ദി ട്രിപ്പ് – 1 30

 

ഫെസ്സ : കുറച്ച്….. പേടിയല്ല…. എന്താ ഇപ്പൊ അതിനെ പറയുവാ….

 

കാർത്തിക് : മതി…. മതി….. ഇനി വാക്ക് തപ്പി ബുദ്ധിമുട്ടേണ്ട….

 

ഫെസ്സ : കാർത്തി….?

 

കാർത്തി : ഹ്മ്മ്…. പറ….

 

ഫെസ്സ : Thanks…. Thank you very Much

 

കാർത്തി : എന്തിന്??

 

ഫെസ്സ : ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല….

 

കാർത്തി : എത്രെയൊന്നും??

 

ഫെസ്സ : ചുമ കളിക്കല്ലേ കാർത്തി…. ഞാൻ ഉദ്ദേശിച്ചത് നിനക്ക് മനസിലായില്ലേ….

 

കാർത്തി : ആത് ശെരി ഉദ്ദേശം മനസ്സിലാവാൻ ഞാൻ കാണിപ്പയൂർ ആണോ…. ഇങ്ങനെ കവടി ഒക്കെ നിരത്തി…… ഓ ഓ സ്വാഹാ….

 

കാർത്തിക് ഒന്ന് പൊട്ടി ചിരിച്ചു…..

ഫെസ്സക് ചിരി വന്നെങ്കിലും അവൾ ഒരല്പം ഗൗരവം അഭിനയിച്ചു….

 

കാർത്തിക് ചിരി നിർത്താൻ വിഷമിച്ചു….

 

പെട്ടെന്ന് അവന്റെ കൈയ്യുടെ മുകളിൽ ഫെസ്സ കൈ വെച്ചു…. കാർത്തിക്കിന്റെ ചിരി മെല്ലെ നിന്നു… അവൻ ഫെസ്സയെ നോക്കി…. അവളും അവനെ തന്നെ നോക്കി ഇരിക്കുന്നു….

 

ഫെസ്സ : കാർത്തി…. I Love You…

 

പെട്ടെന്നത് കേട്ടപ്പോൾ കാർത്തിക് ഞെട്ടി പോയി, അവന്റെ കണ്ണുകൾ വിടർന്നു, വാക്കുകൾ നിശബ്ധമായി…

അവൻ അവളുടെ കണ്ണുകളെ അവന്റെ കണ്ണ് കൊണ്ട് ഉമ്മ വെച്ചു… പക്ഷെ അവന്റെ നാവ് മാത്രം ചലിക്കുന്നില്ല…

 

ഫെസ്സ അവന്റെ കൈയ്യുടെ മുകളിലുള്ള അവളുടെ പിടുത്തം ഒന്ന് കൂടി മുറുക്കി… അവൻ ഒന്ന് പൊങ്ങി താണു…

 

ഫെസ്സ : എന്താടാ…. ചിരിയൊക്കെ എവിടെ പോയി…?

 

കാർത്തിക് : ഫെസ്സ…. നീ തമാശ പറഞ്ഞത്തല്ലേ?

 

ഫെസ്സ : ഇങ്ങനെ നിന്നോട് ഇതിന് മുൻപ് ആരെങ്കിലും തമാശ പറഞ്ഞിട്ടുണ്ടോ?

 

കാർത്തി ഇല്ല എന്ന മട്ടിൽ ഒന്ന് തലകുലുക്കി….

 

ഫെസ്സ : ഞാൻ സീരിയസാടാ, കളിയല്ല…. കാര്യം പറഞ്ഞതാ….

 

കാർത്തിക് : പക്ഷെ….. ഫെസ്സ….. അത്….

 

ഫെസ്സ : എന്റെ ഫാമിലിയാണോ?

 

കാർത്തിക് അതെ എന്ന് തലയാട്ടി….

 

ഫെസ്സ : അതൊന്നും എനിക്കറിയില്ല കാർത്തി, ഞാൻ ഇപ്പോ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല, But i love you, I need you….

 

ഫെസ്സയുടെ കണ്ണുകൾ നിറഞ്ഞു….

 

കാർത്തിക് അവന്റെ കൈ അവളുടെ കൈയ്യുടെ മുകളിൽ വച്ചു,

 

കാർത്തിക് : I am here ഫെസ്സ, For you….

 

അവൻ ഒന്ന് അവളെ നോക്കി ചിരിച്ചു…

 

ഫെസ്സ : ടാ…. Do you love me??

 

കാർത്തിക് : Should i ??

 

ഫെസ്സ അവന്റെ കൈയിലേക്കു ഒരു അടി കൊടുത്തു…

 

ഫെസ്സ : സീരിയസ് ആയിട്ട് ഒരു കാര്യമ് പറയുമ്പോളാ അവന്റെ ഒരു കൊണ…

 

ഫെസ്സ : Answer to me…. കാർത്തിക്….

 

കാർത്തിക് ഒന്ന് ഫെസ്സയുടെ നോക്കി, പതിയെ അവളുടെ കണ്ണുകളിലേക് തന്നെ നോക്കി സ്വകാര്യമെന്നോണം അവളുടെ മുഖത്തിന്റെ അടുത്ത് ചെന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…

 

കാർത്തിക് : Yes! I Do Love You…

 

ഫെസ്സയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു… തുടുത്തു….

 

രണ്ട് പേരും മുഖത്തോട് മുഖം നോക്കിയിരുന്നു…

അപ്പോളേക്കും വൈറ്റെർ ഫുഡുമായി വന്നു, ടേബിളിൽ വെച്ചു….

രണ്ടുപേരും കഴിക്കാൻ തുടങ്ങി… അതിനിടയിൽ അവർ ഒന്നും സംസാരിച്ചില്ല, അല്ല… അവർക്ക് പിന്നെ വാക്കുകൾ വന്നില്ല…. ഇത്ര ദിവസവും ഉണ്ടായിരുന്ന വെറും സുഹൃത് ബന്ധം അല്ല എനിയങ്ങോട്ട്, പരസ്പരം മനസ് മാത്രമല്ല, ശരീരവും പങ്കിടാൻ പോവുന്ന രണ്ട് ഇണ കുരുവികൾ, ബന്ധവും, സാമൂഹ്യ പ്രതിബന്ധതയും അവരുടെ ഇഷ്ടത്തിനോ? കാമത്തിനോ? മുന്നിൽ വഴി മാറിയിരുന്നു….

 

രണ്ടുപേരും ഭക്ഷണം കഴിച്ചു കഴിഞ്ഞു, ഒന്നിച്ചു പോയി അവർ കൈ കഴുകി വന്നു, കുറച്ച് നേരം ആ ടേബിളിൽ തന്നെ ഇരുന്നു… പക്ഷെ രണ്ട് പേർക്കും വാക്കുകൾ വന്നില്ല…അവസാനം മൗനം ഭേദിച്ചുകൊണ്ട് കാർത്തിക്കാണ് ആദ്യം മിണ്ടിയത്…

 

കാർത്തിക് : ഫെസ്സ…. ബീച്ചിലേക്ക് പോയാലോ…

 

ഫെസ്സ : ഹ്മ്മ്… പോവാം….

 

കാർത്തിക് : ഇവിടെ നിൽക്, ഞാൻ ബില്ലടച്ചിട്ട് വരാം….

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *