ദി ട്രിപ്പ് – 1 30

 

അപ്പോളേക്കും പിനീന്ന് വിളി വന്നു, “മതി മതി ബാക്കി നികാഹ് കഴിഞ്ഞിട്ട്”

മൂത്ത അളിയൻ ആയിരുന്നു വിളിച്ചു കൂവിയത്, അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു….

 

ഈ വിളി താൻ പ്രതീക്ഷിച്ചതാണ്, കാരണം പറഞ്ഞല്ലോ നികാഹ് കഴിയാതെ ഒരു ആണും പെണ്ണും സംസാരിച്ചാൽ അത് പടച്ചോൻ പൊറുക്കൂല, ഇത്‌ ഞങ്ങളുടെകുടുംബത്തിന്റെ കണ്ടുപിടുത്തം ആണ് എട്ടോ…

 

എന്തായാലും എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു, വൈകിട്ട് ഒരു 8 മണി ആവുമ്പോൾ ഫെസ്സയുടെ വീട്ടീന്ന് കാൾ വന്നു, ഉപ്പയാണ് എടുത്തത്, ആദ്യം മനസ്സ് ഒന്ന് പിടഞ്ഞെങ്കിലും അവൾക് തന്നെഇഷ്ട്ടപെടാതിരിക്കാൻ കാരണം ഒന്നും ഉണ്ടാവില്ല എന്ന് ഓർത്തപ്പോ ഒരു ആശ്വാസം…

ഒരു 15 മിനുട്ട് അവർ സംസാരിച്ചു ഫോൺ വെച്ച ശേഷം ഉപ്പ എല്ലാവരോടുമായി പറഞ്ഞു, അടുത്ത മാസം 15 ന് കല്യാണം, നിക്കാഹും കല്യാണവും ഒരുമിച്ചു, കേട്ടവർ കേട്ടവർ ഒരു ഞെട്ടൽ, ആകാംഷ അവസാനം ഒരു ആഹ്ലാദവും… പിന്നീടുള്ള 1 മാസം പോയ വഴി അറിഞ്ഞില്ല, ഡ്രസ്സ്‌ എടുക്കലും, കല്യാണം വിളിക്കലും, പാർട്ടി, പന്തൽ, അങ്ങനെ അങ്ങനെ നിന്ന് തിരിയാൻ സമയം കിട്ടിയില്ല.

 

അങ്ങനെ കല്യാണവും കഴിഞ്ഞു, കുറച്ചു നാൾ രണ്ടു പേരും നാട്ടിൽ നിന്നു പിന്നെ നേരെ ഇങ് പ്ലെയിൻ കയറി ആർക്കിടെക്ചേർ പഠിച്ചതുകൊണ്ട് ഫെസ്സക് ഇവിടെ ജോലി കിട്ടാൻ വല്യ പ്രയാസം ഉണ്ടായിരുന്നില്ല അങ്ങനെ ജീവിതം ആരംഭിച്ചു, വളരെ സന്തോഷം… അതിനിടയിൽ ഒരു പെൺകുഞ്ഞിനെ കൂടെ കിട്ടി…. ഒന്ന് മതി എന്നാണ് തല്കാലം തീരുമാനം…

 

 

തനിക്കും ഭാര്യക്കും UAE ഡ്രൈവിംഗ് ലൈസൻസ് ഉള്ളത്കൊണ്ട് വീക്കെൻഡ് ആവുമ്പോൾ ഒരു കറക്കം അത് പതിവുള്ളതാണ്, ഫെസ്സക് അത് നിർബന്തമാണ്, അത് മാത്രമല്ല ഫെസ്സ ഒരു റൈഡറും ഫോട്ടോഗ്രാഫറും കൂടി ആണ്, ജോലിയിൽ ഒരു ഇടവേള കിട്ടിയാൽ അപ്പോ തന്നെ ക്യാമറയും വണ്ടിയും കൊണ്ട് ഇറങ്ങും, കാറിനെകാൾ കൂടുതൽ ഫെസ്സക്ക് ഇഷ്ട്ടം ബൈക്ക് ആണ് അതുകൊണ്ട് തന്നെ അവൾക്ക് സ്വന്തമായി ഒരു BMW 310 RR വണ്ടി അങ്ങ് നാട്ടിൽ വാങ്ങി ഇട്ടിട്ടുണ്ട് എന്നിരുന്നാലും ഉപയോഗം കുറവായിരുന്നു,

കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവളുമായി ബൈക്കിൽ കറങ്ങിയിരുന്നു അപ്പോളും അവൾ തന്നെയാണ് അതികവും വണ്ടി ഓടിക്കാറുള്ളത്, മറ്റുള്ളവർ വണ്ടി ഉപയോഗിക്കുന്നത് ഫെസ്സക് ഒട്ടും പിടിക്കില്ല അത് കൊണ്ട് തന്നെ ആങ്ങളമാരായിട്ടും കസിൻസായിട്ടും ഒരുപാട് പേർ അവളുടെ കുടുംബത്തിൽ ഉണ്ടെങ്കിലും ഒരാൾ പോലും ആ വണ്ടി തൊട്ട് നോക്കുക പോലും ചെയ്യില്ല.

 

 

കല്യാണം കഴിഞ്ഞു ഞങ്ങൾ രണ്ട് പേരും ഗൾഫിലേക്ക് വരുമ്പോൾ അവളുടെ വീടിന്റെ ഷെഡിൽ കയറ്റി ഇട്ടതാണ് വണ്ടി, വല്ലപ്പോഴും പോവുമ്പോൾ അവൾ തന്നെ എടുത്തു തുടച്ചു വിർത്തിയാക്കി ഒന്ന് കറങ്ങും, കൂടിയാൽ 15 ദിവസം അതിൽ എന്ത് കറക്കം വീണ്ടും ഷെഡിൽ, വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും 5000km താഴെ മാത്രമേ വണ്ടി ഓടിയിട്ടുള്ളു, ഇവിടെ ഗൾഫിൽ ആണെങ്കിൽ പിന്നെ ബൈക്ക് ഓടിക്കാൻ പറ്റിയ കാലാവസ്ഥയും അല്ല. അതുകൊണ്ട് തന്നെ സ്ഥിരം കാറിൽ ആണ് കറക്കം.

 

 

അങ്ങനെ ജീവിതം സുഖകരമായി പോവുന്നു. നാട്ടിലുള്ളതിനേക്കാളും കൂടുതൽ കൂട്ടുകാർ എനിക്കായാലും ഫെസ്സക്കായാലും ഇവിടെ ഉണ്ട്, എല്ലാവരും കുടുംബസമേതം ഇവിടെ തന്നെയാണ്, അതുകൊണ്ട് തന്നെ അവധി ദിവസങ്ങൾ അടിച്ചു പൊളിക്കും, എല്ലാവരും കൂടെ ആരുടെയെങ്കിലും വീട്ടിൽ കൂടും, സൊറ പറഞ്ഞിരിക്കും, സൺ‌ഡേ തള്ളി നീക്കും, വീണ്ടും റിപ്പീറ്റ്….

 

 

 

കുറച്ചുന്നാൾ ലീവ് എടുത്ത് പുറത്തെവിടെയെങ്കിലും ഒരു കറക്കം ഫെസ്സ കുറേ നാളായി പറയുന്നു, പക്ഷെ ഒരു മൂഡ് ഇല്ല, അത് മാത്രമല്ല 15 ദിവസത്തിൽ കൂടുതൽ ലീവ് എടുക്കാൻ പറ്റിയ അവസ്ഥയിൽ അല്ല ഇപ്പോൾ കമ്പനി ഉള്ളത് ഏറ്റവും കൂടുതൽ സെയിൽസ് നടക്കുന്ന സീസൺ ആണ്, സിക് ലീവ് പോലും മാനേജ്മെന്റ് തരുമോ എന്ന സംശയം മാത്രമേ ഉള്ളു, ഫെസ്സക് ആണെങ്കിൽ 3 വർഷത്തെ ലീവ് ഒന്നിച്ചെടുക്കം ഏകദേശം 90 ദിവസം ലീവ് കിട്ടും, പക്ഷെ തനിക് അത് പറ്റില്ല, എന്നാലും ഫെസ്സയെ പിണക്കാൻ പറ്റുകയും ഇല്ല.

Updated: July 5, 2025 — 10:38 pm

Leave a Reply

Your email address will not be published. Required fields are marked *