ദി ട്രിപ്പ് – 1 30

ഒക്കെ, പറഞ്ഞു കഴിഞ ശേഷം അയാൾ….

 

 

അയാൾ : മാഡത്തിന് മനസ്സിലായോ?

 

 

അവൾ തലയാട്ടി…. അയാൾ ഒന്ന് പുഞ്ചിരിച്ചു….

 

 

അയാൾ : മാഡം, ഒന്ന് ഗിയർ മാറി കാണിച്ചേ…

 

 

അവൾ പതിയെ ഗിയറിൽ കൈ വെച്ചു, അയാൾ പറഞ്ഞുകൊടുത്തതുപോലെ മാറി….

 

 

അയാൾ : ഓൾമോസ്റ്റ് പെർഫെക്ട്, ഒന്നുടെ ഒരു പിച്ച് കിട്ടിയാൽ റെഡി ആവും… ഒന്നൂടെ നോക്ക് മാഡം..

 

 

അവൾ വീണ്ടും വീണ്ടും ഗിയർ മാറ്റി, അവൾക് ഇപ്പോൾ അതിന്റെ ഒരു ഗുഡൻസ് പിടി കിട്ടി, അതെ താൻ ഇത്രനാളും ഗിയർ മാറിയത്തിൽ പിഴവ്

ഉണ്ടായിരുന്നു അവൾക്കത് മനസ്സിലായി.

 

 

അയാൾ : മാഡം, ഇപ്പോ നിങ്ങൾ ഓക്കേ ആണ്, ഇനി ഇതുപോലെ തന്നെ ഗിയർ മാറിയാൽ ഒരു പ്രശ്നവും വരില്ല.

 

അവൾ നാണക്കേടും, ചമ്മലും കൊണ്ട് പതിയെ തലയാട്ടി..

 

അയാൾ : എങ്കിൽ ഞാൻ ഇറങ്ങട്ടെ മാഡം, ഇതാ എന്റെ കാർഡ് ഇതിൽ എന്റെ നമ്പർ ഉണ്ട്, എന്ത് സംശയം ഉണ്ടെങ്കിലും ഇതിലേക്കു വിളിച്ചാൽ മതി.

 

അയാൾ ആ കാർഡ് അവൾക്കു നേരെ നീട്ടി, അവൾ അത് വാങ്ങി പേഴ്സിൽ വെച്ചു, അയാളും അവളും പുറത്തിറങ്ങി, അവൾ പതിയെ ഡ്രൈവർ സൈഡ് സിറ്റിലേക് വന്നു, അയാൾ അവൾക്കുവേണ്ടി ഡോർ തുറന്ന് പിടിച്ചിരുന്നു, അവൾ കയറിയപ്പോൾ “All the Best, Madam” എന്നൊരു കോംപ്ലിമെന്റ് കൂടി അയാൾ കൊടുത്തു ശേഷം അയാൾ തന്നെ ഡോർ പതിയെ അടച്ചു കൊടുത്തു..ഗ്ലാസ്സിലൂടെ അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, അയാളും തിരിച്ചു പുഞ്ചിരിച്ചു പുറകിലോട്ടേക് നടന്നു, അയാൾ നടന്ന് പോവുന്നത് അവൾ റിയർ വ്യൂ മിററിലൂടെ നോക്കികൊണ്ടിരുന്നു പിന്നിൽ ഒരു കാർ നിർത്തിയിട്ടുണ്ട് അയാൾ സെക്യൂരിറ്റിയോട് പറഞ്ഞപ്പോൾ അയാൾ വിട്ട വണ്ടിയാണെന്ന് അവൾക് മനസിലായി.

അയാൾ ആ വണ്ടിയിൽ കയറി ഇരുന്നു വണ്ടി അവളുടെ വണ്ടിയെയും കടന്നു മുൻപോട്ട് നീങ്ങി, ഒരു നിമിഷം വണ്ടിയിൽ തന്നെ ഇരുന്ന ശേഷം അവളും ഫ്ലാറ്റിലേക് തിരിച്ചു.

 

 

പക്ഷെ വീട്ടിൽ എത്തിയ ശേഷവും അയാളുടെ മുഖം അവളുടെ മനസ്സിൽ നിന്നും പോവുന്നില്ലായിരുന്നു, കല്യാണത്തിന് ശേഷം ഹാഷിം അല്ലാതെ വേറെ ഒരു ആണിനോട് ഒരു അട്ട്രാക്ഷൻ പോലും തോന്നിയിട്ടില്ല, പക്ഷെ അയാൾ, അയാളുടെ ആ മുഖം, ആ നടത്തം, ആ ശബ്ദം ആ പെരുമാറ്റം എലാം അവളുടെ മനസ്സിൽ കിടന്ന് അലയടിച്ചു, എത്ര മറക്കാൻ ശ്രമിച്ചിട്ടും അത് മനസ്സിൽ നിന്നും മായുന്നില്ല, അവൾ കുറച്ച് നേരം TV കണ്ടിരുന്നു, ഒരു സിനിമ ഒക്കെ കഴിഞ്ഞു കുറച്ച് നേരം ഇൻസ്റ്റാഗ്രാം തോണ്ടി, എന്തൊക്കയോ ചെയ്തു നോക്കി… പക്ഷെ ആയാൾ മനസ്സിനുള്ളിൽ തന്നെ ഉണ്ട്… അവൾ അയാൾ തന്ന കാർഡ് എടുത്തു നോക്കി, കാർത്തിക് അയാളുടെ പേരും നമ്പറും അതിൽ ഉണ്ട്, കാർഡ് എന്തായാലും മിസ്സ്‌ ആവും നമ്പർ ഒന്ന് സേവ് ചെയ്തുവെച്ചേക്കാം എന്നവൾ ഓർത്തു, അവൾ നമ്പർ സേവ് ചെയ്തു എന്നാലും പതിയെ പതിയെ അയാളെ മനസ്സിൽ നിന്നും പുറന്തള്ളാൻ അവൾ ശ്രമിച്ചുകൊണ്ടേ ഇരുന്നു, താൻ ഒരു കുടുമ്പിനിയാണ്, ഒരു കുഞ്ഞിന്റെ ഉമ്മ, ഒരു തീവ്ര മുസ്ലിം കുടുംബത്തിലെ ഒരു പെണ്ണ് തനിക് ഇതൊക്കെ ചിന്ദിക്കുന്നത് പോലും തെറ്റാണ്… അവൾ മൊബൈൽ പതിയെ താഴെ വെച്ചു, എന്നത്തേയും പോലെ ഹാഷിം വന്നു, കുഞ്ഞടകം മൂന്ന് പേരും ഭക്ഷണം കഴിച്ചിട്ടു കിടന്നു..

 

പിറ്റേ ദിവസം കാലത്ത് പതിവുപോലെ കുഞ്ഞിനെ സ്കൂളിലേക്ക് അയച്ച ശേഷം രണ്ട് പേരും ഓഫീസിലേക്ക് പോയി, ഉച്ചക്ക് ഊണ് കഴിച്ചു ഫെസ്സ റസ്റ്റ്‌ എടുക്കുകയായിരുന്നു അപ്പോൾ മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ റിങ്, അവൾ പതിയെ ഉച്ച ഉറക്കിന്റെ ആല്യസത്തിൽ മൊബൈൽ എടുത്തു നോക്കി, വേറെ ആരും അല്ല ഇൻസ്റ്റാഗ്രാം ഒരു പുതിയ റകമെന്റേഷൻ കൊണ്ട് വന്നതാ, ആരുടെ റകമെന്റേഷൻ ആണെന്നോ, എന്തിന്റെ റകമെന്റേഷൻ ആണെന്നോ അവൾ നോക്കിയില്ല… അവൾ ഫോൺ വെച്ചു വീണ്ടും ഉച്ച മയക്കത്തിലേക് വീണു…. അങ്ങനെ വീണ്ടും രാത്രിയായി ജോലിയൊക്കെ കഴിഞ്ഞു ഹാഷിം കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നു, കിടക്കാൻ ഇനി കുറച്ച് സമയം കൂടി ഉണ്ട്, അവൾ പതിയെ ഫോൺ എടുത്തു നേരത്തെ വന്ന റകെമെന്റേഷൻ അതിൽ തന്നെ കിടപ്പുണ്ട്, അവൾ പതിയെ സ്വയിപ് ചെയ്തു നോക്കി ” Karthik, whome you might know is on Instagram” , അവൾ ഒരു നിമിഷം നിശ്ചലമായി, ഓഹ്…അല്ലെങ്കിലും ഇൻസ്റ്റാഗ്രാം അങ്ങനെയാണ് മനസ് വായിക്കാൻ കഴിവുള്ള പോലെ ഇത്‌ ഇത്ര കൃത്യമായി ഇവിടെ തന്നെ കൊണ്ട് ഇട്ടല്ലോ,. അപ്പോള്ളാണ് ഇന്നലെ അവൾ അവന്റെ നമ്പർ സേവ് ചെയ്തത് ഓർത്തത്, വെറുതെ അല്ല ഇൻസ്റ്റാഗ്രാം റകെമെന്റേഷനും ആയി വന്നത്…. അവൾ ഒന്ന് പുഞ്ചിരിച്ചു… പതിയെ വേണ്ട എന്ന് വെച്ചിട്ട് പോലും തനിയെ ചലിക്കുന്ന അവളുടെ വിരലുകൾ ആ നോട്ടിഫിക്കേഷനിൽ തൊട്ടു, നേരെ അത് അവളെ അവന്റെ പ്രൊഫയിലിലേക് കൊണ്ട് പോയി, ഒരു പാട് പോസ്റ്റുകൾ ഉണ്ട്, ഒക്കയും അവന്റെ ഫോട്ടോസ് ആണ്, അവൾ പതിയെ പതിയെ ഓരോ ഫോട്ടോസും എടുത്ത് എടുത്ത് നോക്കി, അതെ എന്തൊരു ഭംഗി, ഒരു പുരുഷന് ഇത്ര ഭംഗിയൊക്കെ വരുമോ? കണ്ണ് എടുക്കാൻ തോന്നില്ല… എത്രയൊക്കെ വേണ്ട എന്ന് വെച്ചാലും അവൾ പോലും അറിയാതെ അവൾ വീണ്ടും അതെടുത്തു നോക്കി പോവും, ദിവസങ്ങൾ കടന്നു പോയി, ഏകദേശം 10 ദിവസങ്ങൾ കഴിഞ്ഞു ഇതിനിടയിൽ അവന്റെ പ്രൊഫൈലിൽ കയറി നോക്കാത്ത ഒരു ദിവസം പോലും അവൾക് ഉണ്ടായിരുന്നില്ല…

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *