ക്ക്. പിന്നെ നി തിരികെ വരുംവരെ ഡാലിയ ഞങ്ങളുടെ വീട്ടില്‍ നില്‍ക്കട്ടെ.” അണ്ണൻ പറഞ്ഞു.

 

ഉടനെ എനിക്ക് ഓക്കെ ആണോ എന്ന് ചോദിക്കും പോലെ ചേട്ടൻ എന്റെ മുഖത്ത് നോക്കി. ചേട്ടന്റെ കൂടെ പോണം എന്നായിരുന്നു ആഗ്രഹം. പക്ഷേ ഇവരുടെ കൂടെ നിൽക്കാൻ ഞാൻ തീരുമാനിച്ചു. കാരണം, സാമുവേല്‍ അണ്ണനോട് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു.

 

“ഞാൻ ഇവരുടെ കൂടെ നില്‍ക്കാം. ചേട്ടൻ പോയിട്ട് വാ.” ഞാൻ പറഞ്ഞു.

 

“എന്നാ ശെരി, ആദ്യം നമുക്ക് ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.. അതുകഴിഞ്ഞ്‌ നിങ്ങളെ ഞാൻ ഡ്രോപ്പ് ചെയ്തിട്ട് പോകാം.” ചേട്ടൻ ഞങ്ങളോട് പറഞ്ഞു.

 

“നമുക്ക് കഴിക്കാം.” അണ്ണനും സമ്മതിച്ചു. “പക്ഷേ ഞങ്ങളെ ഡ്രോപ്പ് ചെയ്യേണ്ട കാര്യമില്ല.” അണ്ണൻ കൂട്ടിചേര്‍ത്തു.

 

“ശെരിയാ. നിന്റെ വണ്ടി നില്ക്കുന്നിടത്ത് നിന്നും വെറും നാലു മിനിറ്റ് നടക്കേണ്ട ദൂരമല്ലേയുള്ളു..” മല്ലിക ചേച്ചി പറഞ്ഞു. “കൂടാതെ ഈ പ്ലേസ് എല്ലാം നടന്നു കാണുന്നതാണ് സുഖം. ഡാലിയക്കും അത് ഇഷ്ടപ്പെടും.”

Leave a Reply

Your email address will not be published. Required fields are marked *