ട്വിൻ ഫ്ലവർസ് – 3 14അടിപൊളി  

 

“കുഞ്ഞു നാൾ തൊട്ടേ നമ്മൾ മൂന്നുപേരും ഒരുമിച്ച് തന്നെയല്ലേ വളർന്നത്…. അവളും എപ്പോഴും ചേട്ടന്റെ പിന്നാലെ തന്നെയല്ലേ നടക്കുന്നത്… അപ്പോ പിന്നെ എന്റെ പകുതിയായ ഡാലിയയോടും ചേട്ടന്റെ ഉള്ളിന്റെയുള്ളിൽ പ്രണയം കാണില്ലേ..? എന്നെ സ്നേഹിക്കുന്നത് പോലെ ചേട്ടൻ പോലും അറിയാതെ അവളെയും സ്നേഹിക്കുന്നുണ്ടാവും…!!”:

 

“എടി നി എന്തൊക്കെയാ പറയുന്നത്‌…?” അവളുടെ ഇടുപ്പിൽ പതിയെ ഒരു നുള്ള് കൊടുത്തതും ഇക്കിളി എടുത്തത് പോലെ അവള്‍ ചിരിച്ചു.

 

“ഞാൻ പറഞ്ഞത്— മ്മ്മ്മ്……”

 

“മതി നിന്റെ കണ്ടുപിടിത്തം…” ചിരിച്ചു കൊണ്ട്‌ അവളുടെ ചുണ്ട് രണ്ടും ഞാൻ നുള്ളി പിടിച്ചതും അവളുടെ വാക്കുകൾ ഒന്നും പുറത്തേക്ക്‌ വന്നില്ല.

 

ഉടനെ എന്നെ സങ്കടത്തോടെ നോക്കീട്ട് ഡെയ്സി അപ്രത്യക്ഷയായി.

 

“ഡെയ്സി….” ഞാൻ അലറി വിളിച്ചു.

 

“ചേട്ടാ….. എണീക്ക് ചേട്ടാ…”

 

ഡാലിയയുടെ ഭയങ്കര ഉത്സാഹത്തോടെ ഉള്ള വിളിയും.., എന്റെ ബെഡ്ഡിൽ ചാടി കേറി എന്റെ തല പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും കുലുക്കി ഉരുട്ടിയും…, ദോശ മറിച്ചിടുന്ന പോലെ എന്നെ അവള്‍ തിരിച്ചും മറിച്ചും ഇട്ടുരുട്ടി എന്നെ ഒരു വഴിക്ക് ആക്കിയപ്പോ എന്റെ സ്വപ്നം മുറിഞ്ഞ് ഞാൻ ഞെട്ടി ഉണര്‍ന്നു.

 

എന്റെ തലച്ചോറ്‌ തലയ്ക്കകത്ത് പന്ത് പോലെ ഉരുണ്ടത്ത് പോലെയാണ് അനുഭവപ്പെട്ടത്…, എനിക്ക് തലയും കറങ്ങി.

 

“ഈശ്വരാ… എന്റെ തലച്ചോറ്‌ പോലും അകത്തു കിടന്ന് കുലുഞ്ഞുന്നു…” തലയുടെ ഇരു വശത്തും അമർത്തി പിടിച്ചുകൊണ്ട് ഞാൻ പോത്ത് പോലെ അമറി.

 

പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവള്‍ പിന്നെയും എന്റെ തല പിടിച്ചുരുട്ടി. “എണീക്ക് ചേട്ടാ….”

 

“ഈശ്വരാ… ഈ പെണ്ണ് എന്റെ തല ഊരിയെടുത്ത് എന്റെ കൈയിൽ തരുമെന്നാ തോന്നുന്നത്.” ഞാൻ കരഞ്ഞു.

 

അതുകേട്ട് പിന്നെയും അവള്‍ പൊട്ടിച്ചിരിച്ചു.

 

“എണീക്ക് ചേട്ടാ… പ്ലീസ്…”

 

“എടി കുഞ്ഞാടേ… വേഗം ഓടി ഒളിച്ചോ.. ഇല്ലെങ്കില്‍ നിന്നെ ഞാൻ കടിച്ചു തിന്നും…” കണ്ണ് തുറക്കാതെ സിംഹത്തെ പോലെ ഉച്ചത്തില്‍ ഞാൻ ഗര്‍ജ്ജിച്ചു. എന്നിട്ട് ഞാൻ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

 

അപ്പോ ഡാലിയ പിന്നെയും പൊട്ടിച്ചിരിച്ചു. കൂടെ അല്ലിയും അരുളും പൊട്ടിച്ചിരിക്കുന്നതും കേട്ടു.

 

ആഹാ… ഇവർ രണ്ടുപേരും എപ്പോ വന്നു!!

 

“സിംഹത്തെ പോലെ ചേട്ടൻ ഗര്‍ജ്ജിച്ചാലും ചേട്ടനെ കണ്ടു ഞാൻ പേടിക്കില്ല. എണീക്ക് ചേട്ടാ.” ഡാലിയ എന്നെ പിന്നെയും ഉരുട്ടി.

 

“ദൈവമേ… അര മണിക്കൂര്‍ പോലും മര്യാദയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ലല്ലോ…!!” പറഞ്ഞു കൊണ്ട്‌ ഞാൻ എഴുനേറ്റ് ബെഡ്ഡിൽ തന്നെ കാട്ടിലും ചാരി ഇരുന്നു.

 

ഉടനെ ഡാലിയ എന്റെ അടുത്ത് ബെഡ്ഡിൽ മുട്ടുകുത്തി നിന്നു. അല്ലിയും അരുളും തമാശ കാണുന്നത് പോലെ ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നില്‍ക്കുന്നതും കണ്ടു.

 

“സമയം രാത്രി എട്ടു മണിയായി. ഏഴര മണിക്കൂറാ ചേട്ടൻ ഉറങ്ങിയത്… എന്നിട്ട് വെറും അര മണിക്കൂര്‍ ആയി പോലും.” ഡാലിയ ചിരിച്ചു.

 

“ഏഹ്… അത്രയും സമയം ഞാൻ ഇറങ്ങിയോ?” ഞാൻ ആചാര്യപ്പെട്ടു. പക്ഷേ വെറും അര മണിക്കൂര്‍ ഉറങ്ങിയത് പോലെയാണല്ലോ തോന്നിയത്‌. ഇത്ര ഉറങ്ങീട്ടും ക്ഷീണം പോലും ഇതുവരെ മാറിയിട്ടില്ല.

 

“എന്തിരീങ്ക അണ്ണാ. അക്കാ ഉങ്കക്കിട്ട ഒരു ഗുഡ് ന്യൂസ് സൊല്ലുരത്തുക്കാക എവ്ലോ നേരമാ വെയിറ്റ് പണ്ണീട്ടിരുക്കാങ്ക തെരിയുമാ..?” പറഞ്ഞിട്ട് അല്ലിയും ബെഡ്ഡിൽ ചാടി കേറി. എന്നിട്ട് അവള്‍ എന്റെ കൈ പിടിച്ചു വലിച്ചു.

 

“എന്തിരീങ്ക അണ്ണാ…” അരുൾ എന്റെ കാല് പിടിച്ചു വലിച്ചു.

 

“എടോ… നിങ്ങൾ മൂന്നും കൂടി എന്നെ താഴെ വലിച്ചിട്ടനാണോ നോക്കുന്നത്..?” ചിരിച്ചുകൊണ്ട് ഞാൻ വേഗം ബെഡ്ഡിൽ നിന്നിറങ്ങി നിലത്ത് നിന്നിട്ട് അവരെ മാറിമാറി നോക്കി.

 

മൂന്ന്‌ മുഖങ്ങളും വളരെ സന്തോഷത്തില്‍ ജ്വലിച്ചു. വലിയ ചിരിയും മുഖത്ത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *