മന്ദാരക്കനവ് – 8 1അടിപൊളി  

 

“ആണോ?…എങ്കിൽ ഞാൻ പറയട്ടേ…!”

 

രണ്ടു പേരുടെയും ശബ്ദം ഇളംകാറ്റ് പോലെ പതിഞ്ഞ താളത്തിലായിരുന്നു.

 

“മ്മ്…പറ…” ശാലിനിയുടെ മുഖം തുടുത്തു.

 

“ചേച്ചി എൻ്റെ…”

 

“മ്മ്…നിൻ്റെ…”

 

“ഈ മന്ദാരക്കടവിലെ എൻ്റെ മന്ദാരം…” ആര്യൻ പുഞ്ചിരിച്ചു.

 

“ഓഹോ…” ശാലിനി ചിരിച്ചു.

 

“ചേച്ചീ…” ആര്യൻ മെല്ലെ അവളുടെ കാതുകളിൽ വിളിച്ചു.

 

“മ്മ്…”

 

“ഒരുമ്മ തരട്ടെ…”

 

“അയ്യടാ…”

 

“അതേ എനിക്കെന്താ വേണ്ടതെന്ന് വെച്ചാൽ കൊടുക്കാനാ അമ്മ പറഞ്ഞത്…”

 

അത് കേട്ട് ശാലിനി ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ വലതുകൈമുട്ട് കൊണ്ട് അവൻ്റെ വയറിൽ ഒന്ന് കുത്തി. ആര്യൻ “ആഹ്…” എന്ന് പറഞ്ഞുകൊണ്ട് പിന്നിലേക്ക് മാറി. ആര്യൻ്റെ ശബ്ദം കുറച്ച് കൂടിയപ്പോൾ ശാലിനി അവൻ്റെ വായ പൊത്തിപ്പിടിച്ചുകൊണ്ട് “പതുക്കെ” എന്ന് ചുണ്ടനക്കിയ ശേഷം ചിരിച്ചു.

 

ആര്യൻ ശാലിനിയുടെ കണ്ണിലേക്ക് നോക്കി നിന്നു. ശാലിനി തിരിച്ചും. ശാലിനി മെല്ലെ അവളുടെ കൈ അവൻ്റെ വായിൽ നിന്നും പിൻവലിച്ചപ്പോഴേക്കും ആര്യൻ അവൻ്റെ മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. രണ്ടുപേരും ആ കുറഞ്ഞ സമയത്തിൽ കൂടുതൽ രുചി നുകർന്നുകൊണ്ട് നിന്നു.

 

“മതി…” ശാലിനി അവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.

 

“മ്മ്…ഇപ്പോ ഇത് മതി…ബാക്കി പിന്നെ…” ആര്യൻ ചിരിച്ചു.

 

“പോടാ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി വീണ്ടും തുണി തിരഞ്ഞു.

 

“ആഹാ…ഇത്രയും സാരി ഇതിൽ ഇരുന്നിട്ട് ഒരിക്കൽ പോലും ഞാൻ സാരി ഉടുത്ത് കണ്ടിട്ടില്ലല്ലോ ചേച്ചിയെ…” ആര്യൻ അലമാരക്കുള്ളിൽ നോക്കിക്കൊണ്ട് പറഞ്ഞു.

 

“അതിന് സാരി ഉടുത്ത് എവിടെയും പോകുന്നില്ലല്ലോ ഞാൻ…പിന്നെ നീ എങ്ങനെ കാണാനാ…?”

 

“ഉടുക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാ ഇതെല്ലാം വാങ്ങി വെച്ചേക്കുന്നത്…?”

 

“ഉടുക്കില്ലെന്ന് ഞാൻ പറഞ്ഞോ അതിന്…എന്തേലും വിശേഷമുള്ളപ്പോൾ ഉടുക്കും…പിന്നെ ചേട്ടൻ വെരുമ്പോൾ എവിടെയെങ്കിലും ഒക്കെ പോകുമ്പോഴും…”

 

“അത് ശരി…അതേ…എനിക്കൊന്ന് സാരി ഉടുത്ത് കാണാൻ തോന്നുന്നു ചേച്ചിയെ…” ആര്യൻ അവളെ നോക്കി പറഞ്ഞു.

 

“അതെന്താ നിനക്ക് എന്നെ അല്ലാതെ കണ്ടിട്ട് പിടിക്കുന്നില്ലേ…?” ശാലിനി തമാശ രൂപേണ ചോദിച്ചു.

 

“എങ്ങനെ കണ്ടാലും എനിക്ക് പിടിക്കും…പക്ഷേ സാരി ഉടുത്ത് കണ്ടിട്ടില്ലല്ലോ അതുകൊണ്ട്…”

 

“ഹാ എന്തേലും വിശേഷം വരട്ടെ അപ്പോ ഉടുക്കാം…”

 

“അതൊക്കെ ഇനി എപ്പോഴാ…നാളെ ഉടുക്ക്…”

 

“നാളെയോ…പോടാ ചെറുക്കാ…”

 

“അതിനെന്താ…?”

 

“പിന്നേ…നാളെയൊന്നും പറ്റില്ല…ഒന്നാമത് എനിക്ക് സാരി ഉടുക്കാനുള്ള മടി അമ്മയ്ക്കറിയാം…പിന്നെ നാളെ ചുമ്മാ സാരി ഉടുത്ത് നിൽക്കുന്നത് കണ്ടാൽ അമ്മ എന്ത് വിചാരിക്കും…ഞാൻ എന്തോ പറയും…?” ശാലിനി ചോദിച്ചു.

 

“ഓ…ഇനി എന്നാണാവോ അടുത്ത വിശേഷം സാരി ഉടുക്കാൻ…?”

 

“അടുത്തത്…ഹാ ഉത്സവം വരുന്നുണ്ട് അപ്പൊ ഉടുക്കും…” ഒന്നാലോചിച്ച ശേഷം ശാലിനി പറഞ്ഞു.

 

“ഉത്സവമോ…ഇവിടോ…എന്തോ ഉത്സവം…അതിനിവിടെ അമ്പലമുണ്ടോ…?” ആര്യൻ്റെ മുഖത്ത് സംശയം നിറഞ്ഞു.

 

“ഉണ്ടല്ലോ…അത് നിനക്കറിയില്ലേ…?”

 

“ഇല്ലാ…എവിടെ…?”

 

“കനാല് കേറി കുറച്ച് പോണം…വർഷത്തിൽ ഒരിക്കലേ തുറക്കൂ അത്…അന്നാണ് ഉത്സവം…ഈ നാട്ടിലുള്ളവർ എല്ലാരും ഒരുമിച്ച് ഒത്തുകൂടുന്ന ദിവസമാ അന്ന്…”

 

“അത് ശരി…അതെന്നാ ഇനി…?”

 

“അടുത്ത മാസം…”

 

“അടുത്ത മാസമോ!…അപ്പൊ അതുവരെ ഞാൻ ചേച്ചിയെ സാരിയിൽ കാണാൻ കാത്തിരിക്കണോ…?”

 

“ഇത്രയും നാളും നീ കണ്ടില്ലല്ലോ…അപ്പൊ പിന്നെ ഒരു മാസം കൂടി കാത്തിരുന്നൂടെ…”

 

“അതിന് ഇപ്പോഴല്ലേ അങ്ങനെയൊരു ആഗ്രഹം ഉണ്ടായത്…”

 

“തൽക്കാലം ആ ആഗ്രഹം അവിടെ ഇരിക്കട്ടെ…മോൻ ഇത് നോക്കിക്കേ ഇതിലേതെങ്കിലും മതിയോ…?” ശാലിനി രണ്ടുമൂന്ന് നൈറ്റി എടുത്ത് കാണിച്ചുകൊണ്ട് അവനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *