“ആഹാ അതാണോ…പാവാട വരെ ഓക്കേ ആണ്…അതിനും അടിയിലുള്ള ഏതെങ്കിലും വസ്ത്രം ചോദിച്ചാലാണ് ശാലിനി ചേച്ചിക്ക് തരാൻ മടി…ഹഹഹ…” ആര്യൻ ചിരിച്ചു. കൂടെ ലിയയും.
“ഇനി അഥവാ മടി കാണിച്ചിരുന്നെങ്കിൽ കടപ്പുറം ഇളകിയേനേം…കുത്തിന് പിടിച്ച് വാങ്ങും ഞാൻ…ഹല്ലപിന്നെ…”
ആര്യൻ പറഞ്ഞത് കേട്ട് ലിയ പൊട്ടിച്ചിരിച്ചു.
“അത്രയ്ക്ക് പാവമാ ആള്…?” ലിയ ചോദിച്ചു.
“പുറമേ കാണിക്കുന്ന മുഖം വീർപ്പിക്കലൊക്കേ ഉള്ളൂ…ആളൊരു പഞ്ച പാവമാ…” ആര്യൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ ഇതുവരെ അങ്ങനെ സംസാരിച്ചിട്ടില്ല…”
“അതിനെന്താ സംസാരിക്കാം… ഞാൻ പരിചയപ്പെടുത്താം ഒരു ദിവസം…”
“മ്മ് ശരി…”
“ചേച്ചി അത് പോയി ഇട്ട് നോക്കിക്കേ പാകം ആണോന്ന്…” ആര്യൻ ലിയയുടെ കൈയിലിരുന്ന തുണി നോക്കി പറഞ്ഞു.
“എടാ അതിന് മുന്നേ എനിക്കൊന്ന് കുളിക്കണമായിരുന്നു…”
“അതിനെന്താ കുളിച്ചിട്ട് വാ…ദാ അതാണ് ബാത്ത്റൂം…” ആര്യൻ കൈ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
“അതൊക്കെ ഞാൻ കണ്ടു…”
“പിന്നെന്താ പ്രശ്നം…?”
“അത് നീ മുന്നേ പറഞ്ഞ കാര്യമില്ലേ അതാണ് പ്രശ്നം…” ലിയ വിഷമ ഭാവത്തിൽ പറഞ്ഞു.
“മുന്നേ പറഞ്ഞ ഏത് കാര്യം…”
“അത്…” ലിയ പറയാൻ മടിച്ച് നിന്നു.
“പറ ചേച്ചീ…എന്തിനാ മടിക്കുന്നെ…എന്താണെങ്കിലും പറഞ്ഞോ…” ആര്യൻ അവളെ സമാശ്വസിപ്പിച്ചു.
“എടാ പാവാടയുടെ അടിയിലുള്ള വസ്ത്രങ്ങളുടെ കാര്യം…” ലിയ തുറന്ന് പറഞ്ഞു.
“ആഹാ അത് പറയാനാണോ ഇത്ര വലിയ മടി കാണിച്ചത്…അതിപ്പോ ചേച്ചി കുളിക്കാൻ കേറുമ്പോ അങ്ങ് നനച്ചിട്ടേക്കണം…നാളത്തേക്കും വേണ്ടതല്ലേ…പിന്നെ ബ്രാ രാത്രിയിൽ കിടക്കാൻ പോകുന്നതിന് മുന്നേ ഊരി ഫാനിൻ്റെ കീഴിൽ ഇട്ടാൽ പോരേ…?” ഒട്ടും മടിക്കാതെയുള്ള അവൻ്റെ സംസാരം കേട്ട് ലിയക്ക് നാണിക്കണോ, ചമ്മണോ, എന്തെങ്കിലും തിരിച്ച് പറയണോ എന്നൊന്നും അറിയാതെ അവൾ അനങ്ങാതെ നിന്നു.
“ശരിയാണ്…പാൻ്റി അലക്കിയിടാം…പാവാട അലക്കിയിട്ടാലും രാവിലത്തേക്ക് ഉണങ്ങാൻ സാധ്യത കുറവാണ് അതുകൊണ്ട് വിരിച്ചിടാം…പിന്നെ ബ്രാ അവൻ പറഞ്ഞതുപോലെ കിടക്കുന്നതിന് മുൻപ് അഴിച്ച് വെയ്ക്കാം…എന്നാലും ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഇവനിതെല്ലാം എങ്ങനെ പറഞ്ഞു…!” ലിയ മനസ്സിൽ ആലോചിച്ച് നിന്നു.
“എന്താ ചേച്ചീ അത് പോരേ…?” വീണ്ടും അവൻ്റെ ചോദ്യം ഞെട്ടിയ ലിയ സ്വബോധത്തിലേക്ക് തിരികെ വന്നു.
“ഹാ മതി…എടാ പക്ഷേ അണ്ടർ ഗാർമെൻ്റ് ഇപ്പോൾ നനച്ചിട്ടാൽ ഇടാൻ വേറെ എൻ്റെ കൈയിൽ ഇല്ലല്ലോ…?” ലിയ ചോദിച്ചു.
“അതാണോ ഇത്ര വലിയ കാര്യം…ഒരു രാത്രിയിലത്തെ കാര്യമല്ലേ…ഇനി ചേച്ചിക്ക് ചമ്മലിൻ്റെ പ്രശ്നം ആണെങ്കിൽ അതൊന്നും വേണ്ടാ…ഒരു സമാധാനത്തിന് വേണേൽ കേട്ടോ, രാത്രിയിൽ ഞാനും അങ്ങനെ എന്നും ഒന്നും ഇടാറില്ല…ഇപ്പോ ഓക്കെ ആയില്ലേ…ഹഹഹ…” ആര്യൻ പറഞ്ഞിട്ട് ചിരിച്ചു.
“ഈ ചെക്കൻ്റെ ഒരു കാര്യം…ഹഹ” ലിയയും ചിരിച്ചു.
“ഹാ എങ്കിൽ ഇനി പോയി കുളിച്ചാട്ടെ…തോർത്ത് ഞാൻ എടുത്ത് തരാം…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ മുറിയിലേക്ക് തോർത്ത് എടുക്കാൻ പോയി.
തൻ്റെ ഉള്ളിലെ ചെറിയ മടിയും ചമ്മലും എല്ലാം ഒരു തമാശയിലൂടെ മാറ്റി തനിക്കിവിടെ ഒരു ബുദ്ധിമുട്ടോ പ്രശ്നങ്ങളോ ഉണ്ടാകരുത് എന്ന് ആഗ്രഹിച്ച് ചെയ്യുന്ന ആര്യൻ്റെ ഓരോ പ്രവർത്തികളും ലിയയിൽ അവനോട് കൂടുതൽ സ്നേഹവും മതിപ്പും ഉണ്ടാക്കി.
അവൾ അതും ആലോചിച്ചുകൊണ്ട് നിന്നപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം ലിയ കേട്ടു. ശബ്ദം കേട്ട് ഉടനെ തന്നെ തോർത്തുമായി ആര്യൻ ഹാളിലേക്ക് വരികയും വാതിൽ തുറന്ന് ശാലിനി വീടിനകത്തേക്ക് കയറുകയും ചെയ്തു.
“ആഹാ ഇതാരിത്…എന്ത് പറ്റി ചേച്ചീ…?” ആര്യൻ തോർത്ത് ലിയയുടെ കൈയിൽ കൊടുത്തുകൊണ്ട് ശാലിനിയോട് ചിരി അടക്കിപ്പിടിച്ച് ചോദിച്ചു.
“അല്ലാ മാഡം ഇവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഒന്ന് കാണാം എന്ന് കരുതി വന്നതാ…” ശാലിനി അവനെ ഉള്ളിൽ ചീത്ത വിളിച്ചുകൊണ്ട് പുറമെ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
