കാർത്തിക് : പ്രൊഫൈലിൽ ഉള്ളത് മാഡത്തിന്റെ ഫാമിലി ആണോ?
ഫെസ്സ : അതെ, ഹസ്ബന്റും മോളും…
കാർത്തിക് : Nice Baby you have got, looking soo cute madam…
ഫെസ്സ : താങ്ക്സ്
ഫെസ്സ : കാർത്തിക്കിന്റെ ഫാമിലി??
കാർത്തിക് : ഫാമിലി എന്ന് പറയുമ്പോ അമ്മ മാത്രമേ ഉള്ളു മാഡം, മാരീഡ് അല്ല.അമ്മ ഇവിടെ UAE യിൽ എന്റെ കൂടെ തന്നെയാണ്, അത് കൊണ്ട് ഭക്ഷണത്തിനു മുട്ടില്ല 😁
ഫെസ്സ : ആ……
ഫെസ്സ : കാർത്തിക്, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…
കാർത്തിക് : എന്താ മാഡം? ചോദിച്ചോളൂ….
ഫെസ്സ : എന്തെ കല്യാണം കഴിക്കാതിരുന്നേ? വെറുതെ ചോദിച്ചതാണ് ട്ടോ, വേറെ ഒന്നും വിചാരിക്കല്ലേ…
കാർത്തിക് : It’s okay Madam, കുഴപ്പം ഒന്നും ഇല്ല…. എന്തെ എന്ന് ചോദിച്ചാൽ….. കല്യാണം കഴികാൻ ആഗ്രഹിച്ച പ്രായത്തിൽ അതിനുള്ള സാമ്പത്തികം ഇല്ലായിരുന്നു, ഇന്ന് സാമ്പത്തികം ആയപ്പോൾ ആഗ്രഹം ഇല്ലാതായി…
ഫെസ്സ : അപ്പോ ജീവിത കാലം മുഴുവൻ ഇങ്ങനെ ഒറ്റ തടിയായി ജീവിക്കാൻ ആണോ പ്ലാൻ? അമ്മക് ഒരു കൂട്ട് വേണ്ടേ?
കാർത്തിക് : ഒന്നും തീരുമാനിക്കാൻ പറ്റുന്നില്ല മാഡം,തൽകാലം ഇങ്ങനെ അങ്ങ് പോവട്ടെന്ന് വെച്ചു…
ഫെസ്സ : കാർത്തിക് ഇവിടെ ഗൾഫിൽ കുറേ ആയോ??
കാർത്തിക് : ആ മാഡം, ഒരു 8, 9 വർഷം ആയി…
ഫെസ്സ : പിന്നെ, കാർത്തിക്…. ഈ മാഡം വിളി ഒന്ന് ഒഴിവാക്കാൻ പറ്റുമോ? ഫെസ്സ എന്ന് വിളിച്ചോ…
കാർത്തിക് : അതിനെന്താ…ഫെസ്സ ഷെറിൻ, വളരെ നല്ല പേരാ….. പ്രൊഫൈലിൽ കണ്ടു, ആദ്യം മനസിലായില്ല, പിന്നെ ഫോട്ടോ കണ്ടപ്പോൾ ആണ് ആളെ പിടി കിട്ടിയത്..
ഫെസ്സ : ആ…. എനിക്ക് നമ്പർ തന്നിലായിരുന്നോ, അത് സേവ് ചെയ്തപ്പോൾ റകമെന്റേഷൻ വന്നതാ, അപ്പോ ഒന്ന് മെസ്സേജ് ചെയ്തു നോക്കിയാലോ എന്ന് വിചാരിച്ചു, ബുദ്ധിമുട്ടായോ?
കാർത്തിക് : ബുദ്ധിമുട്ടോ? എന്തിന്? ഇവിടെ മിണ്ടാനും പറയാനും ആളില്ലാതെ ചൊറിയും കുത്തിയിരിക്കുമ്പോൾ ആണ് മാഡത്തിന്റെ മെസ്സേജ്…
കാർത്തിക് : sorry, ഫെസ്സയുടെ മെസ്സേജ്….
ഫെസ്സ : മാഡം മാഡം എന്ന് വിളിച്ചു വിളിച്ചു ഇപ്പോ അതേ വരുന്നുള്ളു അല്ലെ 😁😁
കാർത്തിക് : സത്യം…. 🤭
ഫെസ്സ : കാർത്തിക് കിടക്കാറായോ?
കാർത്തിക് : ഇല്ല, കുറച്ച് കഴിയും… ഷോറൂം 10:30 ക് മാത്രെമേ തുറക്കൂ…
ഫെസ്സ : ഓ… അത് ശെരി….
കാർത്തിക് : ഫെസ്സ എവിടെയാ വർക്ക് ചെയ്യുന്നേ….
ഫെസ്സ : ഇവിടെ അർബൻ ഡെവലപ്പ്മെന്റിൽ, പ്ലാനർ ആണ്…
കാർത്തിക് : ആ… ഹസ്ബന്റോ??
ഫെസ്സ : ഇവിടെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഏരിയ മാനേജർ ആണ്..
കാർത്തിക് : മോളെ സ്കൂളിൽ പോവാൻ തുടങ്ങിയോ?
ഫെസ്സ : ആ പോവുന്നുണ്ട്, ഇവിടെ ബ്രടീഷ് സ്കൂളിൽ, ഇപ്പോ UKG യിൽ ആണ്…
കാർത്തിക് : ഫെസ്സ നാട്ടിൽ എവിടെയാ?
ഫെസ്സ : കോഴിക്കോട്! കാർത്തികോ??
കാർത്തിക് : അടുത്ത് തന്നെ 😁, കണ്ണൂർ…
ഫെസ്സ : ആ ഹ, അപ്പോ നമ്മൾ അയൽവാസികൾ ആണല്ലോ മാഷേ 🤭…
കാർത്തിക് : ഇത്രമേൽ അടുത്തായിരുന്നിട്ടുമെന്ദുമേ കണ്ടുമുട്ടാൻ ഇത്രയും വൈകി നമ്മൾ 🤪
ഫെസ്സ : അത് ശെരി, ആൾ വല്യ സാഹിത്യകാരൻ ആണെന്ന് തോന്നുന്നു..
കാർത്തിക് : അങ്ങനെയൊന്നും ഇല്ല, വല്ലപ്പോഴും ഓരോന്ന് വായിക്കും, അതിങ്ങനെ മനസ്സിൽ കിടക്കും… അത്രേയുള്ളൂ…
ഫെസ്സ : കണ്ണൂർ തന്നെയാണോ പഠിച്ചതൊക്കെ?
കാർത്തിക് : അതേല്ലോ, കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്…
ഫെസ്സ : ഫുഡ് ഒക്കെ കഴിച്ചോ?
കാർത്തിക് : ഊവേ, അവിടെയോ?
ഫെസ്സ : കഴിച്ചു….
കാർത്തിക് : പിന്നെ, വിരോധം ഇല്ലെങ്കിൽ ഈ കാർത്തിക് എന്ന് വിളിക്കുന്നത് നിർത്തിയിട്ട് “കാർത്തി” എന്ന് വിളിച്ചോ… എല്ലാവരും അങ്ങനെയാ വിളിക്കാർ.. 😇
