******** ******** ********
“എന്താ താമസിച്ചത്…?” അമ്മൂട്ടിയെ കൂട്ടി ശാലിനി വന്ന ഉടനെ അമ്മുവിനെ എടുത്ത് ഒക്കത്തിരുത്തിക്കൊണ്ട് ആര്യൻ അവളോട് ചോദിച്ചു.
“ഞാനും ഒന്ന് മേല് കഴുകാൻ കേറിയടാ…” ശാലിനി അവന് മുഖം കൊടുക്കാതെ മറുപടി നൽകി.
“ഹാ…വാ ഇരിക്ക് ഞാൻ എല്ലാം വിളമ്പി വെച്ചിട്ടുണ്ട്…” ആര്യൻ അവളെ ക്ഷണിച്ചു.
ആര്യനും അമ്മുവും ശാലിനിയും കൂടി ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. കഴിപ്പ് കഴിഞ്ഞ് ആര്യൻ്റെ പാചകത്തെയും കൈപ്പുണ്യത്തെയും വാനോളം പുകഴ്ത്തിയ ശേഷം അവനോട് ഊണിന് നന്ദിയും പറഞ്ഞിട്ട് ശാലിനി അമ്മുവിനെയും കൂട്ടി തിരികെ വീട്ടിലേക്ക് മടങ്ങി.
സമയം ഒന്നേമുക്കാൽ. ആര്യൻ ഉടനെ തന്നെ കുറച്ച് കോഴിക്കറി ചെറിയ ഒരു കുഴി പാത്രത്തിൽ നിറച്ച് അതുമായി ചന്ദ്രികയുടെ അടുത്തേക്ക് സൈക്കിളിൽ പറന്നു.
കടയുടെ പിന്നിൽ സൈക്കിൾ വെച്ചിട്ട് ആര്യൻ മുൻവശത്തേക്ക് നടന്നു. വഴിയും പരിസരവും വിജനം. എന്നാൽ കട അടച്ചിട്ടിരിക്കുന്ന കാഴ്ചയാണ് മുൻപിലെത്തിയ ആര്യൻ കണ്ടത്. ചന്ദ്രിക ഇനി പുറത്തേക്ക് എവിടെയെങ്കിലും പോയോ എന്നാലോചിച്ചുകൊണ്ട് അവൻ വീണ്ടും പിന്നിലേക്ക് ചെന്നു. ആര്യൻ അടുക്കള വാതിലിൽ ഒന്ന് മുട്ടി. രണ്ടാമത് ഒന്നുകൂടി തട്ടാൻ കൈ ഓങ്ങിയപ്പോഴേക്കും അകത്ത് നിന്നും വാതിലിൻ്റെ കുറ്റി എടുക്കുന്ന ശബ്ദം ആര്യൻ കേട്ടു. ഉടനെ തന്നെ വാതിൽ തുറന്നുകൊണ്ട് മുന്നിൽ ചന്ദ്രിക പ്രത്യക്ഷമായി.
“ഹാ വന്നോ…വാ പെട്ടെന്ന് കേറ്…” ചന്ദ്രിക അവൻ്റെ കൈയിൽ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി വാതിലടച്ച് കുറ്റിയിട്ടു.
“ഇതെന്താ കട അടച്ചിട്ടിരിക്കുന്നത്…?” ആര്യൻ സംശയം ചോദിച്ചു.
“പിന്നെ തുറന്ന് മലത്തിയിടണോ ചെക്കാ…?”
“അതല്ലാ…ആർക്കേലും സംശയം തോന്നില്ലേ…?”
“ഒരു സംശയവും തോന്നില്ല…അങ്ങേര് സാധനം എടുക്കാൻ പോകുന്ന ദിവസങ്ങളിൽ ഞാൻ ഇങ്ങനെ ചെയ്യാറുള്ളതാ…” ചന്ദ്രിക അവൻ്റെ സംശയം തീർത്തു.
“അത് ശരി…ഉച്ചക്ക് കഴിക്കാൻ ആരും വരില്ലേ ഇനി…?” അവൻ വീണ്ടും ഒരു ഉറപ്പിന് വേണ്ടി ചോദിച്ചു.
“ഇന്ന് മൂന്ന് പേരെ പറഞ്ഞിട്ടുള്ളാരുന്നെടാ ഊണ്…അവര് വന്ന് കഴിച്ചിട്ട് പോയി…അതിന് ശേഷമാണ് ഞാൻ അടച്ചത്…” ചന്ദ്രിക മറുപടി നൽകിക്കൊണ്ട് വാതിലിനരികിൽ നിന്നും തിരിഞ്ഞ് നടന്നു.
“മ്മ്…ചേച്ചി കഴിച്ചോ…?”
“ഇല്ലാ…നീ കോഴിക്കറിയും കൊണ്ട് വരാമെന്ന് പറഞ്ഞല്ലേ പോയത് രാവിലെ…എവിടായിരുന്നു…?” ചന്ദ്രിക മുടി കെട്ടിക്കൊണ്ട് ചോദിച്ചു.
“ശാലിനി ചേച്ചിയും അമ്മുവും ഇന്ന് അവിടുന്നാ കഴിച്ചത്…അവര് ഇറങ്ങാൻ കുറച്ച് താമസിച്ചു അതാ…” ആര്യൻ കൈയിലെ പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു.
“അത് ശരി…എന്നിട്ട് നീ എന്നേ വിളിച്ചില്ലല്ലോടാ ദുഷ്ട്ടാ…?” ചന്ദ്രിക പരിഭവം പറഞ്ഞുകൊണ്ട് അവൻ്റെ കൈയിൽ നിന്നും പാത്രം വാങ്ങി.
“അയ്യോ…കുട്ടച്ചൻ ഇല്ലാത്തോണ്ട് ചേച്ചി ഒറ്റക്ക് കട നോക്കണ്ടേ എന്ന് വിചാരിച്ചാ ഞാൻ ചോദിക്കാഞ്ഞത്…അല്ലെങ്കിൽ ഞാൻ വിളിക്കാതെ ഇരിക്കുമോ…?” ആര്യൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു.
“പോടാ ചെക്കാ ഞാൻ ചുമ്മാ പറഞ്ഞതാ…” ചന്ദ്രിക അവൻ കൊടുത്ത പാത്രം തുറക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“അത് ശരി…” ആര്യന് ആശ്വാസമായി.
“എടാ…ഇത് കൊള്ളാമല്ലോ…!” ചന്ദ്രിക പാത്രം തുറന്ന ഉടനെ കറിയുടെ മണം ഉള്ളിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.
“അതിന് ആദ്യം രുചിച്ച് നോക്ക്…എന്നിട്ട് പറ…” ആര്യൻ ഒന്ന് ചിരിച്ചു.
“ഒരു കറി എങ്ങനെ ഉണ്ടെന്ന് അറിയാൻ ഈ ചന്ദ്രികക്ക് രുചിച്ച് നോക്കേണ്ട ആവശ്യം ഇല്ലടാ ചെക്കാ…നീ എന്നെ അപമാനിക്കരുത് കേട്ടോ…” ചന്ദ്രിക അവളുടെ പാചകത്തിലുള്ള അനുഭവ സമ്പത്ത് എടുത്തു കാട്ടാൻ വേണ്ടി പറഞ്ഞു.
“അയ്യോ അറിയാമേ പൊറുക്കുക…ചേച്ചി രുചിച്ചിട്ട് കൂടി പറഞ്ഞാൽ ഇരട്ടി സന്തോഷം…അതുകൊണ്ട് പറഞ്ഞതാ…” ആര്യൻ മാപ്പ് തമാശ രീതിയിൽ മാപ്പ് ചോദിച്ചു.
