ചേട്ടൻ ചിരിച്ചത് കണ്ടതും നരകത്തില്‍ അകപ്പെട്ടിരുന്ന ഞാൻ രക്ഷപ്പെട്ടു സ്വര്‍ഗത്തില്‍ ചെന്നത് പോലത്തെ ആശ്വാസമാണുണ്ടായത്.
“പിന്നേ, ഡാലി…., നിന്റെ ഈ ദുപ്പട്ട…..”
“എന്താ ചേട്ടാ..? ചേട്ടന് ഈ ദുപ്പട്ട ഇഷ്ട്ടമായില്ലേ?” ഞാൻ പരിഭവിച്ചു നിന്നു.
“അതൊന്നുമല്ല… നി നിന്റെ ദുപ്പട്ട ഇട്ടിരിക്കുന്ന രീതിയാണ് നിന്റെയും ഈ ഡ്രസിന്റേയും യാഥാര്‍ത്ഥ ഭംഗിയെ നശിപ്പിക്കുന്നത്.” ചേട്ടൻ കണ്ണുകൾ ചുരുക്കി ചുണ്ടില്‍ വിരൽ കൊണ്ട് തട്ടി പറഞ്ഞു.
സത്യത്തിൽ ആ വിചാരം എനിക്കും ഉണ്ടായിരുന്നു. ഈ ഡ്രെസ്സിന് ഒറ്റ സൈഡിൽ ദുപ്പട്ട ഒതുക്കി ഇടുന്നതാണ് ഭംഗി.. പക്ഷേ എന്റെ പൊക്കിള്‍ മറയ്ക്കാൻ ഞാൻ അതിനെ പടർത്തിയാണ് ഇട്ടിരുന്നത്.
ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. പടർന്നു കിടന്ന ആ ദുപ്പട്ട ഒതുക്കി ഒരു സൈഡ് മാത്രമായി ഇട്ട് സെറ്റ് ചെയ്തു തന്നപ്പോ ഞാൻ ചേട്ടനെ തടഞ്ഞില്ല. ദുപ്പട്ട ശെരിയാക്കി തരുന്ന സമയത്ത് ചേട്ടന്റെ കൈകള്‍ എന്റെ വയറിൽ അങ്ങിങ്ങായി ചെറുതായി ഉരസി എന്നെ ഒരു വല്ലാത്ത അവസ്ഥയില്‍ എത്തിച്ചു.
പോരാത്തതിന് ചേട്ടന്റെ കണ്ണുകൾ എന്റെ പൊക്കിള്‍ ചുഴിയിലും അതിന്റെ ചുറ്റുവട്ടത്തും പരത്തി നടന്നപ്പോ ഞാൻ ശെരിക്കും തളര്‍ന്നു പോയി. നാണം സഹിക്കാനാവാതെ ഞാൻ നിന്നുരുകി. ചേട്ടന്റെ കണ്ണുകളെ പൊത്തി പിടിക്കാന്‍ തോന്നി.
പക്ഷേ പെട്ടന്ന് എന്റെ മുഖം വല്ലാണ്ടായി. ചേട്ടൻ എന്റെ അവിടെയൊക്കെ നോക്കുന്നതിൽ എനിക്ക് കുഴപ്പമില്ല.. പക്ഷേ പൊക്കിള്‍ കാണുന്ന തരത്തില്‍ ഡ്രെസ്സ് ചെയ്തു പബ്ലിക്കിൽ പോകാൻ എനിക്ക് ഇഷ്ട്ടമല്ല. സാരി ഉടുത്താലും എന്റെ പൊക്കിളും വയറും മറിച്ചാണ് ഞാൻ ഉടുക്കാറുള്ളത്.
എന്റെ മുഖം മാറിയത് ചേട്ടന്‍ ഉടനെ ശ്രദ്ധിച്ചു. എന്റെ അസ്വസ്ഥതയുടെ കാരണവും ചേട്ടൻ ഊഹിച്ചു. ഇതുപോലത്തെ കാര്യങ്ങളില്‍ ഡെയ്സിയും എന്നെ പോലെയാണ്.
“ഇങ്ങനെ നിനക്ക് ഇഷ്ട്ടമായില്ലെങ്കിൽ ഇങ്ങനെ ഇടേണ്ട. നിന്റെ കംഫർട്ടാണ് പ്രധാനം.” പറഞ്ഞിട്ട് ചേട്ടൻ പഴയ പോലെ ദുപ്പട്ട പടർത്തി ഇട്ടു തന്നു.
എനിക്ക് പെട്ടന്ന് ആശ്വാസം തോന്നിയെങ്കിലും ഒരു വിഷമം ഉള്ളില്‍ നിന്നു. ആദ്യമായിട്ട് ചേട്ടൻ ആഗ്രഹത്തോടെ എന്റെ ഡ്രസ് സെറ്റ് ചെയ്തു തന്നപ്പോ ഞാൻ ചേട്ടനെ നിരാശപ്പെടുത്തുകയല്ലേ ചെയ്തത്….!! എനിക്കൊരു സമാധാനവും കിട്ടിയില്ല.
“വാ, വേഗം കോഫീ കുടിച്ചിട്ട് പോകാം. ഇപ്പഴേ ഒത്തിരി ലേറ്റായി.”
അങ്ങനെ ചേട്ടൻ ഉണ്ടാക്കി ഫ്ലാസ്ക്കിലാക്കിയിരുന്ന കോഫീ മാത്രം ഞങ്ങൾ ഒഴിച്ചു കുടിച്ചിട്ട് വേഗം ഇറങ്ങി.
പള്ളിക്കടുത്ത് പാർക്കിംഗ് കിട്ടിയില്ല. പള്ളിക്ക് എതിർ വശത്തായി റോഡിനപ്പുറം വലത്തോട്ട് മാറി ഉണ്ടായിരുന്ന ഒരു വലിയ ഹോട്ടലിന് മുന്നില്‍ ഉണ്ടായിരുന്ന പാർക്കിംഗിലാണ് ചേട്ടൻ വണ്ടി പാർക്ക് ചെയ്തു.
“സർ… ഇങ്ക കസ്റ്റമർസ് മട്ടുംതാൻ അലവ് പണ്ണുവോം.” അവിടെ ഉണ്ടായിരുന്ന സെക്രട്ടറി ചേട്ടനോട് പറഞ്ഞു. എന്നിട്ട് അയാൾ എന്നെ ഭ്രമിച്ചു നോക്കി നിന്നു.
തെറ്റായ തരത്തിലല്ല അയാള്‍ നോക്കിയത്. അതുകൊണ്ട് അതിൽ എനിക്ക് പ്രശ്നമൊന്നും ഇല്ലായിരുന്നു. പക്ഷേ എനിക്ക് ചെറിയ അസ്വസ്ഥതയും ഒരു കുഞ്ഞ് നാണവും തോന്നി. സ്വബോധം വീണ്ടെടുത്ത് അയാള്‍ വേഗം എന്റെ മേല്‍ നിന്നും കണ്ണുകൾ പിന്‍വലിച്ച് ചേട്ടനെ നോക്കി.
ചേട്ടന്റെ കണ്ണില്‍ ചെറിയ അസൂയ പെട്ടന്ന് മിന്നി മറയുന്നത് ഞാൻ കണ്ടു. ചേട്ടന്റെ അസൂയ കണ്ടതും എനിക്ക് സന്തോഷമാണ് ഉണ്ടായത്
ഞാൻ ചേട്ടന്റെ മാത്രമാണെന്ന ചിന്ത കാരണമല്ലേ ചേട്ടന് അസൂയ തോന്നിയത്..? ദൈവമേ… അങ്ങനെ ആയിരിക്കണേ..!! ഉള്ളില്‍ ഞാൻ പ്രാര്‍ത്ഥിച്ചു.
“പള്ളിയില്‍ മാസ് കഴിഞ്ഞതും ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇങ്ങോട്ട് വരും.” ചേട്ടൻ ആ സെക്യൂരിറ്റിയോട് പറഞ്ഞു.
“അപ്പോ പറവായില്ല, സർ. നീങ്ക പോയിട്ട് വാങ്ക.” സെക്യൂരിറ്റി ഉടനെ സമ്മതിച്ചു. അയാളുടെ നോട്ടം ഒരിക്കൽ കൂടി എന്റെ മേല്‍ പാളി വീണു.
