മായികലോകം [ Full ] 13അടിപൊളി  

 

ഒരുങ്ങി റൂമില്‍ നിന്നു പുറത്തിറങ്ങിയ മായയെ കണ്ടു മനോജ് പോലും വാ പൊളിച്ചു നോക്കി നിന്നു പോയി. മുന്‍പ് മനോജും മായയെ ഒന്നു നോട്ടമിട്ടതായിരുന്നു എന്നു കഥയുടെ ആദ്യഭാഗത്ത് സൂചിപ്പിച്ചിരുന്നു. ഓര്‍ക്കുന്നുണ്ട് എന്നു കരുത്തുന്നു.

 

ഒരു കേരള സാരി ആയിരുന്നു അവള്‍ ഉടുത്തിരുന്നത്. കറുത്ത ബ്ലൌസിന് യോജിച്ച കറുത്ത ബോര്‍ഡര്‍ ഉള്ള കേരള സാരി. കഴുത്തില്‍ ഒരു മാല. കൈകളില്‍ രണ്ടുവളകള്‍. അതും റോള്‍ഡ് ഗോള്‍ഡ്. മുടിയില്‍ കുറച്ചു മുല്ലപ്പൂക്കള്‍.. പിന്നെ തലയില്‍ ഒരു നെറ്റിച്ചുട്ടി. ഇത്രയും ആയിരുന്നു മായയുടെ ആഭരണങ്ങള്‍.

 

ഒട്ടും സമയം കളയാതെ തന്നെ മനോജിന്‍റെ കാറില്‍ നേരെ ആര്യസമാജത്തിലേക്ക് പുറപ്പെട്ടു. താലികെട്ടും മറ്റു നടപടി ക്രമങ്ങളും ഒക്കെ കഴിഞ്ഞു തിരിച്ചു ലോഡ്ജിലേക്ക് തന്നെ തിരിച്ചെത്തി. കല്യാണ സദ്യ മനോജിന്‍റെ വക സ്പോണ്‍സര്‍ ആയിരുന്നു. ആകെ നാലുപേരുള്ള കല്യാണ സദ്യ. ലോഡ്ജ് ഉടമ മനോജിന്‍റെ പരിചയക്കാരന്‍ ആയിരുന്നു. അതുകൊണ്ട് കാര്യങ്ങള്‍ എല്ലാം എളുപ്പമായി.

 

സദ്യ കഴിഞ്ഞു മനോജ് അവന്‍റെ പെണ്ണിനെയും കൊണ്ട് കറങ്ങാന്‍ പോകണം എന്നു പറഞ്ഞു.

 

“നിങ്ങള്‍ ഫസ്റ്റ്നൈറ്റ് സോറി. ഫസ്റ്റ് പകല്‍ ഒക്കെ ആഘോഷിച്ചു പോയാല്‍ മതി. റൂം ഒക്കെ ഉണ്ടല്ലോ. ഇനി നിങ്ങളുടെ ഇടയില്‍ കട്ടുറുമ്പാകാന്‍ ഞങ്ങളില്ല”.

 

“പോടാ അവിടുന്നു. അവള്‍ക്ക് വേഗം വീട്ടില്‍ പോകണം.”

 

“ഇനിയും സമയം ഉണ്ടല്ലോ. കുറച്ചു നേരം നിങ്ങളെ നിങ്ങള്‍ മാത്രമായ ലോകത്തേക്ക് വീട്ടില്ലെങ്കില്‍ ഫ്രണ്ട് എന്നു പറയുന്നതിന് എന്തു അര്‍ത്ഥം ആണുള്ളത്?”

 

“ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാന്‍ കഴിയാത്ത സഹായമാണ് നിങ്ങള്‍ രണ്ടുപേരും ചെയ്തു തന്നത്. പകരമായി എന്തു തരണം എന്നു അറിയില്ല എനിക്കു.”

 

“പോടെ പോടെ. കിട്ടുന്ന സമയം നീ നിന്‍റെ പെണ്ണിന്‍റെ കൂടെ ഇരിക്കാന്‍ നോക്ക്. തിരക്കിട്ട് പോകാന്‍ ഒന്നും നോക്കേണ്ട. കുറച്ചു റസ്റ്റ് ഒക്കെ എടുത്തിട്ടു പോയാല്‍ മതി. ഞങ്ങള്‍ക്ക് കുറച്ചു തിരക്കുണ്ട്. റൂമിന്റെ വാടക ഒക്കെ ഞാന്‍ കൊടുത്തിട്ടുണ്ട്.”

 

“എന്തിനാടാ.. ഞാന്‍ കൊടുക്കുമല്ലോ”

 

“അതൊക്കെ പോട്ടെ. വൈകുന്നേരം ആകുമ്പോഴേക്കും ഇതിനെയും വീട്ടില്‍ എത്തിക്കേണ്ടതാ. അപ്പോ ശരി…. ഞാന്‍ വിളിക്കാം”

 

“ഓകെ ഡാ.”

 

രാജേഷ് മായയെയും കൂട്ടി റൂമിലേക്ക് പോയി.

 

റൂമിലെത്തിയ ഉടനെ മായ കട്ടിലിലേക്ക് വീണു ഏങ്ങി ഏങ്ങി കരയാന്‍ തുടങ്ങി.

അതുകണ്ട രാജേഷ് ഞെട്ടി. മായയെ തട്ടി വിളിച്ചു.

 

“എന്താ മോളൂ. എന്താ പറ്റിയെ?.. എന്തിനാ കരയുന്നെ?”

 

“ഒന്നൂല”

 

“പറ മോളൂ”

 

“ഒന്നുമില്ല”

 

“എന്തേ കല്യാണം കഴിക്കേണ്ട എന്നു തോന്നിയോ?”

 

“അങ്ങിനെയല്ല.. അമ്മയുടെ വലിയ ആഗ്രഹമായിരുന്നു എല്ലാവരെയും ക്ഷണിച്ചിട്ടു കല്യാണം നടത്തണമെന്ന്. എന്നിട്ടിപ്പോ?”

 

“എന്നിട്ടിപ്പോ എന്തുണ്ടായി? ഒന്നും ഉണ്ടായിട്ടില്ല. നമ്മുടെ കല്യാണം എല്ലാവരെയും വിളിച്ചിട്ടു തന്നെ നടത്താം. ഇത് ഒരു ഉറപ്പിന് വേണ്ടി മാത്രം നടത്തിയ കല്യാണം അല്ലേ? ഇത് ഇപ്പോ വേറെ ആരെയും അറിയിക്കാന്‍ പോകുന്നില്ലല്ലോ. പിന്നെന്താ?”

 

“എന്നാലും”

 

“ഒരു എന്നാലുമില്ല. എണീറ്റെ.”

 

രാജേഷ് മായയെ പിടിച്ചെഴുന്നേല്‍പ്പിച്ചു നിര്‍ത്തി.

 

എന്നിട്ട് രണ്ടുകൈ കൊണ്ടും മുഖം ചേര്‍ത്തുപിടിച്ചു തള്ളവിരലുകള്‍ കൊണ്ട് അവളുടെ കണ്ണുനീര്‍ തുടച്ചു.

 

“ഇന്നുമുതല്‍ നീ എന്റെ ഭാര്യയാണ്. ഇനി ജീവിതത്തിലൊരിക്കലും കരയാന്‍ ഇടവരുത്തില്ല ഞാന്‍. നിന്‍റെ ആഗ്രഹം പോലെ തന്നെ നമ്മുടെ കല്യാണം എല്ലാരെയും അറിയിച്ചിട്ടു നടക്കും. ഇനി കരയരുത് ഒരിയ്ക്കലും. നിന്‍റെ ഇഷ്ടങ്ങള്‍ എന്തു തന്നെ ആയാലും എന്‍റെ ജീവന്‍ കളഞ്ഞായാലും ഞാന്‍ സാധിച്ചു തരും.”

 

അതും പറഞ്ഞു രാജേഷ് മായയെ നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *