ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ പെട്ടന്ന് കത്തിയതും എന്റെ മുഖം ചുവന്നു തുടുത്തു. ഞാൻ നാണത്തിൽ വേഗം മുഖവും പൊത്തി തിരിഞ്ഞു കിടന്നിട്ട് ഭയങ്കരമായി ചിരിച്ചു. ദൈവമേ… എന്റെ ഏതു ഷഡ്ഡി കണ്ടാലും ചേട്ടന് കളിയാക്കാനുള്ള വക കിട്ടുന്നുണ്ടല്ലോ…?!

 

കുറെ നേരം നിര്‍ത്താതെ ഞാൻ ചിരിച്ചു. ഒടുവില്‍ ചിരി നിര്‍ത്തി ഞാൻ ചേട്ടനെ അഭിമുഖീകരിക്കാതെ മിണ്ടാതെ കിടന്നു.

 

“എടി…”

 

“പോടാ കള്ളാ…”

 

“ഓഹോ…” ചിരിച്ചുകൊണ്ട് ചേട്ടൻ എന്റെ ഇടുപ്പിൽ വിരൽ കൊണ്ട്‌ ഒരു കുത്ത് തന്നു.

 

“ആങ്ഹ്….. ചേട്ടാ..” ചിണുങ്ങി ചിരിച്ചു കൊണ്ട്‌ ഞാൻ വേഗം തിരിഞ്ഞ് ചേട്ടനെ നോക്കി നാണത്തോടെ കിടന്നു.

 

ഞങ്ങൾ ചെരിഞ്ഞു കിടന്നുകൊണ്ട് പരസ്പരം കണ്ണില്‍ നോക്കി കുറേനേരം കിടന്നു. എന്റെ നാണമൊക്കെ പതിയെ മാറി.

 

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ചേട്ടാ..?”

 

“മ്മ്.. ചോദിക്ക്.”

 

ഞാൻ വിചാരിച്ച കാര്യം ചോദിക്കാന്‍ എനിക്ക് പേടി തോന്നി.. കാരണം ഞാൻ പ്രതീക്ഷിച്ച മറുപടി അല്ലാ കിട്ടുന്നതെകിൽ എനിക്ക് സഹിക്കാൻ കഴിയില്ല… ഒരിക്കലും മനസ്സമാധാനവും കിട്ടില്ല. അതുകൊണ്ട്‌ പേടിയോടെ ഞാൻ മിണ്ടാതെ കിടന്നു.

 

“നി ചോദിക്കുന്നില്ലേ…?” കുറെ കഴിഞ്ഞിട്ടും ഞാൻ മിണ്ടാതെ കിടക്കുന്നത് കണ്ടിട്ട് ചേട്ടൻ ചോദിച്ചു. എന്നിട്ട് എന്റെ മുഖത്തെ മറച്ചു കിടന്ന മുടിയൊക്കെ ചേട്ടൻ ഒതുക്കി വച്ചിട്ട് എന്റെ കണ്ണില്‍ നോക്കി.

 

ചേട്ടൻ എന്റെ മുടി ഒതുക്കി തന്നപ്പോ മനസ്സിൽ സ്നേഹവും വാത്സല്യവും എല്ലാം നിറഞ്ഞു കവിഞ്ഞു. ഉടനെ ചേട്ടന്റെ മാറില്‍ ഞാൻ എന്റെ വിരൽ കൊണ്ട്‌ എഴുതി കളിച്ചു.

 

“എന്തോ ചോദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞിട്ട് എന്റെ നെഞ്ചത്ത് നിന്റെ പേര്‌ എഴുതി കളിക്കുന്നോ..?” ഒരു കുസൃതി പുഞ്ചിരിയോടെ ചേട്ടൻ പറഞ്ഞതും ഞാൻ നാണത്തോടെ വേഗം വിരൽ മാറ്റി.

 

“വേണ്ട ചേട്ടാ… ആ ചോദ്യം ചോദിക്കാന്‍ ഒരു ഭയം പോലെ…”

 

“മനസ്സിൽ ഇട്ട് വെറുതെ പുഴുങ്ങാതെ നി ചോദിക്ക് പെണ്ണേ…”

 

“പിന്നേ… പിന്നെ… ചേട്ടന്‍ എന്നെ അങ്ങനെയൊക്കെ ചെയ്തപ്പോ ഞാൻ ഡെയ്സി ആണെന്ന് ചേട്ടന്റെ മനസ്സിൽ വിചാരിച്ചാണോ ചെയ്തത്…??” ചോദിച്ച ശേഷം ഞാൻ വേഗം ചേട്ടന് പുറം തിരിഞ്ഞു കിടന്നു.

 

ഞാൻ ഡെയ്സി ആണെന്ന ചിന്തയിലാണ് ചേട്ടൻ അങ്ങനെ ചെയ്തത് എങ്കിൽ ഞാൻ തകർന്നു പോകുന്നത് ചേട്ടൻ കാണരുത്.. അതുകൊണ്ടാണ് തിരിഞ്ഞു കിടന്നത്.

 

കുറെ നേരത്തേക്ക് ചേട്ടൻ മിണ്ടാത്തത് കൊണ്ട്‌ ചേട്ടന്റെ ഉത്തരം ഞാൻ ഊഹിച്ചു. ഉള്ളില്‍ സങ്കടവും നോവും കൂടി എന്റെ കണ്ണുകളെ നിറയിച്ചു. സമാധാനം എനിക്ക് നഷ്ടമായി. ഈ ലോകത്ത് ഞാൻ വെറും അധികപ്പറ്റായി തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

 

“എന്നെയും അറിയാതെ ഞാൻ അങ്ങനെയൊക്കെ ചെയ്തുപോയി എന്നത് സത്യമാണ്.. പക്ഷേ അങ്ങനെയൊക്കെ ചെയ്തപ്പോ ഡെയ്സിയെ അല്ല, നിന്നെ തന്നെയാണ് ഞാൻ അതൊക്കെ ചെയ്യുന്നത് എന്ന ബോധമൊക്കെ എനിക്ക് ഉണ്ടായിരുന്നു. അങ്ങനെയൊക്കെ ചെയ്യുമ്പോ എന്റെ മനസ്സിലും നീ തന്നെയായിരുന്നു. നിന്നോട് തോന്നിയ ഇഷ്ട്ടം കൊണ്ട് തന്നെയാ അതൊക്കെ ഞാൻ ആസ്വദിച്ചു ചെയ്തതും.പക്ഷേ അങ്ങനെ ഒന്നും നിന്നോട് ഞാൻ ചെയ്യാൻ പാടില്ലായിരുന്നു ഡാലി. എന്റെ മനസ്സ് കുഴഞ്ഞു മറിഞ്ഞ് ഒന്നും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ജീവിക്കുന്നത്.”

 

ചേട്ടൻ പറഞ്ഞു തീരും മുമ്പ്‌ പൊട്ടിക്കരഞ്ഞു കൊണ്ട്‌ ഞാൻ എഴുനേറ്റ് ഇരുന്നു. എന്നിട്ട് മലര്‍ന്നു കിടക്കുന്ന ചേട്ടന്റെ മേല്‍ ചാടി വീണ് ചേട്ടനെ കെട്ടിപിടിച്ചു കൊണ്ട്‌ തേങ്ങിത്തേങ്ങി ഞാൻ കരഞ്ഞു.

 

ചേട്ടന്റെ മുകളില്‍ വീണ് ചേട്ടനെ കെട്ടിപിടിച്ച് പൊട്ടിക്കരയാൻ തുടങ്ങിയതും ചേട്ടൻ സ്തംഭിച്ചു പോയി ഒരു നിമിഷം അനങ്ങാതെ കിടന്നു. പക്ഷേ അതിനുശേഷം ചേട്ടന്റെ ഒരു കൈ എന്നെ ചുറ്റി വളച്ചു പിടിച്ചു. അടുത്ത കൈ സ്നേഹത്തോടെ എന്റെ മുടിയില്‍ തഴുകി തരാൻ തുടങ്ങി. എന്റെ മുടിയൊക്കെ വിരലുകള്‍ കൊണ്ട്‌ ചേട്ടൻ കോതി കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *