ദി ട്രിപ്പ് – 1 30

 

 

അത് കേട്ടപ്പോൾ അവൾക്കൊരു ചമ്മൽ വന്നെങ്കിലും അത് പുറത്ത് കാണിക്കാൻ അവളുടെ E G O സമ്മതിച്ചില്ല, അവിടെയുള്ളവർ അവൾക് വണ്ടി ഓടിക്കാൻ അറിയില്ല എന്ന ചിന്ത ഉണ്ടാവാതിരിക്കാൻ അവൾ കുറ്റം മുഴുവൻ ഷോറൂമിലുള്ളവരുടെ തലയിൽ തന്നെ കെട്ടിവെച്ചു, പറഞ്ഞ് ജയിക്കാൻ പറ്റാത്തതുകൊണ്ട് അവർ കുറ്റം ഏറ്റെടുത്തു…. ഒരു മണിക്കൂറിനുള്ളിൽ അവർ വണ്ടി റെഡി ആക്കികൊടുത്തു… അവൾ വണ്ടിയും കൊണ്ട് പോയി…

 

ഏകദേശം ഒരു 20 – 25 ദിവസം കഴിഞ്ഞു കാണും പോയ പോലെ തന്നെ അവൾ വീണ്ടും തിരിച്ചു വന്നു, സെയിം കംപ്ലയിന്റ്, പക്ഷെ അവളുടെ കുഴപ്പം കൊണ്ടാണ് അത് വരുന്നതെന്ന് പറയാൻ അവിടെ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല, പറഞ്ഞാൽ അവൾ പൊട്ടിത്തെറിക്കും, അല്ലെങ്കിൽ തന്നെ വീണ്ടും കംപ്ലയിന്റ് വന്നതിന്റെ ദേഷ്യം അവളുടെ മുഖത്തു കാണാം… അവർ വണ്ടി ശെരിയാക്കി പുറത്ത് ഇട്ടു, പക്ഷെ അവളുടെ കൈയിൽ കീ കൊടുത്തില്ല, പകരം ഒരു 15 മിനുട്ട് വെയിറ്റ് ചെയ്യാൻ പറഞ്ഞു… അവൾ വണ്ടിയുടെ അടുത്തുള്ള സോഫയിൽ ഇരുന്നു, ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ സർവീസ് ഡോർ തുറന്നു ഒരാൾ വരുന്നുണ്ട്, ടിപ്പ് ടോപ് വേഷം, നല്ല മോഡേൺ സ്റ്റയിൽ, അവൾ ഒന്ന് നോക്കി പോയി, സുന്ദരൻ, കണ്ടാൽ ഏതൊരു പെണ്ണും ഒന്ന് നോക്കി പോവും… പെട്ടെന്ന് തന്നെ അവൾ തല വെട്ടിച്ചു പുറത്തേക്ക് നോക്കി, ഇനിയും നോക്കിയാൽ അയാൾ എന്ത് വിചാരിക്കും…സെയിൽസ് ഗേൾസ് അയാളോട് കൊഞ്ചി കുഴയുന്നത് അവൾക് കേൾകാം, പക്ഷെ അവൾ മൈൻഡ് ചെയ്തില്ല പുറത്തേക്ക് തന്നെ നോക്കി ഇരുന്നു…

 

പെട്ടെന്ന് അവളുടെ അടുത്ത് ആരോ വന്ന് നിന്നത് അവൾ അറിഞ്ഞു..

 

“Excuse Me Madam “…..

 

 

അവൾ തല ഉയർത്തി നോക്കി, അതെ അയാൾ മുന്നിൽ നിൽക്കുന്നു, തന്നെ നോക്കി പുഞ്ചരിക്കുന്നുണ്ട്, അവളും പുഞ്ചിരിച്ചു, മുഖത്തേക് നോക്കിയാൽ ലയിച്ചു പോവുന്ന സൗന്ദര്യം ഉള്ള ഒരുത്തൻ, സാധാരണ സ്ത്രീകൾക്ക് മാത്രമേ ഇത്ര ഭംഗി ഉണ്ടാവാറുള്ളു… അവൾ പെട്ടെന്ന് തന്നെ ബോധത്തിലേക് വന്നു…

 

 

ഫെസ്സ : yes….

 

 

അയാൾ : മാഡം, I am Karthik…

 

അയാൾ അത്രയും പറഞ്ഞു അവളുടെ കാറിന്റെ പാസഞ്ചർ ഡോർ തുറന്നു അവളെ അതിലേക്ക് ഇരിക്കാൻ ക്ഷണിച്ചു…

 

അവൾക് ഒന്നും മനസിലായില്ല, ഇയാൾ എന്തിനാ എന്റെ വണ്ടി എടുക്കുന്നെ, എങ്ങോട്ടേക് പോവാനാ, ഞാൻ എന്തിനാ ഇയാളുടെ കൂടെ ഇതിൽ കയറുന്നെ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ മിന്നി മറിഞ്ഞു… എന്നിരുന്നാലും അവൾ കയറി ഇരുന്നു, അയാൾ പതിയെ ഡോർ അടച്ചു, നേരെ പോയി ഡ്രൈവർ സീറ്റിൽ ഇരുന്നു.. ഡോർ അടച്ചു…. വണ്ടി പതിയെ ഷോറൂമിന്റെ പുറത്തേക്ക് ഇറക്കി.

 

വണ്ടി ഷോറൂമിന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യൂരിറ്റിയോട് പുറകെ ഒരു വണ്ടി അയക്കാൻ അയാൾ ആവിശ്യപെട്ടു, സെക്യൂരിറ്റി “ശെരി സർ” എന്ന മറുപടിയും കൊടുത്തു..

 

വണ്ടി റോഡിലൂടെ കുറച്ചു ദൂരം മുൻപോട്ട് ഓടി, ഫെസ്സ ഒന്നും മിണ്ടാതെ പാസ്സഞ്ചർ സീറ്റിൽ ഇരുന്നു, കുറച്ച് മുൻപോട്ട് എടുത്ത് അയാൾ വണ്ടി റോഡിന്റെ സൈഡിൽ ഒതുക്കി, ഫെസ്സയെ നോക്കി, ഫെസ്സ അയാളെയും നോക്കി.

 

 

അയാൾ : മാഡം, ഇതൊരു സ്‌പെഷൽ എഡിഷൻ വണ്ടിയാണ്, ഈ ടൈപ്പ് ഗിയർ ബോക്സ്‌ ഈ സെക്മെന്റ് വണ്ടികളിൽ കമ്പനി ആദ്യമായി കൊണ്ടുവരുന്നതാണ്, അത് കൊണ്ട് ഞങ്ങള്ക്ക് തന്നെ ഇതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്..

മാഡം, ഞാൻ കാണിച്ചു തരുന്നത് ശ്രദ്ധിച്ചു നോക്കണം, എന്നിട്ട് ആ രീതിയിൽ തന്നെ ഗിയർ മാറണം എന്നാൽ വണ്ടിക്ക് ഒരു കമ്പ്ലയിന്റും വരില്ല.

 

 

തനിക് ഗിയർ മാറാൻ അറിയാത്തത് കൊണ്ട് അത് പഠിപ്പിച്ചുതരാൻ ഒരാളെ ഷോറൂം കൂടെ വിട്ടതാണെന്ന് മനസിലായാൽപ്പോൾ അവൾക് ജാള്യതയും, നാണക്കേടും കൊണ്ട് തല താഴ്ന്നു, ഇനി വേറെ വഴിയില്ല….

 

 

അയാൾ പതിയെ ഓരോ ഗിയറും മാറ്റുന്നതിനെ കുറിച് ഫെസ്സക് പഠിപ്പിച്ചുകൊടുത്തു. ഒരു കൊച്ചു കുട്ടിക്ക് ക്ലാസ്സ്‌ എടുത്ത് കൊടുക്കുന്ന പോലെയാണ് അയാൾ അവൾക് പഠിപ്പിച്ചുകൊടുത്തത്.

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *