ഫെസ്സ : ശെരി…. ഞാൻ റെഡി….
കാർത്തിക് : എവിടെയാ പോവുവ, പറ…
ഫെസ്സ : എനിക്ക് അറിയില്ല, നീ പറ…
കാർത്തിക് : കോർണികെയിലുള്ള, ഫെനാറസ് റെസ്റ്റോറന്റിൽ പോയാലോ, അതാവുമ്പോ സീ വ്യൂ കൂടി കിട്ടും… വരാൻ പറ്റുമോ…
ഫെസ്സ : എനിക്ക് ലൊക്കേഷൻ അറിയില്ല, നീ ഒന്ന് അയച്ചു തരാമോ?
കാർത്തിക് : ദാ…. അയച്ചു…. നോക്ക്….
ഫെസ്സ : എത്ര മണിക്കാ വരണ്ടേ??
കാർത്തിക് : ഇയാൾ പറ, ഞാൻ ഫ്രീയാ… ഇയാൾ പറയുന്ന ടൈമിൽ വരാം…
ഫെസ്സ : ഒരു 12:30 ഇവിടുന്ന് ഞാൻ ഇറങ്ങാം….
കാർത്തിക് : ആ… മതി…. പിന്നെ അവിടെയെത്തിയിട്ട് ഫാമിലി ബീച് സെക്ഷൻ ഉണ്ട്, സെക്യുരിറ്റിയോട് ചോദിച്ചാൽ മതി, വണ്ടി നേരെ അങ്ങോട്ട് എടുത്തോ പാർക്കിംഗ് കിട്ടും, ഒരു റോസ് ഗാർഡൻ കാണും അതിന്റെ അടുത്ത് 70 – 80 പാർക്കിങ്ങിൽ എന്റെ വണ്ടി ഉണ്ടാവും, അതിനടുത് പാർക് ചെയ്തിട്ട് നേരെ അകത്തേക്ക് പോര്….
ഫെസ്സ : Well Planned ആണല്ലോ മാഷേ….
കാർത്തിക് : ഇയാൾ എന്നെ പോലെ അല്ലല്ലോ, കുടുംബവും കുട്ടിയൊക്കെ ഉള്ളതല്ലേ, ഇനി വല്ലവരും കണ്ടിട്ട് അതൊരു പ്രശ്നം ആവണ്ട എന്ന് വിചാരിച്ചു…..
ഫെസ്സ : Thanks….. അത് ഞാൻ അങ്ങോട്ട് പറയാനിരിക്കുവായിരുന്നു, മനസ്സിലാക്കിയല്ലോ….
കാർത്തിക് : You are Good, ഇതൊന്നും പറയേണ്ടതല്ല മാഷേ, കണ്ടറിഞ്ഞു ചെയേണ്ടതാണ്..
ഫെസ്സ : കാർത്തിക്…..??
കാർത്തിക് : പറ മാഷേ…..
ഫെസ്സ : Truely you are wonderfull person.
കാർത്തിക് : പതപ്പിച്ചതാണോ മാഷേ??
ഫെസ്സ : No karthik, i ment it from my heart.
കാർത്തിക് : Thanks ഫെസ്സ… Thank you very Much..
കാർത്തിക് : ഇപ്പോ എന്താ മാഷേ അങ്ങനെ തോന്നാൻ കാരണം?
ഫെസ്സ : അറിയില്ല, പക്ഷെ തോന്നി…നിന്റെ ആ നോട്ടവും, സംസാരവും, പെരുമാറ്റവും….. ജോലിക്കിടയിലായാലും, റിലേറ്റീവ്സിന്റെ ഇടയിൽ ആയാലും, ഫ്രെണ്ട്സ് ആയിട്ടും ഒരു പാട് പുരുഷന്മാരെ കണ്ടിറ്റുണ്ട്, പക്ഷെ നിന്നെ പോലെ ഒരാളെ ഞാൻ എന്റെ ലൈഫിൽ ആദ്യമായിട്ട് കാണുവാ…
കാർത്തിക് : സത്യം….?
ഫെസ്സ : അന്ന് ഷോറൂമിൽ വെച്ച് നിന്നെ കണ്ട നേരം, എന്താ ഇപ്പോ അതിനെ പറയുവാ…? അറിയില്ല… പക്ഷെ എന്തോ ഒന്ന് നിന്നിലേക്ക് ആകർഷിക്കുന്നത് പോലെ… ഒരു പ്രാവിശ്യം കണ്ടാൽ പോലും നിന്റെ മുഖം മനസ്സിൽ പതിയുന്നുണ്ട്…
ഫെസ്സ : ഞാൻ മാത്രമല്ല, പെണ്ണായി ജനിച്ച ഏതൊരുത്തിയും നിന്നെ നോക്കിയിരുന്നു പോവും…
കാർത്തിക് : അല്ലെങ്കിലും എനിക്ക് ഒടുക്കത്തെ ലുക്ക് അല്ലെ മാഷേ….. കാരണവന്മാരുടെ പുണ്യം….
ഫെസ്സ : എന്തിനാ മാഷേ വെറുതെ കാരണവന്മാരുടെ മണ്ടക്ക് ഇടുന്നത്…
രണ്ട് പേരും ഒന്ന് ചിരിച്ചു…
കാർത്തിക് : ഹസ്ബന്റിനെ മറന്നുപോയോ മാഷേ?
ഫെസ്സ : മറക്കണോ??
കാർത്തിക് : അറിയില്ല…. ഇയാൾ പറ…
ഫെസ്സ : നിന്റെ കൂടെ കൂടിയാൽ ചിലപ്പോ മറന്നു പോകുമോ എന്നൊരു സംശയം…
കാർത്തിക് : ആയോ, അപ്പോ അത് എന്റെ കുറ്റം ആണോ?
ഫെസ്സ : പിന്നെ എന്റെ കുറ്റം ആണോ?
കാർത്തിക് : അത് ശെരി, ഇപ്പോ ഞാൻ ആയോ കുറ്റക്കാരൻ…
ഫെസ്സ് : ആ… നീ തന്നെയാ ഇതിനൊക്കെ കാരണം…
കാർത്തിക് : ശെരി സമ്മതിച്ചു, ഇനി അതിന്റെ പേരിൽ ഒരു വഴക് വേണ്ട…. ഞാൻ തന്നെ…. എലാം ഞാൻ തന്നെ….
ഫെസ്സ ഒന്ന് ചിരിച്ചുകൊണ്ട്….
ഫെസ്സ : അ….. അത് കേട്ടാ മതി…..
കാർത്തിക് : അല്ല മാഷേ, ഈ ഇസ്റ്റാഗ്രാമിൽ തന്നെ ഇങ്ങനെ സൊള്ളിയാൽ മതിയോ, ആ മൊബൈൽ നമ്പർ ഒന്ന് തന്നൂടെ??
ഫെസ്സ : തന്നാൽ…..
കാർത്തിക് : തന്ന് നോക്ക്…
ഫെസ്സ : അപ്പോ തന്നില്ലെങ്കിൽ….
കാർത്തി : ചുമ്മാ…. കളികളെ മാഷേ…. താടോ…
ഫെസ്സ : അത്ര പെട്ടെന്ന് അങ്ങ് തന്നാ മാഷിന് അഹങ്കാരം കുറച്ചൂടെ കൂടിയാലോ??
