മായികലോകം [ Full ] 13അടിപൊളി  

 

“നമ്മള്‍ പണ്ട് സ്വപ്നം കണ്ട ദിവസങ്ങള്‍ അടുത്തു വരുന്നു. ഓര്‍മയുണ്ടോ പറഞ്ഞത്”

 

“ഉം”

 

“വീട്ടുകാരുടെ സമ്മതത്തോടെ തന്നെ നമ്മള്‍ ഒന്നാകണം എന്നായിരുന്നില്ലേ നിന്റെയും ആഗ്രഹം”

 

“ഉം”

“നാളെയോന്നു കാണാന്‍ പറ്റുമോ? എത്രനാളായെടോ കണ്ടിട്ട്?

 

“അത് പിന്നെ”

 

“എന്തു വിചാരിക്കും എന്നു കരുതി വിഷമിക്കേണ്ട. അച്ഛനോട് പറഞ്ഞു സമ്മതം വാങ്ങിയിട്ടുണ്ട്.”

“എന്നാലും”

 

“ഒരു എന്നാലുമില്ല. നാളെ രാവിലെ ബസ്സ്റ്റോപ്പിനടുത്ത് ഞാന്നുണ്ടാകും”

 

മായ ഒന്നും മിണ്ടിയില്ല.

 

“എന്താടോ. എന്തെങ്കിലും ഒന്നു പറ”

 

“എനിക്കറിയില്ല”

 

“എന്തേ ഒരു സന്തോഷമില്ലായ്മ പോലെ”

 

“ഒന്നൂല”

 

“അടുത്താരെങ്കിലുമുണ്ടോ? അതുകൊണ്ടാണോ?”

 

മായ യാന്ത്രികമായി മൂളി.

 

“അപ്പോ നാളെ കാണാട്ടോ. ലവ് യൂ ഡിയര്‍”

“ഉം”

 

നാളെ നീരജിന്‍റെ കൂടെ പോകണോ. നാളെ പോയിട്ടു കാര്യങ്ങള്‍ എല്ലാം നേരിട്ടു അവനോടു പറഞ്ഞു മനസിലാക്കണം. അതല്ലേ നല്ലത്. രാജേഷേട്ടനോട് പറഞ്ഞാല്‍ ഏട്ടന് വിഷമമാകും.

 

വെറുതെ എന്തിനാ രാജേഷേട്ടനെ വിഷമിപ്പിക്കുന്നത്?

 

എന്തായാലും അവനോടു കാര്യങ്ങള്‍ പറയും. അവനു കാര്യങ്ങള്‍ മനസിലാകും. അപ്പോ പിന്നെ രാജേഷേട്ടനോട് പറയേണ്ട കാര്യമില്ലല്ലോ.

 

പക്ഷേ പറയാതെ പോകുന്നത് എട്ടനെ ചതിക്കുന്നതല്ലേ. പക്ഷേ ഏട്ടനോട് പറഞ്ഞാലും പൊയ്ക്കൊ എന്നെ പറയൂ. ഞാന്‍ പോകുന്നില്ല എന്നു പറഞ്ഞാലും നിര്‍ബന്ധിച്ചു പറഞ്ഞു വിടും. അപ്പോ പിന്നെ പറയാതിരിക്കുന്നത് തന്നെ ആണ് നല്ലത്.

 

അത് മതി. എട്ടനെ വെറുതെ ടെന്‍ഷന്‍ അടിപ്പിക്കേണ്ട.

 

പിറ്റേദിവസം.

 

 

രാജേഷിന് ഗുഡ് മോര്‍ണിംഗ് മെസേജിന് മറുപടി കൊടുത്ത ശേഷം കുളിച്ചു റെഡി ആയി.

 

സാധാരണ ഓഫീസില്‍ പോകുന്നത് പോലെ തന്നെ വീട്ടില്‍ നിന്നും ഇറങ്ങി.

 

വെള്ളയില്‍ ഇളംപച്ച നിറത്തിലുള്ള ഡിസൈന്‍ ഉള്ള ടോപ്പും അതിനു ചേരുന്ന ഇളംപച്ച ലെഗ്ഗിന്സുമായിരുന്നു അവളുടെ വേഷം.

 

ഇറങ്ങിയപ്പോള്‍ പുറകില്‍ നിന്നും അനിയത്തിയുടെ വിളി.

 

“ചേച്ചീ.. കല്യാണത്തിന് മുന്പെ വല്ലാതെ കറങ്ങി നടക്കുകയൊന്നും വേണ്ടാട്ടോ”

 

“പോടീ”

 

അവള്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയില്‍ നീരജിനെ വിളിച്ചു. തന്‍റെ വിളി കാത്തിരിക്കുകയാണെന്ന് തോന്നുന്ന വിധം ആദ്യത്തെ റിങ്ങ് ചെയ്തപ്പോള്‍ തന്നെ നീരജ് ഫോണ്‍ എടുത്തു.

 

“ഹലോ”

 

“ഗുഡ് മോര്‍ണിംഗ് മൈ ഡിയര്‍”

 

“എവിടെയാ?”

 

“ഞാനിവിടെ ബസ് സ്റ്റോപ്പിന് തൊട്ടു മുന്നില്‍ തന്നെ ഉണ്ട്.”

 

“ഞാന്‍ എത്താറായി”

 

നീരജിനെ കണ്ടിട്ടു കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസിലാക്കണം എന്നിട്ട് വേഗം വരണം. മായ മനസിലുറപ്പിച്ചു.

 

ബസ് സ്റ്റോപ്പില്‍ എത്തിയിട്ടു അവള്‍ ചുറ്റും നോക്കി.. അവിടെയൊന്നും നീരജിനെ കണ്ടില്ല.

 

നീരജിനെ കാണാത്തത് കൊണ്ട് വീണ്ടും അവള്‍ ഫോണ്‍ എടുത്തു വിളിച്ചു.

 

“എവിടെ”

 

“ഞാനിവിടെ തന്നെ ഉണ്ട്. തിരിഞ്ഞു നോക്ക്”

 

അവള്‍ തിരിഞ്ഞു നോക്കി. അവിടെയൊന്നും ആരെയും കാണുന്നില്ല.

 

“എവിടെ? ഞാന്‍ കാണുന്നില്ലല്ലോ?”

 

“നേരെ നോക്കൂ.. അവിടെ ഒരു പുതിയ സ്വിഫ്റ്റ് കാര്‍ കാണുന്നില്ലേ? അതിനകത്തുണ്ട്.”

 

അവള്‍ നോക്കിയപ്പോള്‍ പുതിയ ടെംപററി റജിസ്ട്രേഷന്‍ ഉള്ള ഒരു വെളുത്ത സ്വിഫ്റ്റ് കാര്‍.

 

“കണ്ടോ?”

“ആ.. കണ്ടു”

“ഇങ്ങോട്ട് വാ”

 

“ശരി”

 

അവള്‍ ഫോണ്‍ കട്ട് ചെയ്തു കാറിനടുത്തേക്ക് നടന്നു.

 

മായ അടുത്തെത്തിയതും നീരജ് മുന്‍വശത്തെ ഡോര്‍ തുറന്നു കൊടുത്തു.

 

അവള്‍ കാറില്‍ കയറി ഡോര്‍ അടച്ചു.

 

നീരജ് അവളെ നോക്കി ചിരിച്ചു. തിരിച്ചു മായയും.

 

“കുറെ നേരമായൊ വന്നിട്ട്?”

 

“എയ് ഇല്ല. ഏകദേശം ഒരു മണിക്കൂര്‍ മാത്രം.”

 

“അയ്യോ. എന്നിട്ടെന്തേ വിളിക്കാതിരുന്നേ”

Leave a Reply

Your email address will not be published. Required fields are marked *