ആർദ്ര അവന്റെ കൈയിൽ പതുക്കെ പിടിച്ചു. “ഒരു മിനിറ്റ്…” “ഇനി എന്താ? ” “മിസ് എന്ത് പറഞ്ഞാലും കോൾ പെട്ടെന്ന് കട്ട് ചെയ്യരുത്. ” “ശരി.
” “നിങ്ങൾ എപ്പോഴും സംസാരിക്കുന്നതുപോലെ തന്നെ സംസാരിക്കണം. ” “ശരി, മാഡം. ” ആർദ്ര ചുണ്ടിൽ വിരൽവച്ച് താൻ ഇനി മിണ്ടില്ലെന്ന് കാണിച്ചു. മനു കോൾ ബട്ടൺ അമർത്തി ഫോൺ സ്പീക്കറിൽ വച്ചു.
ഫോണിന്റെ ആദ്യ റിങ് ആ നിശ്ശബ്ദമായ മുറിയിൽ മുഴങ്ങി. ആർദ്രയുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു. രണ്ടാമത്തെ റിങ്… അവൾ അറിയാതെ മനുവിന്റെ കൈയിലെ പിടി മുറുക്കി. മനുവിനും ആ നിമിഷം ചെറിയൊരു സംശയം തോന്നി.
ആർദ്ര വീട്ടിൽ വന്ന കാര്യം കേട്ടാൽ മെഹർ എന്ത് പറയും? അവൾ പതിവുപോലെ ചിരിച്ച് കളിയാക്കുമോ? അതോ, മനു പോലും പ്രതീക്ഷിക്കാത്ത എന്തെങ്കിലും തുറന്നു പറയുമോ? ആർദ്രയ്ക്ക് അറിയേണ്ടത് മെഹറിന്റെ പ്രതികരണം മാത്രമായിരുന്നു.
പക്ഷേ മനുവിന് അറിയാമായിരുന്നു— മെഹർ സംസാരിക്കാൻ തുടങ്ങിയാൽ, ഇന്നത്തെ ആർദ്രയുടെ വരവ് മാത്രമല്ല സംഭാഷണത്തിൽ എത്തുക. ലക്ഷ്മിയും വരാം. എയ്ഞ്ചലും വരാം. ദേവശ്രീ വരാം.
മനു ആർദ്രയെക്കുറിച്ച് മുമ്പ് പറഞ്ഞ
വാക്കുകളും വരാം. ഇനി മെഹർ എന്തെങ്കിലും മോശമായി പറയുമോ ? അതിൽ എന്താണ് ആർദ്രയുടെ മനസ്സിൽ പതിയുക എന്ന് അവന് അറിയില്ലായിരുന്നു. മൂന്നാമത്തെ റിങ് മുഴങ്ങുന്നതിനുമുമ്പ് കോൾ കണക്റ്റായി.
ഫോണിന്റെ മറുവശത്ത് ചെറിയൊരു നിശ്ശബ്ദത. പിന്നെ മെഹറിന്റെ പരിചിതമായ ശബ്ദം മുറിയിൽ നിറഞ്ഞു. “ഹലോ മനൂ…” ഇനി എന്തായിരിക്കും, ആർദ്ര കേൾക്കാൻ പോകുന്നത് അവരുടെ പ്രണയം മാത്രമായിരിക്കുമോ…? അതോ, ആ ഒരൊറ്റ ഫോൺ കോൾ അവൾ ഇതുവരെ അറിയാത്ത മറ്റൊരു രഹസ്യം കൂടി തുറന്നിടുമോ…?
തുടരും….. ഇഷ്ടമായെങ്കിൽ നിങ്ങളുടെ ലൈക്ക്, കമന്റ്സ് നൽകി സപ്പോർട്ട് ചെയ്യണേ

Waiting for the rest of this story