“നാല് കിടിലം പീസുകൾ… നാലിനേയും വളച്ച് നല്ല കളി കളിക്കണം…” അരവിന്ദ് അവന്റെ കൂടെ ഇരിക്കുന്ന മറ്റു രണ്ട് ആണുങ്ങളോടും പറയുന്നത് കേട്ട് ഞങ്ങൾ നാല് പേരും അവനെ തുറിച്ചുനോക്കി.
അവന്റെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരില്‍ ഒരുത്തൻ ഞങ്ങൾ നാലു പേരെയും നോട്ടം കൊണ്ട് റേപ് ചെയ്യുകയായിരുന്നു.
പക്ഷേ രണ്ടാമത്തെ ആള്‍ അരവിന്ദ് പറഞ്ഞതിന് വേണ്ടി ക്ഷമ ചോദിക്കും പോലെ രഹസ്യമായി കൈ കൂപ്പി മാപ്പ് പറഞ്ഞു. അവന്‍ ആള് പാപമാണെന്ന് ഞങ്ങൾക്ക് തോന്നി.
“ശരി സീനത്ത്, ഹസീന, മേരി… എന്റെ ചേട്ടൻ പുറത്ത് പാർക്കിംഗിൽ വെയിറ്റ് ചെയ്യുകയാണ്. നമുക്ക് പോകാം.. പിന്നെ, നിങ്ങളും എന്റെ കൂടെ വാ, നിങ്ങളെ പുറത്തുള്ള വിസിറ്റേഴ്സ് പാർക്കിംഗിൽ ഡ്രോപ്പ് ചെയ്യാം.” അരവിന്ദിനെ തുറിച്ചുനോക്കി കൊണ്ട് എന്റെ കൂട്ടുകാരികളോട് ഞാൻ പറഞ്ഞു.
“വെയിറ്റ് ചെയ്യുന്നത് നിന്റെ ഭർത്താവ് ആണോ…?” സീനത്ത് ചോദിച്ചു.
“അല്ല, എന്റെ ട്വിൻ സിസ്റ്ററിന്റെ ഹസ്ബന്‍ഡ് ആയിരുന്നു. മൂന്ന് വര്‍ഷത്തിനു മുമ്പ് അവള്‍ മരിച്ചുപോയി.” ഞാൻ പറഞ്ഞതും അവർ മൂന്ന് പേരും കുറച്ചു നേരത്തേക്ക് മിണ്ടാതെ നിന്നു. എങ്ങനെ പ്രതികരിക്കണം എന്ന് അറിയാത്ത പോലെ.
‘ഇപ്പൊ ചേട്ടൻ എന്റെ മാത്രമാണ്’ മനസ്സിൽ ഞാൻ പറഞ്ഞു. എന്നിട്ട് ആ ടോപ്പിക്ക് വേണ്ട എന്നു പറയുന്നപോലെ ഞാൻ അവരെ നോക്കി കണ്ണുകൾ ചിമ്മി.
“പുള്ളി ഇവിടെയാണോ ജോലി ചെയ്യുന്നത്..?” മേരി ചോദിച്ചു.
“ഇല്ല. ചേട്ടൻ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. എന്നെ ചേട്ടനാ ഇവിടെ പുറത്തുള്ള പാർക്കിംഗിൽ കൊണ്ടു വിട്ടത്… എല്ലാം കഴിയുന്നത് വരെ ചേട്ടൻ അവിടെതന്നെ വെയിറ്റ് ചെയ്യുമെന്നാണ് പറഞ്ഞത്.” ഞാൻ പറഞ്ഞതും അവർ മൂന്ന് പേരും ആശ്ചര്യത്തോടെ എന്നെ നോക്കി നിന്നു. അരവിന്ദും കൂട്ടരും പോലും അന്തംവിട്ടു നിന്നു.
“പക്ഷേ എങ്ങനെ..!!” ആശ്ചര്യം മാറാതെ ഹസീന ചോദിച്ചു. “ഇവിടെ ജോലി ചെയ്യുന്നവർക്ക് മാത്രമേ ഇവിടെ പ്രവേശനം ഉള്ളു, അറിയോ?”
“വിസിറ്റർസിന് അകത്തു വരണമെങ്കിൽ ഒരു സെക്യൂരിറ്റി എപ്പോഴും കൂടെ ഉണ്ടാവണം എന്നാണ് ഇവിടത്തെ നിയമം…” പെട്ടന്ന് അരവിന്ദ് അവിടെ നിന്നുകൊണ്ട് ഞങ്ങളോട് പറഞ്ഞു.” പിന്നെ വിസിറ്റേഴ്സിന് അവരുടെ സ്വന്തം വണ്ടി ഒരിക്കലും അകത്ത് കൊണ്ടുവരാനുള്ള അനുവാദമില്ല. പിന്നെ എങ്ങനെ..?”
എല്ലാവരുടെയും ആശ്ചര്യവും നില്‍പ്പും കണ്ടിട്ട് എനിക്ക് ചിരി വന്നു. ചേട്ടനെ വിചാരിച്ച് എനിക്ക് അഭിമാനം തോന്നി.
“അതൊന്നും എനിക്കറിയില്ല. നിങ്ങൾ മൂന്ന് പേരും എന്റെ കൂടെ വാ. എല്ലാ ജോലിയും മാറ്റി വച്ചിട്ട് മൂന്ന് മണിക്കൂറായി റൂബിന്‍ ചേട്ടൻ എനിക്കുവേണ്ടി വെയിറ്റ് ചെയ്യുകയാണ്.” പറഞ്ഞിട്ട് അവരെയും കൂട്ടി ഞാൻ നടന്നു. ആണുങ്ങള്‍ മൂന്ന് പേരും അവിടെ മിഴിച്ചു നിന്നു.
“എടാ അരവിന്ദ്.. ആ പെണ്ണിന്റെ ചേട്ടൻ നിസ്സാരക്കാരൻ അല്ലെന്ന് തോന്നുന്നു. അതുകൊണ്ട് അവളോട് നിന്റെ കളി ഒന്നും എടുക്കല്ലേ..!!” ഞങ്ങളോട് കൈ കൂപ്പി ക്ഷമ ചോദിച്ച ആൾ പുറകില്‍ നിന്നും രഹസ്യമായി പറയുന്നത് കേട്ട് ഞങ്ങൾ നാലുപേരും ചിരിച്ചു.
ചേട്ടന്റെ വണ്ടി പാർക്കിംഗിൽ തന്നെ ഉണ്ടായിരുന്നു. വണ്ടിക്കകത്തിരുന്ന് ചേട്ടൻ സ്വന്തം ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരുന്നു.
“ആഹാ.. കഴിഞ്ഞോ?” ഞങ്ങളെ കണ്ടതും എന്നോട് ചോദിച്ചിട്ട് മറ്റുള്ള മൂന്ന് പേര്‍ക്കും ചേട്ടൻ ഒരു പുഞ്ചിരിയും കൊടുത്തു.
“കഴിഞ്ഞു ചേട്ടാ.” ഞാൻ പറഞ്ഞു. “പിന്നെ, ഇത് സീനത്ത്. ഇവള്‍ മേരി.. പിന്നെ ഇത് ഹസീന. ഞാനും സീനത്തും ഒരേ ഡിപ്പാര്‍ട്ടുമെന്റ് ആണ്.”
“ഹയ്…” ചേട്ടൻ പുഞ്ചിരി മാറാതെ പറഞ്ഞു.
“ഹലോ റൂബിന്‍ ചേട്ടാ.” സീനത്തും മേരിയും ഹസീനയും ചേട്ടനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
“ഇവരെ പുറത്തുള്ള പാർക്കിംഗിൽ ഡ്രോപ്പ് ചെയ്യാമെന്ന് ഞാൻ പറഞ്ഞായിരുന്നു..” ഞാൻ ചേട്ടനോട് പറഞ്ഞു.
