ദി ട്രിപ്പ് – 1 30

ഫെസ്സ പതിയെ തന്റെ ഫോൺ ചെവിയിൽ നിന്നും താഴെക് എടുത്തു ചുറ്റും ഒന്ന് നോക്കി….. ഒരു മരുഭൂമി പോലുള്ള ഏരിയയിൽ ആണ് അവൾ നിർത്തിയിരിക്കുന്നത്, നടുവിലൂടെ ഒരു റോഡ് മാത്രം…. സൂര്യന്റെ ചൂടിൽ റോഡിൽ വെള്ളം കയറിയതുപോലെ തോന്നുന്നുണ്ട്…. ആ ചൂടിൽ നിന്നും അവളുടെ ബെൻസ് കാർ അവളെ സംരക്ഷിച്ചു നിർത്തി അവൾ ഒരു നിമിഷം ഒന്ന് നേരെ നോക്കി,

 

അവളുടെ മുഖത് ഒരു പുഞ്ചിരി വിടർന്നു…. പുഞ്ചിരി കൂടി കൂടി അവൾ അറിയാതെ ഒന്ന് ചരിച്ചു പോയി….

 

അവൾ വീണ്ടും തന്റെ ഫോൺ എടുത്തു, അതിന്റെ കാൾ ഹിസ്റ്ററി എടുത്തു അവസാനം വിളിച്ചത് ഹാഷിം ആണ്, അതിന്റെ തൊട്ട് താഴെ ഒരു പേര് കൂടി ഉണ്ട് അവൾ ഒരു പുഞ്ചിരിയോടെ അതിലേക്ക് നോകി, “കാർത്തി” എന്നാണ് ആ പേര് അവൾ സേവ് ചെയിതു വെച്ചിരിക്കുന്നത്, അവൾ അതിലേക്ക് ഡയൽ ചെയ്തു…

 

 

Ringing……… Ringing………

 

 

മറുവശത്തു ഫോൺ എടുത്തു :

 

 

ഫെസ്സ : കാർത്തീ……

 

 

കാർത്തി : (എന്തൊക്കെയോ ഒച്ച മാത്രം)

 

 

ഫെസ്സ : കാർത്തീ…

 

 

മറുവശത്തു ഒച്ചയൊക്കെ നിലച്ചു, ഒരു ശബ്ദം അവൾ കേട്ടു…

 

 

കാർത്തീ : What’s Up My Baby…. Whats the News…? Anything to make us Happy….?

 

 

ഫെസ്സയുടെ മുഖത്തു വീണ്ടും പുഞ്ചിരി വിടർന്നു….

 

 

ഫെസ്സ : ഡാ…. പ്ലാൻ സക്സസ്….

 

 

കർത്തീ : (നിശബ്ധത)…

 

 

കർത്തീ : ohh yes…… എങ്ങനെ ഉണ്ടായിരുന്നു മോളെ എന്റെ ബുദ്ധി….

 

 

രണ്ട് പേരും ഉച്ചത്തിൽ ഒന്ന് ചിരിച്ചു…..

 

 

കാർത്തി ആരാണെന്ന് അറിയാതെ വടി പിടിച്ചിരിക്കുന്ന വയനകാരോട്, കാർത്തീ എന്നത് “കാർത്തിക്” എന്ന മഹാന്റെ വിളി പേര് ആണ്, ഈ കഥയിൽ ചിലർക് കാർത്തിക് നായകനും, മറ്റു ചിലർക് കാർത്തിക് വില്ലനും ആയിരിക്കും..പക്ഷെ ഫെസ്സക് അവളുടെ പ്രാണ നായകൻ ആണ് കാർത്തിക്..

 

ഇനി കാർത്തിക്കിനെ കുറിച് പറയാം, ഫെസ്സയും കാർത്തിക്കും തമ്മിൽ കണ്ടുമുട്ടിയതും അടുത്തതും മനസും ശരീരവും പങ്കു വെച്ചതും, ഒന്നായതും പറയാം…

 

….ഒരു വർഷവും രണ്ട് മാസവും പുറകോട്ട് പോവണം… എന്നാൽ പുറകോട്ട് വിട്ടോ……

 

 

കാർത്തി എന്ന കാർത്തിക് വയസ് 34, ബെൻസ് ഓട്ടോ മൊബൈൽ ഷോറൂമിൽ സ്പയെർ പാർട്ട്സ് ഡിപ്പാർട്ട്മെന്റിൽ പർച്ചേസ് കോർഡിനേറ്റർ ആയി ജോലി ചെയ്യുന്നു… പുറം രാജ്യങ്ങളിൽ പോയി കംമ്പനിക്ക് ആവശ്യമായ സ്പയെർ പാർട്ട്സ് ഓർഡർ കൊടുക്കലാണ് കാർത്തിയുടെ ജോലി….

 

കാർത്തിക് ജോലി ചെയ്യുന്ന അതെ ഷോറൂമിൽ നിന്ന് തന്നെയാണ് ഫെസ്സ തന്റെ ബെൻസ് വാങ്ങിയത്, പക്ഷെ അന്നൊന്നും അവൾക് കാർത്തിക്കിനെ പരിജയം ഇല്ലായിരുന്നു, ഷോറൂമിൽ കണ്ടിട്ട് പോലും ഇല്ല….

 

വണ്ടി വാങ്ങി 2 മാസം കഴിഞപ്പോൾ വണ്ടിയുടെ ഗിയർ ബോക്സിൽ ഒരു ഒച്ച, പുതു പുത്തൻ വണ്ടി ഈ അവസ്ഥ ആയപ്പോൾ ഫെസ്സക് സങ്കടവും ദേഷ്യവും സഹിക്കാൻ പറ്റിയില്ല, അവൾ നേരെ ഷോറൂമിലേക് വെച്ചു പിടിച്ചു… അവിടെ എത്തി അവൾ ജീവനക്കാരോട് ദേഷ്യപ്പെട്ടു എന്നാൽ അവർ വളരെ മാന്യമായി അവളോട് ഇടപെടുകയും പ്രശ്നം എന്താണെന്ന് നോക്കട്ടെ എന്നും പറഞ്ഞു സമാധാനിപ്പിച്ചു, അവൾക് കുടിക്കാൻ കൂൾ ഡ്രിങ്ക്സും കൊടുത്തു, ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സർവീസ് മാൻ വന്നു,

 

 

സർവീസ് മാൻ : മാഡം, വണ്ടിക്ക് പ്രോബ്ലം ഒന്നും ഇല്ല, ഗിയർ ബോക്സിലെ ഒരു ക്ലിപ്പ് കട്ട്‌ ആയി പോയതാണ്, അത് മാറ്റിയിട്ടാൽ ശെരിയാവും..

 

 

ഫെസ്സ : പക്ഷെ ഇത്ര പുത്തൻ വണ്ടിയുടെ ക്ലിപ്പ് പോകുവാന്ന് വെച്ചാൽ??

 

 

അവളുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ സർവീസ് മാൻ സാവധാനത്തിൽ പറഞ്ഞു..

 

 

സർവീസ് മാൻ : മാഡം, ഇത്‌ ബെൻസ് S Class Special Edition ആണ്, മറ്റുള്ള വണ്ടിയുടെ ഗിയർ മാറ്റുന്നതുപോലെ അല്ല ഇതിന്റെ ഗിയർ മാറ്റേണ്ടത്, അതിനൊരു നാക്ക് ഉണ്ട്, മേഡത്തിന് അത് ശീലം ഇല്ലാത്തത് കൊണ്ടാണ് ഈ പ്രശ്നം വന്നത്, അടുത്ത പ്രാവിശ്യം സൂക്ഷിച്ചാൽ മതി…

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *