മായികലോകം [ Full ] 13അടിപൊളി  

 

“നീരജോ? അതാരാ?” ഒന്നും അറിയാത്ത പോലെ മായ ചോദിച്ചു.

 

“അയ്യോ.. ഒന്നും അറിയാത്ത പെണ്ണ്. എന്‍റെ കയ്യീന്നു നല്ല കിട്ടും” അമ്മ പറഞ്ഞു.

 

അപ്പൊ കല്യാണം അറിഞ്ഞിട്ടില്ല.. ഇനി നീരജുമായി ഉള്ള ബന്ധം അറിഞ്ഞു കാണുമോ?

 

“എന്താ അമ്മ ഈ പറയുന്നത്? എനിക്കൊന്നും മനസിലാകുന്നില്ല”

 

“ചേച്ചീന്‍റെ സീനിയര്‍ ചേട്ടന്‍ ഇല്ലേ? നീരജ്? ആ ചേട്ടന്‍ ചേച്ചിയെ കെട്ടിച്ചു തരുമോ എന്നു ചോദിച്ചു അമ്മയെയും കൂട്ടി വന്നു.”

 

മായ ഒന്നു കിടുങ്ങി.

 

“നിങ്ങള്‍ ലവ്വാ?”

 

“ഒന്നു പോടീ അവിടുന്നു”

 

“ആ ചേട്ടന്‍ പറഞ്ഞല്ലോ നിങ്ങള്‍ തമ്മില്‍ ലവ്വ് ആണെന്ന്. അമ്പടി കള്ളിചേച്ചി. കണ്ണടച്ചു പാല്‍ കുടിച്ചാല്‍ ആരും അറിയില്ല എന്നാ വിചാരം അല്ലേ?”

 

“നീയൊന്നു പോയേ”

അതും പറഞ്ഞു മായ റൂമിലേക്ക് പോയി.

 

എന്താ ഇവിടെ സംഭവിച്ചത് എന്നു ആരോടും ചോദിക്കാന്‍ വയ്യ. ചോദിച്ചാല്‍ ഞാന്‍ നാറും. ചോദിച്ചില്ലെങ്കിലും പ്രശ്നമല്ലേ? അനിയത്തിയോട് സോപ്പ് ഇട്ടു ചോദിച്ചു നോക്കാം.

ഡ്രസ് മാറുന്നതിനിടയില്‍ അനിയത്തി റൂമിലേക്ക് വന്നു കയറി.

 

“കുറേ കാലമായോ ചേച്ചീ തുടങ്ങിയിട്ടു?”

 

“എന്തു”

 

“ലബ്ബ്”

 

“പോടീ”

 

“എനിക്കിഷ്ടായി”

 

“എന്ത്”

 

“ആ ചേട്ടനെ. എനിക്കു മാത്രല്ല.. എല്ലാര്‍ക്കും ഇഷ്ടായി”

 

“ആണോ?”

 

“അതെ ചേച്ചീ. നല്ല ചേട്ടന്‍. ചേച്ചിക്ക് നല്ല മാച്ചാ.”

 

“അവര് വന്നിട്ടെന്താ പറഞ്ഞേ?”

“ചേട്ടന് ചേച്ചീനെ ഇഷ്ടമാണെന്നും ചേച്ചിക്കും ചേട്ടനെ ഇഷ്ടമാണെന്നും പറഞ്ഞു.”

 

“ആര് പറഞ്ഞു?”

 

“നീരജ് ചേട്ടന്‍റെ അമ്മ.”

 

“ഓഹ്”

 

“ആ ചേട്ടന് അച്ഛനില്ലല്ലേ”

 

“ഇല്ല”

 

“ചേച്ചി പുളിങ്കൊമ്പില്‍ തന്നെ ആണ് കയറിപ്പിടിച്ചതല്ലേ. സമ്മതിച്ചിരിക്കുന്നു.”

 

“നീയെന്താ അങ്ങിനെ പറഞ്ഞേ?”

 

“അച്ഛനും അമ്മയും പറയുന്നതു കേട്ടു. നമുക്കൊക്കെ സ്വപ്നം കാണാന്‍ പോലും കഴിയാത്ത ബന്ധം ആണ് എന്നു.”

 

എന്താ പറയേണ്ടതെന്ന് ആലോചിച്ചിരിക്കുമ്പോഴേക്കും അനിയത്തി റൂമില്‍ നിന്നും പോയി.

 

ഇതിപ്പോ മധുരിച്ചിട്ടു തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയല്ലോ.

 

രാജേഷേട്ടനോട് വിളിച്ച് പറയണ്ടേ. എന്താ പറയുക? തന്നെ വേണ്ടെന്ന് വച്ച നീരജ് വീണ്ടും തന്നെ തേടി വന്നിരിക്കുന്നു എന്നോ. താന്‍ ജീവന് തുല്യം സ്നേഹിച്ച നീരജ്.

 

പക്ഷേ ഞാനിന്ന് ഒരു ഭാര്യയാണ്. രാജേഷേട്ടന്‍റെ ഭാര്യ. കൊട്ടും കുരവയുമൊന്നും ഉണ്ടായില്ലെങ്കിലും തന്റെ കഴുത്തില്‍ മിന്നുകെട്ടിയതല്ലേ?

 

ഇനി എന്‍റെ ജീവിതത്തില്‍ എന്തുണ്ടായാലും രാജേഷേട്ടന്‍ അറിയണം.

 

പക്ഷേ കെട്ടിയ താലി അന്ന് തന്നെ അഴിച്ചു മാറ്റേണ്ട അവസ്ഥ അല്ലേ തനിക്കുണ്ടായത്.

 

തന്‍റെ കഴുത്തില്‍ കെട്ടിയ താലി രാജേഷേട്ടന്‍റെ കയ്യില്‍ തന്നെ അഴിച്ചു കൊടുത്തിട്ടല്ലേ ഞാന്‍ വീട്ടിലെത്തിയത്. കെട്ടിയ താലി അഴിക്കുക എന്നു വച്ചാല്‍ ഡൈവോര്‍സ് ചെയ്യുക എന്നല്ലേ. അപ്പോ ശരിക്കും ഇപ്പോ ഞാന്‍ രാജേഷേട്ടന്‍റെ ഭാര്യ ആണോ?

 

ആണ്.. ഞാന്‍ രാജേഷേട്ടന്‍റെ ഭാര്യ തന്നെ ആണ്. ഇനി ഞാന്‍ എന്തു തീരുമാനം എടുക്കുന്നുണ്ടെങ്കിലും അത് രാജേഷേട്ടനോട് ചോദിച്ചിട്ടായിരിക്കണം.

 

എന്തായാലും രാജേഷേട്ടന്‍ അറിയണം.

 

രാജേഷിനെ വിളിക്കാന്‍ വേണ്ടി അവള്‍ ഫോണ്‍ കയ്യില്‍ എടുത്തതും അനിയത്തി അച്ഛന്റെ ഫോണുമായി മായയുടെ അരികിലെത്തി.

 

“ചേച്ചിക്കൊരു ഫോണുണ്ട്”

 

“ആരാ”

“ചേച്ചീടെ കെട്ടിയോന്‍”

 

അതും പറഞ്ഞു അവള്‍ ഫോണ്‍ മായയുടെ കയ്യില്‍ കൊടുത്തു വാതിലിന്‍റെ കതക് മെല്ലെ ചാരിയിട്ടു റൂമിന് പുറത്തേക്ക് പോയി.

 

“ഹലോ”

 

“ഹലോ”

 

“ആരാണെന്ന് മനസിലായോ?

 

“ഉം”

 

“സന്തോഷമായില്ലേ”

 

എന്തുപറയണം എന്നു ആലോചിച്ചു മായ നിന്നു. ഒരുപക്ഷേ രാജേഷേട്ടന്‍ തന്‍റെ കഴുത്തില്‍ മിന്നു കെട്ടിയില്ലെങ്കില്‍ തുളിച്ചടിയേനെ. ഇതിപ്പോ…

Leave a Reply

Your email address will not be published. Required fields are marked *