കല്യാണ ശേഷം ഹാഷിമിന് തന്നോട് സ്നേഹം ആയിരുന്നു, വാത്സല്യം ആയിരുന്നു, ബഹുമാനം ആയിരുന്നു പക്ഷെ അതിലൊക്കെ ഒന്നിന്റെ കുറവ് ഉണ്ട് പ്രണയത്തിന്റെ, സ്നേഹവും പ്രണയവും വെവ്വേറെ ആണെന്ന തിരിച്ചറിവ് അവൾക് വന്നു, സ്നേഹം എന്നത് ഭാര്യക്കും ഭർത്താവിനും ആണെങ്കിൽ പ്രണയം എന്നത് ആണിനും പെണ്ണിനും തമ്മിലാണ്… പ്രണയം എന്ന ലഹരി അനുഭവിക്കാനുള്ള ഭാഗ്യം തനിക് കല്യാണ ശേഷം ലഭിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല, .
പുറത്ത് ഹാഷിമിന്റെ വിളി കേട്ടാണ് ഫെസ്സ ചിന്തയിൽനിന്നും ഉണർന്നത്….”ഫെസ്സ എന്താ ചെയ്യുന്നേ, എത്ര നേരമായി ഇത്… കുഞ്ഞിനെ കുളിപ്പിക്കണ്ടേ.. ഇപ്പോ സ്കൂൾ ബസ് വരും”…. ഹാഷിം വിളിച്ചു കൂവുന്നുണ്ട്…
“ദ…. ദാ…. വരുന്നു…. കഴിഞ്ഞു…..” അവൾ എങ്ങനെയൊക്കെയോ ഡ്രസ്സ് ഒക്കെ ഇട്ടു പുറത്തേക്ക് ചാടി…
ഹാഷിം ലൂബ്നയെയും കൊണ്ട് പുറത്ത് നിൽക്കുന്നു, ഫെസ്സ ഇറങ്ങിയത് ഹാഷിം അകത്തേക്കു കയറി, ടേബിളിൽ ഫുഡ് റെഡി ആക്കി വെച്ചിട്ടുണ്ട്…. അവൾ നേരെ റൂമിലേക്കു പോയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു…. ഒന്ന് റെഡി ആയപോളേക്കും ഹാഷിം ലൂബ്നയെയും കൊണ്ട് വന്നു, പെട്ടെന്ന് തന്നെ കുഞ്ഞിന് യൂണിഫോം ഒക്കെ ഇട്ട് കൊടുത്തു മൂന്ന് പേരും ഭക്ഷണം കഴിച്ചു… വാൻ വന്നപ്പോൾ ഹാഷിം തന്നെ കുഞ്ഞിനെ താഴെ കൊണ്ട് പോയി വിട്ടു, പതിവ് പോലെ രണ്ടുപേരും ഓഫിസിലേക്കു ഇറങ്ങി….
പുറകിൽനിന്നുള്ള ശക്തമായ ഹോൺ അടി കേട്ട് ഞെട്ടിയാണ് ഫെസ്സ പുറത്തേക്ക് നോക്കിയത്, “ഹൽ അൻത്ത നഹ്മാ? യാ ഇബ്നാതീ” പുറകിലെ വണ്ടിയിൽ നിന്നും ഒരു അറബി വിളിച്ചു ചോദിക്കുന്നുണ്ട്,… (“നീ, ഉറങ്ങുകയാണോ? മോളെ”)…
ഫെസ്സ പെട്ടെന്ന് തന്നെ വണ്ടി മുൻപോട്ട് എടുത്തു, കുറച്ച് മുൻപോട്ട് ഓടിയപ്പോൾ ആണ് അവൾക് സ്ഥലകാല ബോധം വന്നത്, ഇപ്പോ എന്താ ഉണ്ടായേ? എന്തിനാ എല്ലാവരും ബഹളം വെച്ചേ? എന്തിനാ അറബി ചൂടായെ? അവൾ ഒക്കെ ഒന്ന് റീവൈന്റ ചെയ്തു ഓർത്തു നോക്കി… അതെ താൻ ട്രാഫികിൽ ആയിരുന്നു, എപ്പോള്ളോ ഗ്രീൻ ലൈറ്റ് കത്തി, താൻ അത് ശ്രദ്ധിചില്ല, അതുകൊണ്ട് പുറകിലുള്ള വണ്ടികാരുടെ പ്രധിഷേധം ആയിരുന്നു ഈ കേട്ട ഹോൺ അടിയൊക്കെ, അറബി പിന്നെ ഹോൺ അടിക്കാനൊന്നും നിന്നില്ല ഗ്ലാസ് താഴ്ത്തി നല്ല പച്ച തെറി അങ്ങ് വിളിച്ചു… അതോർത്തപ്പോൾ അവൾ അറിയാതെ ഒന്ന് ചിരിച്ചുപോയി…
അല്ല…. ഇത്രയും വർഷം ആയി താൻ വണ്ടി ഓടിക്കുന്നു ഇന്ന് വരെ റോഡിനെ മറന്ന ചരിത്രം ഉണ്ടായിട്ടില്ല, ഇന്ന് തനിക് എന്തു പറ്റി… ഗ്രീൻ ലൈറ്റ് എന്തുകൊണ്ട് താൻ കണ്ടില്ല,…. അവളുടെ ആലോജനക്ക് അവളുടെ തലോച്ചോർ തന്നെ ഉത്തരം കൊടുത്തു, അവളുടെ ശരീരം മാത്രമേ വണ്ടിയിൽ ഉണ്ടായിരുന്നുള്ളു അവളുടെ മനസ് കാർത്തികിന്റെ കൂടെ ദൂരെ എവിടെയോ ആയിരുന്നു, ഒരുപാട് പൂക്കൾ ഒക്കെ ഉള്ള സ്ഥലം, വെള്ള ചാട്ടം ഉണ്ട്, കുറെ പൂമ്പാറ്റകള്ളും, കിളികളും, കോട മഞ്ഞും ഒക്കെ ഉണ്ട്, അവൾ കാർത്തികിന്റെ കൈയും പിടിച് അതിലൂടെ നടക്കുകയായിരുന്നു…
പ്രേമം തലക് പിടിച്ചത് അവൾ അറിഞ്ഞു, അല്ലെങ്കിലും പ്രേമം എന്നത് ഒരു വല്ലാത്ത പ്രാന്ത് തന്നെയാണ്…
ലാലേട്ടൻ പറഞ്ഞതുപോലെ ” വൃദ്ധനെ പോലും പതിനാറുകാരനാകുന്ന, അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന, അഗ്നിയെ പോലും കുളിർ തെന്നലാകുന്ന മാസ്മരിക വികാരം “… അത് തലയിൽ കയറിയാൽ പിന്നെ, ഈ ലോകത്ത് താനും തന്റെ പ്രണയിതാവും മാത്രം,.
ഇനിയും വണ്ടി ഓടിക്കുമ്പോൾ പ്രണയത്തിന്റെ മായാലോകത്തിലേക് മനസ് പോവാതിരിക്കാൻ അവൾ പരമാവതി ശ്രദ്ധിച്ചു വണ്ടിയോടിച്ചു, അപ്പോള്ളാണ് അവളുടെ കാറിന്റെ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റം ശബ്ധിച്ചത്, മൊബൈലും കാറും കണക്റ്റഡ് ആയിരുന്നു, Instagram Notification ആയിരുന്നു, അവൾക്കുറപ്പായിരുന്നു തന്റെ പ്രിയതമൻ തന്നെയായിരിക്കും… അവൾ പതിയെ ഡിസ്പ്ലേ തൊട്ടു, അതെ കാർത്തികിന്റെ മെസ്സേജ്…
