തിരിച്ചു റൂമിൽ എത്തിയപോളെക്കും ഫെസ്സ റെഡിയായി കഴിഞ്ഞിരുന്നു… ഹാഷിമും പെട്ടെന്ന് തന്നെ റെഡിയായി…. രണ്ടുപേരും കൂടെ പാർക്കിങ്ങിലേക് ലിഫ്റ്റ് ഇറങ്ങി, രണ്ടു പേരുടെയും വണ്ടി പാർക്ക് ചെയ്യാൻ പ്രതേകം ആലോട്ടഡ് സ്പേസ് ഉണ്ട്, ഹാഷിമിന്റെ വണ്ടി ഒരു ലാൻഡ് ക്രൂസർ ആണ്, കമ്പനി ഗിഫ്റ്റ് ആയി കൊടുത്തത്… ഫെസ്സയുടെത് ഒരു ബ്ലാക്ക് മേഴ്‌സിടീസ് സിടാൻ ആണ്, പുതിയത് വാങ്ങിയിട്ട് ഒരു വർഷം ആവുന്നതേ ഉള്ളു, ഒരു റൈഡർ ആയത്കൊണ്ടുതന്നെ അത് തന്നെ വേണം എന്ന് വാശി പിടിച്ചു വാങ്ങിയതാണ്.. സാധാരണ ഒരു വണ്ടി വാങ്ങി അത് പഴക്കും തോറും അതിനോടുള്ള ഇഷ്ട്ടം കുറയാറാണ് പതിവ് എന്നാൽ ഈ വണ്ടിയോട് ഫെസ്സക് നേരെ തിരിച്ചാണ്, ദിവസം കഴിയുതോറും ഇഷ്ട്ടം കൂടിയാണ് വരുന്നത്…
ഫെസ്സ ഹാഷിമിനോട് ബൈ ബൈ പറഞ് വണ്ടിയുംകൊണ്ട് പാർക്കിങ്ങിന്റെ പുറത്തേക്ക് ഇറങ്ങി, ഹാഷിംമും ഓഫീസിലേക്ക് തിരിച്ചു…. പോവുന്ന വഴി മുഴുവൻ ലീവിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു ഹാഷിമിന്റെ മനസ്സിൽ, അങ്ങനെ ഓഫീസിലേക്ക് എത്തി… പടച്ചോനോട് പ്രാർത്ഥിച്ചു ഹെഡ് ഓഫീസിലേക്ക് ഒരു മെയിൽ അയച്ചു ലീവിന് അപേക്ഷിച്ചുകൊണ്ട്.
നിമിഷങ്ങൾ കടന്നുപോയി, മണിക്കൂറുകൾ ആയി…. ഹാഷിം പ്രാർത്ഥനയിൽ തന്നെ… ഏകദേശം ഉച്ച ആയപ്പോൾ മറുപടി വന്നു, ലീവ് നൽകാം പക്ഷെ 45 ദിവസം പറ്റില്ല, Maximum 20 ദിവസം, അതിൽ കൂടുതൽ പറ്റില്ല എന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം, ഹാഷിം റീജിയണൽ മാനേജർ ആണ്, താങ്കളുടെ അഭാവം കമ്പനിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തും അതുകൊണ്ടാണ് ലീവ് നിഷേധിക്കപെട്ടത്തെന്നും വിശദീകരണം ഉണ്ട്, അതിലും കൂടുതൽ ലീവ് വേണമെങ്കിൽ ആദ്യം 20 ദിവസം, പിന്നെ 15 ദിവസം കമ്പനിയിൽ വരണം, അതിന് ശേഷം വീണ്ടും 20 ദിവസം ആ ഒരു ഓഫർ കൂടി മെയിലിൽ ഉണ്ട്…
ഹാഷിമിന് ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു, ഇതെങ്ങനെ ഫെസ്സയോട് പറയും എന്ന് ആലോചിച്ചു ഹാഷിമിന് തല ചൂട് വീണ്ടും കൂടി… ലഞ്ച് ഒക്കെ കഴിച്ചു വന്ന് ഓഫീസിൽ ഇരിക്കുമ്പോൾ ഫെസ്സയെ വിളിച്ചു കാര്യം പറഞ്ഞാലോ എന്ന് അവൻ ആലോചിച്ചു, എന്തായാലും പറയണം വേറെ വഴി ഇല്ല…. ഫ്ലാറ്റിൽ എത്തിയിട്ട് പറയുന്നതിനേക്കാളും കുറച്ചൂടെ നല്ലത് ഫോൺ വിളിച്ചു പറയുന്നതായിരിക്കും എന്നവൻ ഓർത്തു…ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു അവൻ പതിയെ ഫോൺ എടുത്തു, ഫെസ്സയെ ഡയൽ ചെയിതു…
Ringing…….. Ringing………
5, 6 പ്രാവിശ്യം റിംഗ് ആയി, ഡ്രൈവിങ്ങിൽ ആയിരിക്കും, അവൻ ഫോൺ കട്ട് ആകാൻ തുടങ്ങിയത് മറു വശത്തുനിന്ന്….
ഫെസ്സ : ഹലോ…. ഹാഷി…..??
ഹാഷിം : ആ….. ആ… ഫെസ്സ…. ഡ്രൈവിങ്ങിൽ ആയിരുന്നോ?
ഫെസ്സ : ആ… അതെ ഒരു സൈറ്റ് കാണാൻ ഉണ്ടായിരുന്നു, അത് കണ്ട് ഇപ്പോൾ ഓഫീസിലേക്ക് തിരിച്ചു പോവുന്ന വാഴിയാണ്….
ഹാഷിം : ആ…. ഫെസ്സ…. പിന്നെ…..
ഫെസ്സ : പറ ഹാഷി, എന്താ?? ലീവിന്റെ ആണോ?
ഹാഷിം : അതെ…?
ഫെസ്സ : എന്ത് പറഞ്ഞു കമ്പനി ??
ഹാഷിം :…………… അത്………….
ഫെസ്സ : പറ ഹാഷി….?
ഹാഷിം : ലീവ് കിട്ടില്ല ഫെസ്സ, ഞാൻ ആദ്യം പറഞ്ഞതുപോലെ ചെയ്യാം…. നീ വിട്ടോ… നിന്റെ ഒരുപാട് നാളത്തെ ആഗ്രഹം അല്ലെ..
ഫെസ്സ : (ഒന്നും മിണ്ടിയില്ല)
ഹാഷിം : ഫെസ്സ….? ഫെസ്സ ?
ഫെസ്സ : ഹ്മ്മ്……
ഹാഷിം : സോറി മോളെ സങ്കടം ആയോ?
ഫെസ്സ : ഇല്ല ഹാഷി…. സാരമില്ല….
ഹാഷിം : ഡീ…. ബാക്കി കാര്യങ്ങൾ ഒക്കെ നമ്മുക്ക് വൈക്കിട്ട് ഫ്ലാറ്റിൽ വന്ന ശേഷം പ്ലാൻ ചെയ്യാം…
ഫെസ്സ : ഹ്മ്മ്……
ഹാഷിം : ശെരി, എന്ന ഞാൻ വെക്കട്ടെ?
ഫെസ്സ : ഹ്മ്മ്….
ഹാഷിം കാൾ കട്ട് ചെയ്തു…..
