ഫെസ്സ : ആ….
കാർത്തിക് പോയി ബില്ലും പേ ചെയ്തു വന്നു,
അവൻ നേരെ ഫെസ്സയുടെ അടുത്ത് വന്ന് അവളുടെ കൈയ്യും പിടിച് ബീച് ലക്ഷ്യമാക്കി നടന്നു, ഒരു കൊച്ചു കുട്ടി പുറകെ നടന്നു പോവുന്നതുപോലെ അവൾ അവന്റെ കൂടെ പോയി…
ബീച്ചിന്റെ സൈഡിലൂടെ മരങ്ങൾ നട്ടുപിടിപ്പിച്ച ഒരു വാക്ക് വേ ഉണ്ട്, രണ്ട് പേരും അതിലൂടെ മുൻപോട്ട് നടന്നു….
കുറച്ച് ദൂരം നടന്ന് അവിടെയുള്ള മരത്തിന്റെ അടിയിൽ ഇട്ടിട്ടുള്ള വുടൺ ബെഞ്ചിൽ പോയി ഇരുന്നു…. രണ്ടുപേരും കടലിലേക് നോക്കി ഇരുന്നു…. മൗനം മാത്രം….
ഫെസ്സ : കാർത്തി……?
കാർത്തിക് : ഹ്മ്മ്മ് മ് മ്…….
ഫെസ്സ : എന്താ ഒന്നും മിണ്ടാതെ…
കാർത്തിക് ഒന്നും മിണ്ടിയില്ല….
കാർത്തിക് അവളെ അവനിലേക് ചേർത്ത് പിടിച്ചു….. ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ അവനിലേക് ചുരുണ്ടു…
കാർത്തിക് : ഫെസ്സ…… ശെരിക്കും…. ആലോചിച്ചിട്ടാണലോ അല്ലെ…?
ഫെസ്സ ഒന്ന് അവനെ നോക്കി…..
ഫെസ്സ : അതെ കാർത്തി….. ഒരുപാട് ആലോചിച്ചിട്ടാ….
കാർത്തിക് : എങ്ങാനും ഇത് പുറത്തറിഞ്ഞാൽ അറിഞ്ഞാൽ നിന്റെ കുടുംബം, കുഞ്, നാട്, വീട് ഒക്കെ നിനക്ക് നഷ്ട്ടപെടും…പിന്നെ അവർ നിന്നെ ജീവിക്കാൻ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ?
ഫെസ്സ : ഹ്മ്മ്… അറിയാം കാർത്തി….
ഫെസ്സ : എന്തൊക്കെ നഷ്പ്പെട്ടാലും നീ എന്നെ കൈ വിടുമോ?
കാർത്തിക് : വെറും ദിവസങ്ങളുടെ പരിജയം മാത്രമുള്ള എന്നെ നിനക്കിത്ര വിശ്വാസമോ?
ഫെസ്സ : ഉണ്ട്…. കാർത്തി…… നിന്നെ എനിക്ക് വിശ്വാസം ഉണ്ട്…
കാർത്തിക് : എങ്കിൽ നിനക്ക് എന്റെ വാക്ക്…. ആകാശം ഇടിഞ്ഞു താഴെ വീണാലും ഞാൻ നിന്നെ കൈ വിടില്ല….
കാർത്തിക് : ഞാൻ കാരണം നിനക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവുകയോ, ഉണ്ടാവാൻ ഞാൻ സമ്മതിക്കുകയോ ചെയ്യില്ല…
ഫെസ്സ ഒന്ന് കൂടി അവനിലേക് ചേർന്നിരുന്നു, അവൻ ഒന്നുകൂടി അവളെ മുറുക്കി പിടിച്ചു…
സമയം കടന്നു പോയി, ഇണ കുരുവികളെ പോലെ അവർ മുട്ടിയിരുമ്മി ആ കടൽ തീരത്ത് ഇരുന്നു…. അസ്തമയ സൂര്യന്റെ നേർത്ത കിരണങ്ങൾ രണ്ടുപേരുടെയും മുഖത് വീന്നപ്പോളാണ് സമയം പോയത് അവർക്ക് ബോധം വീണത്….
ഫെസ്സ : പടച്ചോനെ…… കാർത്തി… സമയം നോക്കെടാ, 5:30 യായി….
കാർത്തിക് : ആയോ…. ലേറ്റ് ആയോ?
ഫെസ്സ : ഇല്ലപിന്നെ, 3:30 ക് ഓഫീസിന്ന് ഇറങ്ങുന്ന ഞാനാ, ഇപ്പോ 5:30 യായി…
കാർത്തിക് : ശെരി, ശെരി…. വാ ഇറങ്ങാം….
ഫെസ്സ : പടച്ചോനെ, എന്റെ മോൾ…. 5 മണിയാകുമ്പോൾ അവളുടെ വാൻ വരുന്നതാ…..
കാർത്തിക് : നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ ഫെസ്സ, അടുത്തുള്ള ഫ്ലാറ്റിലുള്ളവരെ വിളിച് കാര്യം പറ…
പാർക്കിങ്ങിലേക് നടന്നു കൊണ്ട് തന്നെ അവൾ വേഗം ഫോൺ എടുത്തു ഓപ്പോസിറ്റ് ഫ്ലാറ്റിലുള്ളവരെ വിളിച്ചു… മലയാളികൾ തന്നെ, 2 മക്കളും ഒരു ഭാര്യ ഭർത്താവ് ഉള്ള ഒരു കുടുംബം, മക്കൾ വലുതാണ്…. ഒരാൾ 8 ൽ പഠിക്കുന്നു, ഒരാൾ 10 ൽ പഠിക്കുന്നു….
ഫോൺ റിങ് ചെയുന്നുണ്ട്……
Ringing…… Ringing….
ഫസീന : ഹലോ, ഫെസ്സ??
ഫെസ്സ : അ…. ആ….. ഫസീനത്ത ഞാൻ ഇന്ന് വരാൻ കുറച് ലേറ്റ് ആവും, മോള് വന്നോന്ന് ഒന്ന് നോകുവോ?
ഫസീന : മോള് ഇവിടെ ഉണ്ട് ഫെസ്സ, ഒരു 15 മിനുട്ട് ആയി വന്നിട്ട്, നിന്നെ കാണാത്തോണ്ട് നേരെ ഇവിടെ വന്ന് കതകിന് തട്ടിയതാ…. എന്റെ മക്കളുടെ കൂടെ കളിക്കുന്നുണ്ട്…
ഫെസ്സയുടെ ശ്വാസം ഒന്ന് നല്ലവണ്ണം ആയി, കുഴപ്പം ഒന്നും ഇല്ലാ എന്ന മട്ടിൽ അവൾ കാർത്തികിനെ നോക്കി…
ഫെസ്സ : ശെരി, ഫസീനത്ത… ഞാൻ ദേ ഇറങ്ങി…. പെട്ടെന്ന് വരാം….
ഫസീന : നീ മെല്ലെ വന്നാമതി ഫെസ്സ, മോളെ ഞങ്ങൾ നോക്കിക്കോളാമ്…. നീ ഒന്നുകൊണ്ടും പേടിക്കണ്ട…..
ഫെസ്സ : Thanks ഇത്താ…..
ഫസീന : ശെരി, മോളെ…. നീ സൂക്ഷിച് വാ…
ഫെസ്സ : ശെരി ഇതാ…. ഞാൻ വെക്കുവാണേ…
