കാർത്തിക് : എന്താ മാഷേ, പന്തം കണ്ട പെരുച്ചാഴിയെ പോലെ…. ഇത് ഒന്ന് വിരലിൽ ഇട്ട് നോക്ക്…
ഫെസ്സ : ഇത്….. ഇത്….. ഇതെനിക്കാണോ?
കാർത്തിക് : പിന്നിപ്പോ ഇവിടെ ആരാ ഉള്ളത് നമ്മൾ രണ്ടുപേരും അല്ലാതെ….
അവൾ അവനെത്തന്നെ ഒന്ന് നോക്കി….
കാർത്തിക് : അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ ഇട്ടുതരാം….
അവൻ അവളുടെ കൈക്കു മുകളിൽനിന്നും അവന്റെ കൈ പിൻവലിച്ചു, ആ ബോക്സിൽനിന്ന് റിങ് പുറത്തെടുത്തു… അവളുടെ ഇടത് കൈ അവന്റെ ഇടത് കൈ കൊണ്ട് പിടിച്ചു റിങ് ഇടാൻ പോയപ്പോള്ളാണ് അവളുടെ മോതിര വിരലിൽ വേറൊരു റിങ് കിടക്കുന്നത് കണ്ടത് അതിൽ “ഹാഷിം” എന്ന് പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്…. കാർത്തിക് ഒന്ന് നിർത്തി…. ഫെസ്സയെ നോക്കി…
ഭർത്താവ് ഭാര്യയുടെ കൈയിൽ അണിഞ്ഞ മോതിരം വലിച്ചൂരാൻ അവന് മനസ് വന്നില്ല, പക്ഷെ അവന്റെ കൈയിലുള്ള മോതിരം അവളെ അണിയിക്കാതിരിക്കാനും പറ്റില്ല…… സത്യത്തിനും ആഗ്രഹത്തിനും ഇടയിൽ കാർത്തിക് പകച്ചു നിന്നുപോയി…. വേറൊരാൾ അവളെ കല്യാണം കഴിച്ചതാണ് എന്നതിനുള്ള തെളിവാണ് ആ മോതിരം എന്നുള്ളത് സത്യം, തന്റെ കൈയിലുള്ള മോതിരം അവളെ അണിയിക്കണം എന്നുള്ളത് ആഗ്രഹം…
എന്ത് ചെയ്യണം എന്നറിയാതെ കാർത്തിക് ഒരു നിമിഷം നിശ്ചലനായി നിന്നു, അവൻ ഫെസ്സയെ നോക്കി…
ഫെസ്സ അവളുടെ മോതിര വിരലിലേക്ക് തന്നെ നോക്കിയിരിക്കുന്നുണ്ട്…. ഒരു നിമിഷം ചുറ്റും മൗനം, പരസ്പരം രണ്ട് പേരും ഒന്നും മിണ്ടിയില്ല….
പെട്ടെന്ന്, ഫെസ്സ അവളുടെ കൈയിലുള്ള ഹാഷിമിന്റെ മോതിരം പതിയെ ഊരിയെടുത്തു പേഴ്സിൽ വെച്ചു തന്റെ കൈ കാർത്തിക്ന് നേരെ നീട്ടി…. കാർത്തിക് അവളുടെ കണ്ണുകളിലേക് തന്നെ നോക്കി, അവളും അവന്റെ കണ്ണുകളിലേക് തന്നെ നോക്കി…. അവന്റെ മുഖത് ഒരു ചെറു ചിരി വിരിഞ്ഞു, അത് കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു…. അവൻ പതിയെ അവന്റെ ഇടം കൈ കൊണ്ട് അവളുടെ ഇടത് കൈ പിടിച്ചു വലത് കൈ കൊണ്ട് ആ മോതിരം അവളുടെ മോതിര വിരലിലേക് ഇട്ടു, പറഞ്ഞു ചെയ്യിപ്പിച്ചത് പോലെ അവൾക്കത് പാകമായി, അവൾ അതിലേക്ക് ഒന്ന് നോക്കി… കുറച്ച് നേരം രണ്ടുപേരും ഒന്നും സംസാരിച്ചില്ല…. കടലും നോക്കിയിരുന്നു…
അല്പസമയം കഴിഞ്ഞു കാർത്തിക് ആണ് മൗനം വെടിഞ്ഞത്…
കാർത്തിക് : ഫെസ്സ….. കഴിക്കാൻ എന്താ പറയുന്നേ??
ഫെസ്സ : എന്തായാലും കുഴപ്പം ഇല്ല…. കാർത്തി പറഞ്ഞോ….
കാർത്തിക് : No Fessa it’s your day…. Please…. പറ എന്താ വേണ്ടത്?
ഫെസ്സ ഒന്ന് ടേബിളിലേക്ക് നോക്കി…
കാർത്തിക് : മെനു ആണോ?
ഫെസ്സ : ഹ്മ്മ്….
കാർത്തിക് ടേബിളിൽ ഉണ്ടായിരുന്ന ഒരു ബെൽ പ്രെസ്സ് ചെയ്തു…. ഉടനെ വൈറ്റെർ അടുത്തേക്ക് വന്നു….
വൈറ്റെർ : Sir, Your Order Please….
കാർത്തിക് : Ha…. May i have your Menu please….
വൈറ്റെർ : Just a second Sir…
വൈറ്റെർ അയാളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു ടാബ്ലറ്റ് കാർത്തിക്കിന് നേരെ നീട്ടി….
കാർത്തിക് അത് വാങ്ങി ഫെസ്സക് കൊടുത്തു…
ഫെസ്സ അതിൽ മൊത്തത്തിൽ ഒന്ന് നോക്കി….
ഫെസ്സ : കാർത്തി…. ഫ്രൈഡ് റൈസ് ഓർഡർ ചെയ്യട്ടെ….
കാർത്തി : As you wish…. എന്താണോ താൻ വാങ്ങുന്നത് അത് ഞാൻ കഴിക്കും…
അവൾ ഒന്ന് ചിരിച്ചു….
അവൾ ആ ടാബ്ലറ്റിൽ ഫ്രൈഡ് റൈസ് തൊട്ടു, അത് സെലക്ട് ആയി, പിന്നെ ഒരു കൂൾ ലൈം ജ്യൂസ് കൂടി തൊട്ടു… ശേഷം ടാബ്ലറ്റ് വൈറ്ററിന് തിരിച്ചു കൊടുത്തു…
വൈറ്റെർ : Thank you Madam, your order will be served in 15 Minutes…
അയാൾ തിരിച്ചു പോയി.. കാർത്തിക്കും ഫെസ്സയും മാത്രമായി…
കാർത്തിക് : ഡോ…. എന്താ ഇത്, എന്തു പറ്റി? ചാറ്റ് ചെയ്തപ്പോ ഉണ്ടായിരുന്ന മിടുക്കൊക്കെ എവിടെ?
ഫെസ്സ ഒന്നും മിണ്ടിയില്ല, തലയും താഴ്ത്തി ഇരുന്നു….
കാർത്തിക് : ഫെസ്സ….. പേടിയുണ്ടോ?
