ദി ട്രിപ്പ് – 1 30

 

ഫെസ്സ പതിയെ എണീച്ചു, കാർത്തിക് നേരത്തെ തന്നെ വിളിച് സീറ്റ്‌ ബുക്ക്‌ ചെയ്തു വെച്ചിട്ടുണ്ടാവും എന്ന് അവൾ ഊഹിച്ചു…. ഫെസ്സ ആ യുവതിയുടെ പിന്നാലെ നടന്നു….

റെസ്റ്റോറന്റ് ന്റെ അകത്തുകൂടെ തന്നെ ഒരു വഴി, നേരത്തെ തന്നെ ബുക്ക്‌ ചെയ്തവർക് മാത്രം നൽകുന്ന ഒരു പ്രീമിയം സ്പെയിസ്, നേരെ മുന്നിൽ കടൽ, ചുറ്റും ശാന്ത സുന്ദര അന്തരീക്ഷം, കടൽ കാറ്റ് മുടിയിഴകളെ തലോടി പോവുന്നു…. അവൾക് വേണ്ടി ഡോർ തുറന്ന് കൊടുത്ത ശേഷം ടേബിൾ ഗേൾ ഒരു ടേബിൾ ചൂണ്ടി കാണിച്ചു കൊടുത്തു…. എന്നിട്ടവൾ തിരിച്ചു പോയി….

 

ഫെസ്സ മന്ദം മന്ദം പോയി ആ ടേബിളിൽ ഇരുന്നു, അതിൽ ഒരു റോസാ പൂ ബൊക്ക ഇരിക്കുന്നുണ്ട്, ഫെസ്സ മെല്ലെ അത് എടുത്ത് നോക്കി…. “Hai, My Dear Fessa” എന്ന് അതിൽ എഴുതി വെച്ചിരിക്കുന്നു….

 

ഫെസ്സ അത്ഭുതവും, സന്തോഷവും, ആകാംഷയും കൊണ്ട് ഒന്ന് തരിച്ചിരുന്നുപോയി….. കാർത്തിക്കിന്റെ പണി തന്നെ….

 

അവൾ ബോകയിൽ നിന്നും തല പൊക്കിയതും മുന്നിൽ കാർത്തിക്…..

 

അവളുടെ കണ്ണുകൾ വിടർന്നു, തൊണ്ടയിൽ കൂടി ഒരു ശബ്ദവും പുറത്ത് വരുന്നില്ല, കൈ കാലുകൾ മരവിച്ചതുപോലെ,…. താൻ ഏത് ലോകത്താണ്? സ്വപ്ന ലോകത്തോ?

 

കാർത്തിക് : എന്താ മാഷേ, ഇങ്ങനെ ഞെട്ടി തരിച്ചു നോക്കുന്നെ?

 

ഫെസ്സ : അ….. അത്…….. ക……. കാ…… ർത്തിക്……. എപ്പോ…….. വന്നു……….. ഞാൻ കണ്ടില്ലലോ…….

 

കാർത്തിക് : കാണാൻ ഇയാൾ ഇപ്പോ അല്ലെ ഇങ് എത്തിയത്?

 

ഫെസ്സക് അവൾ എന്താ പറയുന്നത്, എന്താ ചിന്ദിക്കുന്നത് എന്ന് ഒരു ബോധവു ഇല്ലായിരുന്നു….

അത് മനസിലാക്കിയെന്നോണം കാർത്തിക് അവളോട് പറഞ്ഞു…

 

കാർത്തിക് : മാഷേ, ടെൻഷൻ അടിക്കണ്ട….. ഒന്ന് റിലാക്സ് ആവ്….

ദ…. കുറച്ച് വെള്ളം കുടിക്….

 

ടേബിളിന്റെ മുകളിലുള്ള ഗ്ലാസ്‌ വെള്ളം അവൻ അവൾക് നേരെ നീട്ടി, അവൾ കുറച്ച് വെള്ളം കുടിച്ചു… പക്ഷെ അവളുടെ കണ്ണുകൾ കാർത്തിക്കിന്റെ മുഖത്തേക് മാത്രം പോവുന്നില്ല…. അവൾ ചുറ്റും നോക്കി, പക്ഷെ കാർത്തിക്കിനെ മാത്രം നോക്കാൻ പറ്റുന്നില്ല….. ഒരു വെപ്രാളം..

 

കാർത്തിക് മുന്നിൽ തന്നെ ഉണ്ട്, പക്ഷെ നോക്കാൻ പറ്റുന്നില്ല….

 

കാർത്തിക് : ഫെസ്സ…….ഇയാൾ എന്തിനാ ഈ ടെൻഷൻ അടികുന്നെ, ഒന്ന് മുഖത്തേക് നോക്ക് മാഷേ…

 

ഫെസ്സ പതിയെ കണ്ണുകൾ ഉയർത്തി, അവളുടെ കണ്ണുകൾ അവന്റെ കണ്ണിൽ ഉടക്കി…

ഒരു ഇടി മിന്നൽ അവളുടെ ശിരകളിലൂടെ ഓടി പോയി..

 

കാർത്തിക് : ചാറ്റിംഗിൽ വല്യ പുലിയായിരുന്നലോ, ഇപ്പോ എന്തു പറ്റി… പൂച്ചയായല്ലോ….

 

അവൾ ഒരു ചിരി പാസ്സ് ആക്കി….വീണ്ടും അവൾ കണ്ണ് വെട്ടിച്ചു മാറ്റി…

 

കാർത്തിക് ഒന്നും മിണ്ടുന്നില്ല, പക്ഷെ മുന്നിൽ തന്നെ ഉണ്ട്…

കുറച്ച് സമയം കഴിഞ്ഞു…. എന്തെ കാർത്തിക് ഒന്നും മിണ്ടാതെ എന്ന് വെച്ച് അവൾ ഒന്നുകൂടി അവനെ നോക്കി…. അവന് ഒരു ചിരി കൊടുത്തു…

 

കാർത്തിക് : കഴിഞ്ഞോ? ബോധത്തിലേക് തിരിച്ചു വന്നോ? അല്ലെങ്കിൽ ഇനിയും കാത്തിരിക്കണോ?

 

ഫെസ്സ നാണത്തോടെ ഒരു ചിരി കൊടുത്തു…

 

കാർത്തിക് : എന്റെ പൊന്ന് ഫെസ്സ, ഇത്‌ എന്ത് ടെൻഷൻ ആടോ?

 

ഫെസ്സ : അത്…… അത്…. പെട്ടെന്ന് കണ്ടപ്പോ…..

 

കാർത്തിക് : ഹ്മ്മ്മ്…. ഇപ്പോ ഓക്കേ ആയോ?

 

ഫെസ്സ : ഹ്മ്മ്…. ഒകെ…. ആയി….

 

കാർത്തിക് : എന്നാ ഒന്ന് മുഖത്തേക്ക് നോക്കിയേ..

 

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി…. അവനും അവളുടെ കണ്ണിലേക് തന്നെ നോക്കിയിരുന്നു….

 

ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളുടെ കൈക് മുകളിലേക്ക് അവന്റെ കൈ പത്തി വെച്ചു, അവള്ളിൽനിന്നും ഒരു വിറയൽ വന്നു, ദേഹമാസകലം ഒരു കുളിര് കയറും പോലെ അവൾക് തോന്നി… ചുണ്ടുകൾ വിറക്കുന്നുണ്ട്….

 

അവൻ പതിയെ ആ ബോക്കക്കുള്ളിൽ നിന്നും ഒരു ചെറിയ ബോക്സ്‌ പുറത്തെടുത്തു, ഫെസ്സ നോക്കിനിൽക്കേ ഒരു കൈ കൊണ്ട് തന്നെ അവൻ അത് തുറന്നു….

ഒരു ഡയമണ്ട് റിങ്, വളരെയേറെ ഭംഗിയുണ്ട്, ഫെസ്സ അതിലേക്കും അവനെയും മാറി മാറി നോക്കി, അവളുടെ കണ്ണുകളിൽ ആകാംഷ അവൻ കണ്ടു…. പതിയെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു….

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *