പക്ഷേ മറുപടി ഒന്നും വന്നില്ല. അവള്‍ നടന്നു പോകുന്ന ശബ്ദം മാത്രം കേട്ടു.
കുളി കഴിഞ്ഞ് ടവലും ഉടുത്ത് പുറത്തിറങ്ങി ചെന്ന് ബെഡ്ഡിൽ നോക്കി.
ഒരു കറുപ്പും ഗ്രേ കളറും കലര്‍ന്ന റെഗുലർ ഫിറ്റ് ട്രാക്ക് പാന്റും, സ്കൈ ബ്ലൂ കളറിൽ റൌണ്ട് നെക്ക് ടൈറ്റ് ടീ ഷര്‍ട്ടും ബെഡ്ഡിൽ വെച്ചിരുന്നത് കണ്ടു. എനിക്ക് ഇഷ്ടപ്പെട്ട കളറുകളാണ്.
പാന്റ് എനിക്ക് ഓക്കെയാണ്. പക്ഷേ ഈ ടൈറ്റ് ടീ ഷര്‍ട്ടാണ് പ്രശ്നം. എന്റെ ബോഡി എടുത്തു കാണിക്കുന്ന തരം ഡ്രസ് ഒന്നും എനിക്ക് പണ്ടു മുതലേ ഇഷ്ട്ടമല്ലായിരുന്നു. അത് ഡാലിയക്കും അറിയാവുന്നതാണ്.
വിവാഹം കഴിഞ്ഞ് ഇവിടെ നീലഗിരിയിൽ വന്ന ശേഷം ഡെയ്സി എനിക്ക് ഇതുപോലെ ടൈറ്റ് ടീ ഷര്‍ട്ട് എടുത്തു തന്നിരുന്നു… അതിനെ ഞാൻ രാത്രി സമയങ്ങളില്‍ വീട്ടില്‍ മാത്രമാണ് ഇട്ടിരുന്നത്.
ഇപ്പൊ ഡാലിയയും എനിക്കു അതേ ഗിഫ്റ്റ് തന്നിരിക്കുന്നു…! പക്ഷെ നിരസിച്ചു കൊണ്ട് അവളെ എനിക്ക് സങ്കടപ്പെട്ടുത്താൻ ഇഷ്ട്ടം ഇല്ലായിരുന്നു…. കൂടാതെ അവള്‍ തന്ന ഈ ഗിഫ്റ്റ് എനിക്ക് ധരിക്കണം എന്ന ആഗ്രഹവും ഉണ്ടായി…. അത് മാത്രമല്ല, അവള്‍ കാരണം എന്റെ മനസ്സിൽ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു… പ്രതീക്ഷകളും, ആഗ്രഹങ്ങളും വര്‍ധിച്ചു കൊണ്ടേ പോകുന്നു.
കുറെ നാളായി എന്റെ തലച്ചോറും മനസ്സും എല്ലാം കാൻഫുഷനിൽ ആണ്… ഡെയ്സിയും ഡാലിയയും മാറിമാറി മനസ്സിനെ വല്ലാത്ത കുഴപ്പിച്ച് കൊണ്ടിരിക്കുന്നു. ഡെയ്സിയെ വിചാരിച്ച് മനസ്സിൽ ഇപ്പോഴും ദുഃഖമുണ്ട്. അവളോടുള്ള സ്നേഹം ഇപ്പോഴും ഒരു തരി പോലും കുറഞ്ഞിട്ടില്ല. അവളെ കുറിച്ചുള്ള ചിന്തകൾ എപ്പോഴും മനസ്സിൽ നിറഞ്ഞു തന്നെ നില്‍ക്കുകയാണ്. പക്ഷേ എന്നിട്ടും ഡാലിയ എന്റെ മനസ്സിൽ വളരുകയാണ്… എങ്ങനെ എന്തിന് എന്നൊന്നും അറിയില്ല… എന്തു ചെയ്യണം എന്നും മനസ്സിലാവുന്നില്ല. മനസ്സ് ശെരിക്കും കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്.
ഒരു നെടുവീര്‍പ്പോടെ ഡാലിയ ഗിഫ്റ്റ് ചെയ്ത ഡ്രസ് ഇട്ടിട്ട് കണ്ണാടിയിൽ നോക്കി. എന്റെ ശരീരത്തിൽ ടീ ഷര്‍ട്ട് ഒട്ടി ഇറുക്കി എന്റെ മസിലൊക്കെ എടുത്തു കാണിക്കുന്നത് കണ്ടതും എന്തോ വല്ലായ്മ പോലെ.
വേറെ ടീ ഷര്‍ട്ട് ഇട്ടാലോ..? ഞാൻ മടിച്ചു നിന്നു. അപ്പോഴാണ് എന്റെ റൂമിന്റെ വാതിൽ തള്ളി തുറന്നുകൊണ്ട് അവർ മൂന്നുപേരും കേറി വന്നത്.
നാലഞ്ച് സെക്കന്‍ഡ് അരുള്‍ വായും പൊളിച്ചു നിന്നു.
ഷർട്ട് ഇല്ലാതെ എന്നെ ഡെയ്സി ഒരുപാട് വട്ടം കണ്ടിട്ടുള്ളതാണ്, അപ്പോഴൊക്കെ അവളുടെ കണ്ണുകൾ വിടരുന്നതും.. നാണത്തോടെ കണ്ണുകൾ കൊണ്ട് എന്നെ ഉഴിയുന്നതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇപ്പോൾ അവളുടെ കണ്ണുകൾ വിടര്‍ന്ന് വല്ലാത്ത തിളക്കവും ഉണ്ടായി. എന്നെ ഇങ്ങനെ കണ്ടു കൊതി തീരാത്ത പോലെയാണ് അവള്‍ നോക്കി നിന്നത്.
“വാവ്…..” വിടര്‍ന്ന കണ്ണുകളോടും.. കുസൃതി ചിരിയോടും… അല്ലി ഓടിവന്നു. വ്യക്തമായി എടുത്തു കാണിക്കുന്ന എന്റ കൈയും, ചെസ്റ്റും, ഷോൾഡർ മസിൽസിലൊക്കെ അല്ലി തൊട്ടും തടവിയും നോക്കി.
“എടി ചിത്രശലഭമേ….” ചിരിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു മാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷേ പിടി തരാതെ അല്ലി കുസൃതിയോടെ പിന്നെയും പിന്നെയും എന്റെ മസിൽ ഭാഗങ്ങളില്‍ എല്ലാം തൊടുകയും ഞെക്കുകയും ചെയ്തു.
“അക്കാ… ഇനിമേ അണ്ണാവുക്ക് ഇതുമാതിരി ഡ്രെസ്സ് മട്ടും എടുത്തു കുടുങ്ക… ഇതുതാൻ സൂപ്പറാ ഇരുക്ക്.” അരുള്‍ ഡാലിയയോട് പറഞ്ഞു.
“എടാ, മിണ്ടാതിരിക്കടാ…” ടീ ഷര്‍ട്ട് പിടിച്ചു വലിച്ച് അല്പമെങ്കിലും ലൂസാക്കാൻ ശ്രമിക്കുന്നതിനിടെ ഞാൻ പറഞ്ഞിട്ട് അവനെ തുറിച്ചു നോക്കി. “ഇന്നത്തേക്ക് ഈ ടീ ഷര്‍ട്ട് ഓക്കേയാണ്… പക്ഷേ ഇനി ഞാൻ ഇത് ഇടില്ല.”
“അതെല്ലാം അപ്പറമാ പാത്തുക്കലാം… ഇപ്പ എല്ലാരും വാങ്ക സാപ്പിടലാം.” അല്ലി ചിരിയോടെ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി.
