ചെറിയമ്മയുടെ ചോദ്യമാണ് അവനെ ഉണർത്തിയത്.
“ഹാ കഴിക്കാം. കുട്ടികളെവിടെ ചെറിയമ്മേ?.
“അവര് രജിതയുടെ ഒപ്പം വീട്ടിലേക്കു പോയി.”
“ചെറിയച്ഛനോ?. അവൻ ചോദിച്ചിട്ട് ചെറിയമ്മയെ ഒന്ന് നോക്കി.
“ഇന്ന് മാർക്കറ്റ് അല്ലേ, കുരുമുളകും ഏലവും എന്തൊക്കെയോ കൊടുക്കാനുണ്ടെന്നു പറഞ്ഞു പോയിരിക്കുവാ. ഇനി രാത്രി നോക്കിയാൽ മതി.”
ആ മുഖത്ത് നീരസം അവന് നിഴലിച്ചു കാണാം.
“ചെറിയച്ഛൻ കള്ളുകുടി തുടങ്ങിയോ ഇപ്പോൾ?”.
നന്ദു ഒന്ന് അളക്കാൻ വേണ്ടി ചോദിച്ചു
“ഹാ, എന്തൊക്കെയാ ഇല്ലാത്തതു എന്ന് ചോദിക്ക്, കള്ളുകുടിയും….”
അവര് മുഴുമിപ്പിക്കാതെ നിർത്തി, പെട്ടന്ന് തിരിഞ്ഞു അടുക്കളയിലേക്ക് പോയി.
ചോദിക്കണ്ടിയിരുന്നില്ല എന്ന് നന്ദുവിന് തോന്നി. ചെറിയമ്മക്ക് ആകെ വിഷമായി എന്ന് തോന്നുന്നു.
അവൻ എങ്ങനെയൊക്കെയോ കഴിച്ചു, കയ്യും കഴുകി അടുക്കളയിലേക്ക് ചെന്നു.
“ചെറിയമ്മേ ഞാനും തറവാട്ടിലേക്കു ഒന്ന് പോകുവാ. വെറുതെ പിള്ളേരുടെ കൂടെ ഒന്ന് ടൈംപാസ്സ് ചെയ്യട്ടെ ”
“ശരി നീ ഉച്ചക്ക് കഴിക്കാൻ വരുമോ?”
“ഹേയ് അവിടെ ചെന്നാൽ വല്യമ്മ കഴിക്കാതെ വിടില്ലല്ലോ.”
“ഹാ, നീ പിള്ളേര് രണ്ടും കൂടി വഴക്കിടുവാണെങ്കിൽ നീ ഒന്ന് വഴക്ക് പറഞ്ഞേക്കണേ. അവിടെ കൊഞ്ചിക്കുവല്ലാതെ ആരും വഴക്ക് പറയില്ല”.
“ഹാ അത് ഞാനേറ്റു. വൈകിട്ട് ഞാൻ ടൗണിലേക്ക് ഒന്ന് പോകും ചെറിയമ്മേ”
വൈകുന്നേരത്തെ കാര്യം ഒന്ന് സെറ്റ് ചെയ്തു നന്ദു തറവാട്ടിലേക്ക് പോയി. ചെറിയൊരു ആധി നന്ദുവിന്റെ മനസ്സിലും കയറി കൂടി. സജിത വൈകിട്ട് കാണാം എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ എന്ന് നന്ദുവിന് ഒരു പിടിയുമില്ല. വേറൊന്നിനും സമ്മതിക്കില്ലന്ന് പെണ്ണ് പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെ എങ്കിലും ആ ആഗ്രഹം ഇന്നൊന്നു നടത്തിയെടുക്കണം.
നന്ദു കയറി ചെന്നപ്പോൾ രജിത കുട്ടികളെയും കൊണ്ട് മുറ്റത്തു തന്നെ ഉണ്ടായിരുന്നു. നന്ദുവിനെ കണ്ടപ്പോൾ അവൾക്കേറെ സന്തോഷമായി.
“ഇന്നെന്താ ഒരു വല്ലാത്ത സന്തോഷം മുഖത്ത്. ” അവൾ നന്ദുവിനെ നോക്കി തിരക്കി.
“അത് നിന്നെ കണ്ടതിന്റെയാ.” അവനൊന്നു ചിരിച്ചു.
“പിന്നെ, എനിക്കങ്ങു സുഖിച്ചു. ഒന്ന് പോ നന്ദുവേട്ടാ ”
“വല്യച്ഛനും വല്യമ്മയും എവിടെ?”. നന്ദു തിരക്കി.
“അച്ഛൻ പറമ്പിൽ എന്തോ പണിയാണ്. അമ്മ അടുക്കളയിൽ ഉണ്ട് ”
‘അപ്പൊ നിനക്ക് പണിയൊന്നുമില്ലേ ”
“ഇല്ല എന്തേ, എന്തെങ്കിലും പണി തരാൻ വന്നതാണോ?”
“എല്ലാരുമില്ലേ, അല്ലെങ്കിൽ എന്തെങ്കിലും പണി തരാമായിരുന്നു.” നന്ദു അവളുടെ ചെവിയിൽ പറഞ്ഞു.
“അയ്യോ, വേണ്ടായേ, ഒന്ന് ശരിയായി വരുന്നതേ ഉള്ളു.”
“എന്നാ പിന്നെ മുഴുവൻ ശരിയാകട്ടെ എന്നിട്ടാവാം.” അവൻ അവളെ നോക്കി കണ്ണിറുക്കി.
നന്ദു വല്യമ്മയെ കാണാൻ അടുക്കളയിലേക്ക് കയറി.
“ആഹാ മോനിങ്ങോട്ട് വരുന്നുണ്ടെന്നു അറിഞ്ഞിരുന്നേൽ ഞാൻ സിന്ധുവിനോട് പല്ലുവേദനക്കുള്ള ഗുളിക കൂടി കൊടുത്തു വിടാൻ പറഞ്ഞേനെ ”
“ആർക്കാ വല്യമ്മാ പല്ലിനു വേദന?”
“എനിക്ക് തന്നെ മോനെ, രാവിലെ എന്തോ കടിച്ചപ്പോ പല്ലിനു ഇടയിൽ കയറി. അവളുടെ അടുത്ത് വേദനക്കുള്ള ഗുളികയുണ്ട്, അത് കഴിച്ചാ പെട്ടന്ന് എനിക്ക് വേദന മാറും.”
“കേടാണെങ്കിൽ പല്ലെടുത്തു കളയാരുന്നില്ലേ വല്യമ്മേ?”
“ഡോക്ടർ പറഞ്ഞതാ കുഞ്ഞേ. എടുത്താ പിന്നെ കുറച്ചു ദിവസം തലയനക്കാതെ വിശ്രമിക്കണമെന്ന് പറഞ്ഞു. പശുവിനെ ഒക്കെ കറക്കാനുള്ളതല്ലേ. കുറച്ചു കഴിഞ്ഞാവട്ടെന്ന് കരുതി ”
“ഞാനെന്നാൽ പോയി എടുത്തിട്ട് വരാം”
“വേണ്ട മോനെ പിന്നെ രജിതയെ വിട്ടു എടുപ്പിക്കാം ”
“അവള് പിള്ളേരെ നോക്കുവല്ലേ വല്യമ്മേ, ഞാനെടുത്തിട്ടു വരാം. വേദനയും വച്ചോണ്ട് നടക്കേണ്ട. ഞാൻ പോയി ചെറിയമ്മയോട് വാങ്ങിട്ടു വരട്ടെ.”
നന്ദു പോകാനിറങ്ങിയപ്പോ കുട്ടികളും കൂടെ പോകാനിറങ്ങി
രണ്ടും ഓടി എവിടെങ്കിലും വീഴും എന്നും പറഞ്ഞു രജിത അവരെയും കൂട്ടി വീടിനകത്തേക്ക് കയറി.
നന്ദു ചെന്നപ്പോൾ വീട് മുൻവശത്തു നിന്നു അടച്ചിരിക്കുന്നു. ചെറിയമ്മ എന്തെങ്കിലും പണിയുമായിട്ട് എപ്പോളും അടുക്കളയുടെ പുറകിലാവും. അവൻ അടുക്കളയുടെ പുറകിലേക്ക് നടന്നു. അവിടെയും ചെറിയമ്മയെ കണ്ടില്ല. ഇനി എങ്ങോട്ടെങ്കിലും പോയി കാണുമോ. പെട്ടന്നിറങ്ങി വന്നപ്പോൾ ഫോണും എടുക്കാൻ മറന്നു. അല്ലെങ്കിൽ വിളിച്ചു നോക്കാമായിരുന്നു. ഒന്നുകൂടി നോക്കാമെന്നു വിചാരിച്ചു അവൻ വീണ്ടും വീടിന്റെ മുൻപിലേക്കു നടന്നു.
