ദി ട്രിപ്പ് – 1 30

 

കാർത്തിക് : അഹങ്കാരമോ?? എന്ന് വെച്ച??

 

ഫെസ്സ : മോനെ….. എന്നോട് തന്നെ വേണോ…

 

കാർത്തിക് : സത്യായിട്ടും അറിയതോണ്ടല്ലേ മോളേ…

 

ഫെസ്സ : അച്ചോടാ…. ഒരു വാവ കുഞ്ഞ്…. തൊട്ടിലിൽ ഇട്ട് പാല് തരട്ടെ…

 

കാർത്തിക് : തരണം പറ്റിക്കരുത്…

 

ഫെസ്സ : ച്ചി…. പോടാ…..

 

കാർത്തിക് : എന്ന ആ നമ്പർ ഇങ് തന്നേക് വാവേ…

 

ഫെസ്സ : ഓഡർ ആണോ? റിക്വസ്റ്റ് ആണോ?

 

കാർത്തിക് : റിക്വസ്റ്റ് ആണ് മാഡം…. പ്ലീസ്…. പ്ലീസ് മാഡം…

 

ഫെസ്സ ഒന്ന് ചിരിച്ചു….

 

ഫെസ്സ : അങ്ങനെ വഴിക് വാ….

 

ഫെസ്സ : ഇന്നാ പിടിച്ചോ… 05××××××89…

 

കാർത്തിക് : ഉമ്മ….. താങ്ക്സ്…..

 

അപ്രതീക്ഷിതമായി അവന്റെ ഉമ്മ കിട്ടിയപ്പോൾ ഫെസ്സ ഒന്ന് കോരിതരിച്ചുപോയി…. ഒരു നിമിഷം അവൾ നിശ്ചലമായി നിന്നു പോയി…

 

ഫെസ്സ : അല്ല മോനെ, ഇത്‌ മാത്രം മതിയോ, നാട്ടിലെ നമ്പർ വേണ്ടേ?? എപ്പോഴെങ്കിലും നാട്ടിൽ വെച്ച് വിളിക്കണം എന്ന് തോന്നിയാലോ?

 

കാർത്തിക് : പിന്നെ, തീർച്ചയായും വേണം….. തന്നേക്….

 

ഫെസ്സ : ആദ്യം നിന്റെ നമ്പർ ഇങ് താ….

 

കാർത്തിക് : ഓ… സോറി…. അന്ന് ഞാൻ തന്ന കാർഡിൽ എന്റെ UAE നമ്പർ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു, ഞാൻ അത് മറന്നു…

 

കാർത്തിക് : ഇന്നാ പിടിച്ചോ….+91 86××××××00….

 

ഫെസ്സ : എന്ന ഇന്നാ ഇതും പിടിച്ചോ….+91 87××××××43

 

രണ്ട് പേരും ഒന്ന് പൊട്ടി ചിരിച്ചു…

 

കാർത്തിക് : (ചിരിച്ചുകൊണ്ട്) എന്റെ ഉമ്മച്ചീ….. ഇയ്യാളെ എനിക്ക് ഇഷ്ട്ടപ്പെട്ടു…

 

ഫെസ്സ : എന്താ മോനെ, കെട്ടാൻ വല്ല ഉദ്ദേശവും ഉണ്ടോ?

 

കാർത്തിക് : ഹസ്ബൻഡ് സമ്മതിക്കുമോ??

 

ഫെസ്സ : സമ്മതിച്ചാൽ കെട്ടുമോ?

 

കാർത്തിക് : കെട്ടണോ?

 

ഫെസ്സ : ഇത്‌ ഞാൻ അങ്ങോട്ട് ചോദിച്ചതല്ലേ, ആദ്യം അത് പറ…

 

കാർത്തിക് : ഇപ്പോ വേണ്ട, ഞാൻ പിന്നൊരു ദിവസം പറയാം…

 

ഫെസ്സ : എന്ന്?

 

കാർത്തിക് : ഒന്ന് അടങ്ങ് ഉമ്മച്ചി പെണ്ണെ….. പറയാം….

 

കാർത്തിക് : സമയം 11:45 ആയി, ഇറങ്ങാറായില്ലേ??

 

ഫെസ്സ അപ്പോള്ളാണ് ടൈം നോക്കിയത്…. ശെരിയാ… ടൈം ആവാറായി….

 

ഫെസ്സ : കാർത്തി…. അപ്പോ പറഞ്ഞതുപോലെ…. 12:30 കും, 1 :00 നും ഇടയിൽ ഞാൻ എത്തും…

 

കാർത്തി : ഓ… ആയിക്കോട്ടെ…. ഞാൻ ഇവിടെ കാണും…

 

ഫെസ്സ : ഡാ… എന്തൊക്കെ പറഞ്ഞാലും എനിക്ക് ചെറിയൊരു പേടി ഉണ്ട്….

 

കാർത്തി : ഒന്നും പേടിക്കാനില്ല വാവേ, ഞാൻ ഇല്ലേ…. തനിക് ബുദ്ധിമുട്ടാവുന്ന ഒന്നും ഞാൻ ചെയ്യില്ല… ഇനി എന്ത് മല മറിഞ്ഞാലും ഞാൻ ഉണ്ട് കൂടെ…

 

അത് കേട്ടപ്പോൾ ഫെസ്സക് എന്തെന്നില്ലാത്ത ആശ്വാസമായി….

 

ഫെസ്സ : എന്ന ശെരി കാർത്തി…. ഞാൻ വെക്കട്ടെ…. അവിടെ എത്തിയിട്ട് കാണാം….

 

കാർത്തിക് : ശെരി മോളെ , ശ്രദ്ധിച്ച് വണ്ടി ഓടികേട്ടോ….

 

ഫെസ്സ : ശെരി…. വെക്കുവാ…. Bye

 

കാർത്തിക് : Bye….

 

ഫോൺ വെച്ചയുടനെ തന്നെ ഫെസ്സ ഒന്ന് വാഷ് റൂമിലേക്ക്‌ നടന്നു…. ഒരാൾ പൊക്കത്തിൽ ഉള്ള കണ്ണാടിക്ക് മുന്നിൽ നിന്ന് അവളെ തന്നെ നോക്കി….

ഇന്ന് കാർത്തിക് കാണാൻ പറയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല, അതുകൊണ്ട് തന്നെ എന്നും ഓഫീസിൽ വരുന്ന പോലെയാണ് ഫ്ലാറ്റിൽ നിന്നും ഇറങ്ങിയത്, അനിഞൊരുങ്ങിയിട്ടൊന്നും ഇല്ല. എന്തെങ്കിലും ചെയ്യണം, അതികം സമയം ഇല്ല… അവൾ അവിടെയുള്ള ഷെല്ഫുകൾ ഒക്കെ തുറന്നു നോക്കി, കാരണം ഓഫീസിൽ ഒരുപാട് അറബി പെണ്ണുങ്ങൾ ഉണ്ട്, അവറ്റകൾ ഏത് നേരത്തും ലിപ്സ്റ്റിക്കും, മേക്കപ്പും ഇട്ട് കൊണ്ടിരിക്കും, അത് കൊണ്ട് തന്നെ സാധനങ്ങൾ ഒക്കെ ഇവിടെ ഷെൽഫിൽ ആണ് വെക്കാർ…. ഓരോ ഷെൽഫ് തുറക്കുമ്പോളും പെർഫ്യൂം, പൌഡർ, ഡൈ ഒക്കെ കിടപ്പുണ്ട്, അവൾ കുറച്ച് പൗഡർ മുഖത്തിട്ടു… പെർഫ്യൂം കൂടി അടിച്ചു…. എന്തൊക്കെ ചെയ്തിട്ടും ഭംഗി വരാത്ത പോലെ അവൾക് തോന്നി, “രണ്ട് ദിവസം മുൻപ് കണ്ണാടിയിൽ നോക്കുമ്പോളും നല്ല ഭംഗി ഉണ്ടായിരുന്നല്ലോ പടച്ചോനെ, ഇപ്പോ ഇതെന്തു പറ്റി”…… അവൾ പിറുപിറുത്തു….

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *