തിരിച്ചു വന്ന് അവളുടെ പേഴ്സിൽ നിന്നും ഹാഷിമിന്റെ മോതിരം എടുത്തു വിരലിൽ അണിയാൻ നിൽക്കുമ്പോൾ അവൾ ഒന്ന് ശംകിച്ചു, കാർത്തിക് മോതിരം അണിഞ്ഞ വിരലിൽ വീണ്ടും ഹാഷിമിന്റെ മോതിരം അണിയാൻ അവളുടെ മനസ് സമ്മതിക്കുന്നില്ല….
എന്ത് ചെയ്യണമെന്നറിയാതെ അവൾ ചിന്തിച്ചു നിന്നു…. അവസാനം ഹാഷിമിന്റെ മോതിരം ഇനി വിരലിൽ ഇടുന്നില്ല എന്നവൾ ഉറപ്പിച്ചു…. ഹാഷിം ചോദിച്ചാൽ അത് ടൈറ്റ് ആണെന്നും അത് കൊണ്ട് അഴിച്ചു വെച്ചിരിക്കുകയാണേന്നും പറയാം….
അവൾ ആ മോതിരം മേശയുടെ ഒരു മൂലയിൽ ഇട്ടു….
അപ്പുറത്ത് നിന്ന് ഹാഷിമിന്റെ വിളി…
ഹാഷിം : ഫെസ്സാ…… ചായ റെഡി, വാ വന്ന് കഴിക്ക്…
ഫെസ്സ : ആ…. ദേ വരുന്നു…
അവൾ ഡയിനിംഗ് ഹാളിലേക് നടന്നു… ലുബ്‌ന സോഫയിൽ തന്നെ ഇരിപ്പുണ്ട്, ഹാഷിം ടേബിളിൽ ഇരുന്നു ചായകുടിക്കുന്നുണ്ട്, അവളും പോയി ഇരുന്നു ചായകുടിക്കാൻ തുടങ്ങി…. ഹാഷിംമും ലൂബ്നയും T. V യിൽ തന്നെയാണ് ശ്രദ്ധ മുഴുവനും…. ഫെസ്സയുടെ മനസ്സിൽ ഇന്ന് ഉച്ച മുതൽ നടന്ന കാര്യങ്ങൾ ഓരോന്നോരോന്നായി കടന്നുപോയി….
അവൾ സ്വപ്ന ലോകത്താണ്…. കാർത്തികിന്റെ കൂടെ…. റൂമിൽ ചാർജിങ്ങിന് വെച്ച അവളുടെ മൊബൈൽ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്ന ഒച്ച കേട്ടു, അവൾക്കുറപ്പായിരുന്നു അത് കാർത്തിക് ആണെന്ന്…. പക്ഷെ ഓടിപ്പോയി എടുത്തു നോക്കാൻ പറ്റില്ല ഹാഷിം അടുത്ത് തന്നെ ഉണ്ട്, താൻ ഇതുവരെ ഒരു. മെസ്സേജും ഓടി പോയി നോക്കിയ ചരിത്രം ഇല്ല, ഇപ്പോ പോയാൽ ചിലപ്പോ ഹാഷിം അതിനെ കുറിച് ചിന്ദിക്കും…. മനസ് മുഴുവൻ മൊബൈലിൽ എത്തിയങ്കിലും ശരീരത്തെ അവൾ നിയന്ത്രിച്ചു അവിടെ തന്നെ പിടിച്ചിരുത്തി…
ചായകുടിയൊക്കെ കഴിഞ്ഞു ഹാഷിം അവളോട് വീട്ടിലെ കാര്യങ്ങളെ കുറിച് സംസാരിക്കുന്നുണ്ട് പക്ഷെ അവൾ അതൊന്നും കേള്ക്കുന്നെ ഇല്ല…
ഹാഷിം : ഫെസ്സ…? ഫെസ്സ…?
അവൾ കാലിയായ ചായക്കപ്പും കൈയിൽ പിടിച് ഇരുന്നിട്ടുണ്ട്…
ഹാഷിം അവളെ കുലുക്കി വിളിച്ചു….
ഫെസ്സ : അ….. ആ…. ഹാഷിം എന്താ??
ഹാഷിം : നീ എന്താ ഈ ആലോചിക്കുന്നെ, ഏത് ലോകത്താ നീ? ഓഫീസിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
ഫെസ്സ : ഇ….. ഈ……. ഇല്ല….. ഞാൻ വെറുതെ….. എന്തോ ഓർത്തപ്പോ……
ഹാഷിം : ഞാൻ പറഞ്ഞത് വലതും നീ കേട്ടോ?
ഫെസ്സ : അത്…. അത്….. ഇല്ല, ഞാൻ ശ്രദ്ധിച്ചില്ല….
ഹാഷിം : ആ ബെസ്റ്റ്, നല്ല ആളോടാ ഞാൻ ഇത്രനേരം വേദം ഓതിയെ…
ഫെസ്സ : ഹാഷിം, എന്താ…. പറഞ്ഞെ….
ഹാഷിം : അതെനി നാളെ പറയാം….
ഫെസ്സ ഒന്ന് തല കുലുക്കി….
അവൾ മെല്ലെ എണീറ്റു റൂമിലേക്ക് നടന്നു…. മൊബൈൽ എടുത്തു നോക്കി…
Whatsapp ൽ കാർത്തിക്കിന്റെ മെസ്സേജ്…
കാർത്തിക് : ഡീ…. എത്തിയോ? എന്താ മെസ്സേജ് ചെയായിരുന്നേ?
ഫെസ്സ റിപ്ലേ കൊടുത്തു…
ഫെസ്സ : കുറച്ച് നേരം ആയടാ എത്തിയിട്ട്, കുളിയും ചായകുടിയും കഴിഞ്ഞു, ഹാഷിം അടുത്ത് തന്നേ ഉണ്ടായിരുന്നു അത് കൊണ്ടാ മെസ്സേജ് ചെയ്യാൻ പറ്റായിരുന്നേ…
കാർത്തിക് : ശെരി, പിന്നെ ചാൻസ് കിട്ടുമ്പോ വിളിക്…
ഫെസ്സ : ഹാ…. വിളികാം….
കാർത്തിക് : ഉമ്മ……😘
ഫെസ്സ : ഉമ്മ…😘
ഫെസ്സ ഫോൺ ചാർജിൽ തന്നെ വെച്ചു.. ഹാളിലേക് നടന്നു….
T. v കാണലും ഭക്ഷണം കഴികലുമൊക്കെയായിട്ട് സമയം കടന്നു പോയി, ലുബ്‌ന ഉറങ്ങി, ഹാഷിം കിടക്കാൻ തെയാറെടുക്കുന്നു… ഫെസ്സ അടുക്കളയിലെ അടക്കി വെപ്പ് ഒക്കെ കഴിഞ്ഞു റൂമിലേക്ക് എത്തി….
ഫെസ്സ് : ഹാഷിം…. ലൈറ്റ് ഓഫ് ചെയ്യട്ടെ….
ഹാഷിം ഇൻസ്റ്റാഗ്രാമിൽ തോണ്ടികൊണ്ടിരിക്കുന്നു….
ഹാഷിം : അ…. ഓഫ് ആക്കിക്കോ…
ഫെസ്സ ലൈറ്റ് അണച്ചു വന്നു കിടന്നു, ഹാഷിം കുറച്ച് നേരം കൂടെ തോണ്ടി, സമയം 10:30 PM ….ഹാഷിമിന്റെ കണ്ണിൽ ഉറക്കം കുത്തി തുടങ്ങി, ഹാഷിം ഫെസ്സയെ നോക്കി, അവൾ നേരത്തെ ഉറങ്ങി…. ഫോൺ ടേബിളിൽ വെച്ചു ഹാഷിംമും കിടന്നു പതിയെ കണ്ണുകൾ അടഞ്ഞു…
