ദി ട്രിപ്പ് – 1 30

 

 

ഹാഷിം : ഹ്മ്മ്… നോക്കട്ടെ…..

 

 

ഒരു നിമിഷം രണ്ട് പേരും ഒന്നും മിണ്ടിയില്ല, ഫെസ്സ പണി തുടർന്ന് കൊണ്ടിരുന്നു, ഹാഷിം അവളെ പിനീന്ന് പിടിച്ചപിടിപോലെ തന്നെ നിന്നു…

 

 

 

ഹാഷിം : മോളെ, ഇനി അഥവാ ലീവ് കിട്ടിയില്ലെങ്കിൽ, ഞാൻ ഒരു കാര്യം പറയട്ടെ…

 

 

ഫെസ്സ : (ദേഷ്യത്തിൽ) കിട്ടിയാലും ഇല്ലെങ്കിലും ഞാൻ പോവും, ഞാൻ മാത്രം…

 

 

ഹാഷിം : എടി, ഞാൻ ഒന്ന് പറയട്ടെ… അത് തന്നെയാ ഞാനും പറഞ്ഞു വരുന്നത്… ഒരുപക്ഷെ ലീവ് കിട്ടിയില്ലെങ്കിൽ നീ തനിയെ പോയിക്കോ…

 

 

ഫെസ്സ ഒരു നിമിഷം നിശ്ചലമായി, അവൾ എന്തോ ആലോചിച്ചു ഹാഷിമിന്റെ മുഖത്തേക് നോക്കി….

 

 

ഫെസ്സ : എന്ന് വെച്ചാൽ….?

 

 

ഹാഷിം : എടി… നിന്റെ ഒരുപാട് നാളത്തെ ആഗ്രഹമല്ലേ ട്രിപ്പ്‌ പോവണം എന്നുള്ളത്, ഇനി എന്നെ നോക്കി ഇരുന്നാൽ ചിലപ്പോ അത് നടക്കില്ല… അതുകൊണ്ടാ പറയുന്നേ ലീവ് കിട്ടിയില്ലെങ്കിൽ നീ വിട്ടോ…

 

 

ഫെസ്സയുടെ മുഖത്ത് ഒരു ആകാംഷയും സന്തോഷവും നിഴലിച്ചു….

 

 

ഫെസ്സ : പക്ഷെ…. പക്ഷെ….. നമ്മുടെ വീട്ടീന്ന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ? ഒരിക്കലും ഇല്ല..

 

 

അതെ രണ്ട് പേരുടെയും കുടുംബം ഒരു ഓർത്തഡോക്സ് മുസ്ലിം കുടുംബം ആണ്, ആ വീട്ടിലെ ഒരു പെണ്ണ് തനിച് വണ്ടിയും കൊണ്ട് പോവുക എന്നത് ചിന്തിക്കാൻ പോലും പറ്റില്ല.

 

 

ഹാഷിം : അതിന് എന്റെ കൈയിൽ ഒരു ഐഡിയ ഉണ്ട്, നീ അത് ഓർത്തു ടെൻഷൻ അടികേണ്ട.

 

 

ഫെസ്സ : എന്ത് ഐഡിയ?

 

 

ഹാഷിം : അതൊക്കെ സിമ്പിൾ അല്ലെ, നീ ഉമൂമ്മയെ കാണാൻ എന്നപോലെ വീട്ടിലേക്കു പോവുന്നു, ഒരു 10 – 15 ദിവസം അവിടെ നിൽക്കുന്നു, തിരിച്ചു അബുദാബിയിലേക്കു വരുന്നത് പോലെ ഇറങ്ങുന്നു എന്നിട്ട് നീ നേരെ ട്രിപ്പ്‌ന് പോയിക്കോ അപ്പോ ആരും അറിയില്ല, രാത്രിയിൽ സാധാരണ പോലെ വാട്സ്ആപ്പ് കാൾ ചെയ്താൽ മതി… നിന്റെ ട്രിപ്പ്‌ കഴിഞ്ഞു നീ നേരെ ഇങ് പോരെ… Its simple…

 

 

ഫെസ്സ ഒന്ന് ആലോചിക്കുന്നു…

 

 

ഫെസ്സ : പക്ഷെ എന്റെ വണ്ടിയോ? അത് എങ്ങനെ ഇത്രയും ദിവസം പുറത്ത് ഇറക്കും?

 

 

ഹാഷിം : എടി പെണ്ണെ, നീ പോവുന്നതിനു ഒരു ആഴ്ച മുൻപേ ഞാൻ നമ്മുടെ വർക്ക്‌ഷോപ്പിലേ അജ്മലിനോട് വിളിച്ചു പറഞ്ഞോളാം വണ്ടി വീട്ടീന്ന് എടുത്ത് വർക്ക്‌ഷോപ്പിൽ കൊണ്ടുപോയി ഇടാൻ, നീ നേരെ അവിടെ പോയി വണ്ടി എടുത്തോ, നീ വീട്ടിൽ വിളിച്ചിട്ട് വണ്ടി കംപ്ലയിന്റ് ആണ് എടുക്കാൻ ആൾ വരും കീ കൊടുത്തേക്ക് എന്ന് പറഞ്ഞാൽ മതി..

നീ തിരിച്ചു വരുമ്പോ വണ്ടി വർക്ക്‌ഷോപ്പിൽ തന്നെ കൊണ്ടുപോയി ഇട്ട് കീ അവനെ ഏല്പിച്ചേക് അവൻ കൊണ്ട് പോയി കൊടുത്തോളും..

 

 

ഫെസ്സ : സംഗതി ഒക്കെ സൂപ്പർ, എനിക്ക് ഇഷ്ട്ടപ്പെട്ടു…

 

 

ഹാഷിം : ഇതൊക്കെ അത്രേ ഉള്ളു…. അല്ലപിന്നെ…. എന്തായാലും ഞാൻ നാളെ ലീവ് കിട്ടുവോന്നു നോക്കട്ടെ, കിട്ടിയില്ലെങ്കിൽ ഈ വഴി മാത്രമേ ഉള്ളു..

 

 

ഫെസ്സ ഒന്ന് പുഞ്ചിരിച്ചു…

 

 

ഫെസ്സ : ലീവ് കിട്ടില്ലെങ്കിൽ വേണ്ട, ഞാൻ ഒരു സോളോ ട്രിപ്പ്‌ ആയി കണ്ടോളാം, അല്ലെങ്കിലും സോളോ ട്രിപ്പിന്റെ ഒരു സുഖം ഫാമിലി ട്രിപ്പിന് കിട്ടില്ല..

 

 

ഹാഷിം : എടി, എവിടെയാ തമിഴ്നാടും കർണാടകയും മാത്രമല്ലേ? പെട്ടെന്ന് ഇങ് പോരൂലേ??

 

 

ഫെസ്സ ഒരു കള്ള ചിരി പാസ്സ് ആക്കി

 

ഫെസ്സ : ഇല്ല മോനെ, തമിഴ്നാടും, കർണാടകയും ഒന്നും ഇല്ല… നേരെ മിസോറാം അത് കഴിഞ്ഞു നേരെ ഇങ് പോരും..

 

 

ഹാഷിം ഒന്ന് ഞെട്ടി അത്ഭുതത്തോടെ….

 

 

ഹാഷിം : മിസോറാമോ? നീ ഒറ്റക്കോ? പൊന്ന് മോളെ അത് നമ്മുടെ UAE അല്ല, India യാണ് ദിവസവും കേൾക്കുന്ന വാർത്ഥയൊക്കെ നീയും കാണുന്നതല്ലേ, ഒരു പെണ്ണിന് തനിച്ചു സഞ്ചരിക്കാൻ പറ്റിയ നാട് അല്ല നമ്മുടേത്…. അതും ഇതുപോലൊരു നെയ്‌ മുറ്റിയ ഒരു ഉരുപടിക്….

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *