ദി ട്രിപ്പ് – 1 30

 

ഭംഗി ഇല്ലാഞ്ഞിട്ടല്ല, പ്രിയതമന്റെ മുന്നിൽ പോയി നിൽക്കുമ്പോൾ ഒരു രാജകുമാരിയെ പോലെ വേണം എന്നുള്ള അവളുടെ മനസിന്റെ വാശി കൊണ്ട് ഭംഗി അവളുടെ കണ്ണിൽ പിടിക്കാഞ്ഞിട്ടാണ്…. പക്ഷെ അവളുടെ ഉപഭോധ മനസിന്റെ കോണിൽ എവിടെയോ അവൾ സുന്ദരിയാണ്ണെന്നുള്ള ബോധം അവൾക് ഉണ്ട്താനും….

 

കുറച്ച് നേരം എന്തൊക്കെയോ കാട്ടി കൂട്ടി അവൾ നേരെ അവളുടെ ഡെസ്കിൽ നിന്നും വണ്ടിയുടെ കീയും എടുത്ത് പുറത്തേക്ക് നടന്നു, റിസെപ്ഷനിൽ എത്തിയിട്ട് അവിടെയുള്ള ഫിലിപ്പീനോ പെണ്ണിനോട് താൻ ഒന്ന് പുറത്ത് പോവുവാണ് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അസിസ്റ്റന്റ് പ്ലാനറോഡ് പറഞ്ഞാൽ മതിയെന്നും, വളരെ അത്യാവിശംമെങ്കിൽ മാത്രം തന്നെ വിളിച്ചാൽ മതിയെന്നും പറഞ്ഞു…. അവൾ “okay Madam” എന്ന് മറുപടിയും കൊടുത്തു…

 

അവൾ പതിയെ കാറിലേക്ക് നടന്നടുത്തു, കാറിൽ കയറിയ ശേഷം ഒന്നുകൂടി മിററിൽ നോക്കി, സൗന്ദര്യം ഉണ്ടല്ലോ??, പെർഫ്യൂം അടിച്ചത് പോരെ? അവൾ അവളെ തന്നെ മണത്തു നോക്കി, മതി….. പോരെ??…. ച്ചി….. താൻ ഇത്‌ എന്താ ചെയ്യുന്നേ…..

എത്രയൊക്കെ ഒരുങ്ങിയുട്ടും എന്താ മതിയാവാത്തത്….?

 

ഓരോന്ന് പിറുപിറുത്തു അവൾ വണ്ടിയിൽ കയറി കാർത്തിക് അയച്ചു കൊടുത്ത ലൊക്കേഷൻ ഇട്ടു…. 40 Mints ഉണ്ട്, കുഴപ്പം ഇല്ല… ഉച്ച ആയത്കൊണ്ട് ട്രാഫിക് കാണില്ല.

അവൾ വണ്ടി മുനോട്ടെടുത്തു…. പോവുന്ന വഴിയിൽ അവൾ പോലും അറിയാതെ അവൾ വീണ്ടും വീണ്ടും തന്റെ സൗന്ദര്യം അളന്നു കൊണ്ടേ ഇരുന്നു…

 

മാപ്പിൽ കണ്ടതിലും 10 മിനുട്ട് നേരത്തെ റസ്റ്റോറന്റന് മുൻപിൽ എത്തി, അതിന്റെ ഓരോ സൈഡിലേക്കും ഉള്ള ഡയരക്ഷൻ അവിടെ ഒരു ബോർഡിൽ കൊടുത്തിട്ടുണ്ട്, അവൾ അതിൽ ഒന്ന് കണ്ണോടിച്ചു… കാർത്തിക് പറഞ്ഞ ഫാമിലി സെക്ഷൻ ലെഫ്റ്റ് സൈഡിലേക്, അവൾ പതിയെ വണ്ടി ലെഫ്റ്റിലേക് തിരിച്ചു…. വളരെ ശാന്തമായി ബീച് റെസ്റ്റോറന്റ്…. സൈഡിൽ കടൽ കാണാം, ബീച്ചും കാണാം…. അവൾ പതിയെ വണ്ടി പാർക്കിംഗ് ലോട്ടിൽ കയറ്റി നേരെ 70-80 പാർക്കിംഗ് ലോട്ടിലേക് വിട്ടു…. ഇഷ്ട്ടം പോലെ പാർക്കിംഗ് ഉണ്ട്, വണ്ടികൾ ഒക്കെ വളരെ കുറവ്… 70-80 ലോട്ടിൽ ആകെ 3 വണ്ടികൾ മാത്രമേ ഉള്ളു…. അവൾ ആ വണ്ടികളുടെ മുന്നിൽ എത്തി ഒന്ന് കണ്ണോടിച്ചു….

 

നടുവില്ലുള്ള റെഡ് കളർ മേഴ്‌സിഡീസ് ബെൻസ് അതെ, ഇത്‌ തന്നെ കാർത്തിക്കിന്റെ കാർ, അന്ന് ഇത്‌ ഷോറൂമിന്റെ മുന്നിൽ കണ്ടതായി ചെറിയൊരു ഓർമ…. അവൾ ആ വണ്ടിക്ക് ചേർത്ത് അവളുടെ കാറും പാർക്ക്‌ ചെയ്തു… അവൾ വണ്ടിയിൽ നിന്നും ഇറങ്ങിയ ശേഷം ആ റെഡ് കളർ ബെൻസിന്റെ അകത്തേക് ഒന്ന് നോക്കി, കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്, വളരെ അടുത്ത് പോയി നോക്കിയാൽ മാത്രമേ അകത്തുള്ളത് കുറച്ചെങ്കിലും കാണാൻ പറ്റു… അവൾ മുഖം ചേർത്തു നോക്കി…. മുൻവശത്തെ പാസ്സഞ്ചർ സീറ്റിൽ ഒരു ടാബ്ലറ്റ് കിടപ്പുണ്ട്, ഉറപ്പിച്ചു… അന്ന് കാർത്തികിന്റെ കൈയിൽ ഈ ടാബ്ലറ്റ് കണ്ടിരുന്നു… പുറകിലത്തെ സീറ്റിൽ ഒരുപാട് ഫയലുകളും, ഡോക്യൂമെന്റസും ഉണ്ട്, എല്ലാത്തിലും മേഴ്‌സിഡീസ് ബെൻസ് എന്ന് എഴുതി വെച്ചിട്ടുണ്ട്, 100% കൺഫോംമ്ട്….

 

അവൾ റസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു, മുൻവശത്തേക് എത്തിയപ്പോൾ തന്നെ സെക്യൂരിറ്റി ഡോർ തുറന്ന് കൊടുത്തു… അവൾ അകത്തേക്കു കയറി ചുറ്റും ഒന്ന് നോക്കി, തിരക്കില്ല…. ശക്തമായ അമ്പിയൻസ്, അവൾ ഒരു ടേബിളിൽ പോയി ഇരുന്നു കാർത്തിക്കിനെ വിളിക്കാൻ ഫോൺ എടുത്തു…. അപ്പോളേക്കും ഒരു ടേബിൾ ഗേൾ അടുതേക്ക് വന്നു കൊണ്ട് പറഞ്ഞു…

 

ഗേൾ : Hai Madam…..

 

ഫെസ്സ : (ഒന്ന് പുഞ്ചിരിച്ചു കൊണ്ട്) Hai…..

 

ഗേൾ : Are you ഫെസ്സ, Madam??

 

ഫെസ്സ അവളെ ഒന്ന് ആശ്ചര്യത്തോടെ നോക്കി…. എന്നിട്ട് വിക്കി വിക്കി പറഞ്ഞു…

 

ഫെസ്സ : Yes…. I….. I… Am…..

 

ഗേൾ : Madam, We have a seat Reserved for you in the Beach Front, Please come with me Madam…

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *