ദി ട്രിപ്പ് – 1 30

 

 

ഫെസ്സ : ശെരി ആയിക്കോട്ടെ, ഇനി ഞാൻ ആയിട്ട് സാറിന്റെ രീതികൾ ഒന്നും തെറ്റിക്കുന്നില്ല… 🤭

 

 

കാർത്തിക് : 😝😝😝

 

കാർത്തിക് : ഇയാൾ ആൾ കൊള്ളാലോ 🤔

 

ഫെസ്സ : പറയുന്നയാളും കൊള്ളാം കേട്ടോ 😝😝😝

 

അങ്ങനെ അങ്ങനെ ചാറ്റിങ് നീണ്ടു, ഫെസ്സ ക്ലോക്കിലെക് നോക്കി, 12:45…

“പടച്ചോനെ രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല” അവൾ സ്വയം പിറുപിറുത്തു…

 

ഫെസ്സ : കാർത്തി സമയം 12:45 ആയടാ, കിടന്നേക്കാം…

 

അപ്പോള്ളാണ് കാർത്തിക്കും സമയം ശ്രദ്ധിച്ചത്, ഈശ്വര ലേറ്റ് ആയ്യലോ…

 

കാർത്തിക് : 😵 ശെരിയാ ഇത്ര വൈകിയോ? അറിഞ്ഞതെ ഇല്ല…

 

ഫെസ്സ : സൊള്ളിക്കൊണ്ടിരുന്നാൽ എങ്ങനെ അറിയാനാ 🤭

 

കാർത്തിക് : ആശാത്തി തന്നെ ഇത്‌ പറയണം 😝

 

ഫെസ്സ : 🤭🤭🤭

 

ഫെസ്സ : ഡാ… എന്ന ശെരി, ഞാൻ കിടക്കുവാ…. നാളെ കാണാം…

 

കാർത്തിക് : ഹ്മ്മ്… ശെരി…. നാളെ കാണാം…. Bye Good Night…. Sweet Dreams….

 

ഫെസ്സ : Bye…. Good Night….

 

ഫെസ്സ ഒരു ചെറു ചിരിയോടെ ഫോൺ ടേബിളിൽ വെച്ചു കിടന്നു, അവൾ ആലോചിച്ചു….തനിക്കിതെന്താ പറ്റിയെ സ്വന്തം ഭർത്താവ് അടുത്ത് കിടന്ന് ഉറങ്ങുമ്പോൾ വേറെ ഒരു ആണുമായി എന്തൊക്കെയാ താൻ കൊഞ്ചി കുഴഞ്ഞെ… ഇതൊക്കെ ഹാഷിം അറിഞ്ഞാൽ? വീട്ടുകാരും നാട്ടുകാരും അറിഞ്ഞാൽ? തറവാടിന്റെ മാനം, അന്തസ്, എന്റെ പൊന്ന് മോളുടെ ഭാവി…

 

പക്ഷെ ഇതിലും ഒരു സുഖം ഉണ്ടെന്ന സത്യം അവളിലെ പെണ്ണിനെ ഉണർത്തി, എന്തായാലും പാതി വഴിയിൽ ഒന്നും നിർത്തുന്നില്ല, ബാക്കി വരുമ്പോലെ നോക്കാം… അവളുടെ മനസ്സിൽ വീണ്ടും കാർത്തിക്കിന്റെ മുഖം തെളിഞ്ഞു വന്നു….. ആ ഭംഗി, ഒരു പാട് ചെറുപ്പകാരികൾ പുറകെ നടക്കുന്നുണ്ടാവും, ആ ഷോറൂമിലെ സെയിൽസ് ഗേൾസിനെ തന്നെ കണ്ടതല്ലേ നോക്കി വെള്ളം ഇറക്കുന്നത്… ഇവരൊക്കെ ഇരിക്കെ തനിക് ഇത്രയൊക്കെ അടുക്കാമെങ്കിൽ അത് നിസാരകാര്യം അല്ല… അവൾക് സ്വയം അഭിമാനം തോന്നി, കാർത്തിക്നെയും സ്വപ്‌നം കണ്ട് അവൾ പതിയേ ഉറക്കത്തിലേക്ക് വീണു…

 

രാവിലെ ഹാഷിം പള്ളിയിൽനിന്നും വന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോളാണ് ഫെസ്സ ഉറക്കം ഉണർന്നത്…. അവൾ പതിയെ പല്ലൊക്കെ തുടച്ച് ബാത്രൂംമിലേക് പോയി, ഹാഷിം ആണെങ്കിൽ അടുക്കളയിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാകുന്ന ജോലിയിലും ഏർപ്പെട്ടു.

 

AC യിൽ കിടന്ന് തണുത്ത മേനിയിലേക് തണുത്ത വെള്ളം വീഴുമ്പോൾ എന്തെന്നില്ലാത്ത ഒരു കുളിര് അവൾക് അനുഭവപ്പെട്ടു, തലേ ദിവസം രാത്രി നടന്നതൊക്കെ അവളുടെ മനസിലൂടെ ഊളിയിടാൻ തുടങ്ങി, അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു… കല്യാണ ശേഷം ഭാര്യ, പ്രസവ ശേഷം ഉമ്മ…. കഴിഞ്ഞ 8 വർഷമായി ഈ രണ്ട് വേഷങ്ങൾ കെട്ടിയാടുകയായിരുന്നു… പക്ഷെ ഇന്നലെ…. അല്ല കുറച്ചുനാളായി ഒരു “പെണ്ണ്” എന്ന വേഷം കൂടി കെട്ടി തുടങ്ങി, അല്ലെങ്കിൽ ഒരു “കാമുകി” ഇനി അതും അല്ലെ, ഒരു “പ്രണയിനി”….. അവൾ ഓരോന്ന് ആലോചിച്ചു, ശരീരത്തിൽ നിന്നും കൊഴിഞ്ഞു പോയ എന്തൊക്കെയോ തിരിച്ചു വന്ന ഒരു അനുഭൂതി, ഏതോ ഒരു മായാജാലത്തിൽ എന്നപോലെ…..

ശെരിയാണ്, ശരീരം പോലും ആ മാറ്റം ഇത്ര പെട്ടെന്ന് അംഗീകരിച്ചു തുടങ്ങി, പ്രണയത്തിന്റെ മൊട്ടുകൾ മനസ്സിൽ മാത്രമല്ല ശരീരത്തിലും വിരിഞ്ഞു തുടങ്ങി, അതിനുള്ള തെളിവായി ശരീരം പലതും കാണിച്ചു തരുന്നുണ്ട്, പതിവില്ലാതെ ഒരു നാണം, അറിയാതെ പുഞ്ചിരിച്ചു പോവുന്നു, ഉണർന്നിരിക്കുമ്പോള്ളും സ്വപ്നം കാണുന്നു, ചുറ്റുമുള്ളത്തിലൊക്കെ ഒരു അസാമാന്യ ശോഭ കാണുന്നു, അബു ദാബിയിലെ 42° ച്ചുട് പോലും കുളിരായി തോനുന്നു, പണ്ടെങ്ങോ മനസ്സിൽ കുഴിച്ചിട്ട മൂളി പാട്ടുകൾ കുഴി തോണ്ടി പുറത്തേക്ക് വന്നിരിക്കുന്നു, സ്വയം അറിയാതെ അണിഞ്ഞൊരുങ്ങി പോവുന്നു…. എന്തെന്നില്ലാത്ത ലഹരിയിലേക് താൻ വീണ്ണുകൊണ്ടിരിക്കുന്നത് അവൾ അറിഞ്ഞു, പ്രണയ ലഹരി….

 

സ്കൂളിൽ പഠിക്കുമ്പോൾ ചില ചെക്കന്മാരോട് ഒരു അട്ട്രാക്ഷൻ തോന്നിയിരുന്നെങ്കിലും അതൊന്നും ഒരു പ്രണയമായി മാറിയിരുന്നില്ല, അല്ല.. താൻ ജീവിതത്തിൽ ഒരിക്കലും പ്രണയിച്ചിട്ടില്ല, പ്രണയിക്കപ്പെട്ടിട്ടില്ല…

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *