ഞാൻ : അത് പറയണോ
അമ്മ : പറ
പപ്പ : ഏയ് കാശു നോ
അമ്മ : നിങ്ങളെ ഇന്ന് ഞാൻ… 😡
ഞാൻ : അത് പപ്പ : രസം പോവും കൃഷ്ണ… വേണ്ട പൊന്നൂ
ഞാൻ : വേണ്ട പപ്പ അമ്മ പാവം….
അമ്മ : പറ എന്തായാലും സീൻ ഇല്ല…. പറ 😃
ഞാൻ : അത് അമ്മ
അമ്മ : പറ പൊന്നൂ…. 😃
ഞാൻ : അത്
പപ്പ : വേണ്ട ഇന്ദ്രജിത്ത് this is an order….
അമ്മ : നിങ്ങളും നിങ്ങടെ ഓടറും…നീ പറ കണ്ണാ
ഞാൻ : അത്…
അമ്മ : അത് 🙂
ഞാൻ : പപ്പക്ക് ഒരു കല്യാണം കഴിക്കാൻ മോഹം നല്ല സ്നേഹം ഒള്ള ഭാര്യ വേണംന്ന്… അമ്മക്ക് സങ്കടം ഒണ്ടോ മ്മാ 🥺
അമ്മ : മണ്ണാങ്കട്ട 😡… നായെ…. ഇനി വാ അങ്ങോട്ട്…
പപ്പ : പാവം കൃഷ്ണ ചമ്മി കൂ… 🤣
അമ്മ : ദേ നിങ്ങള് ഇവന്റെ കൂടെ നടന്ന് അവസാനം കാശ് കളഞ്ഞിട്ട് അയ്യോ കിച്ച്ണാ പറഞ്ഞ് എന്റെ അടുത്തേക്ക് വന്നാ ഒണ്ടല്ലോ…
ഞാൻ : ഇയാള് പോടോ ചുമ്മാ….
പപ്പ : ടാ ടാ…
ഞാൻ : സോറി
അമ്മ : അങ്ങേര് സോപ്പ് ഇടാൻ രണ്ടും പഠിച്ച കള്ളന്മാരാ അയ്യോ 🙄
അതെ കൂടുതൽ ചൊറിയാൻ നിക്കണ്ട കേറി ബ്ലോക്ക് ഇട്ടാ എല്ലാം തീരും…. അമ്മ പോയതും പപ്പ പറഞ്ഞു…
ഞാൻ : അത് പറഞ്ഞപ്പഴാ ടാർ റെഡി ആക്കണേ ഹൈ കോളിറ്റി തന്നെ വേണം…
പപ്പ : ഉം….
ഞാൻ : നാളെ ഒരു രണ്ട് വണ്ടി. മിക്സ് അയക്കണം
പപ്പ : വന്നെ റൂമില് പോവാ
ഞാൻ : ഇപ്പൊ എത്ര ആയി പപ്പാ
ഞാൻ നടന്നോണ്ട് പപ്പയോട് ചോദിച്ചു…
റോ തന്നെ ഒന്നായി….
ഞാൻ : എന്റെ ബില്ല് ഇന്നലെ ഫോട്ടി ലാക്കാ
പപ്പ : ശെരിക്കും ഇതിന്റെ ആവശ്യം ഒണ്ടോ
ഞാൻ : നെഗറ്റീവ്വ് പറയല്ലേ ഡാഡി
പപ്പ : വീട് ആയോണ്ട് അമ്മ കൊല്ലില്ലാ വിചാരിക്കാ
ഞാൻ : അതാണ്… വണ്ടി എന്തായി
പപ്പ : ഏയ് അത് നടക്കില്ല….
ഞാൻ : എനിക്കറിയാ അവസാനം നമ്മള് ഔട്ട്
പപ്പ : കാശു പറയുന്ന കേക്ക് കുട്ടാ ഇപ്പൊ. തന്നെ വല്ലാത്ത എക്സ്പെൻസ് ആണ് അതിന്റെ കൂടെ ടൂ സി ആർ പപ്പ പെടും
ഞാൻ : നോ ചാൻസ്
പപ്പ : ഇല്ല പൊന്നൂ…
ഞാൻ : ശെരി 😉
പപ്പ : ഗുഡ് ബോയ്… നിക്ക് നമ്മടെ ബാംഗ്ലൂർ പ്രൊജക്റ്റ് തീരട്ടെ റെഡി ആക്കാ
ഞാൻ : ഓക്കേ…
പപ്പ : ഉമ്മ…. ഇരിക്ക് ഇനി വേണ്ട സാധനം ഒക്കെ ഡിസ്ക്കസ്സ് ചെയ്യാ… വാ…
ഞങ്ങള് ഇങ്ങനെ ഇരുന്ന് കൊറേ നേരം സംസാരിച്ചു…അമ്മു ഒളിഞ്ഞ് നോക്കാൻ ഉള്ള ശ്രമം നടത്തി അവളെ വീണ്ടും ഊക്കി വിട്ട്… ഞാൻ പപ്പ ആയിട്ട് സംസാരിച്ചോണ്ട് ഇരുന്നു…
ഇന്ദ്രജ ആന്റി എടക്ക് കേറി വന്നു….
പപ്പ ജീവിതത്തിൽ അൺസക്ക്സ്സ്ഫുൾ എന്ന് പറയുന്നത് ആ ഒറ്റ കാര്യത്തിൽ മാത്രം ആണ്…
ഞാൻ ആസ് എ സൺ പപ്പേ ഹെല്പ് ചെയ്യണം എന്ന് വിചാരിക്കുന്ന ഒറ്റ കാര്യവും ഇതാ… . . . സംസാരിച്ച് സംസാരിച്ച് ഞാൻ കെടന്ന് ഒറങ്ങിപ്പോയി….
. . .
അമ്മ പപ്പേ കഴിക്കാൻ വിളിക്കാൻ വന്നപ്പോ പപ്പ ഫോൺ നോക്കി ഇരിക്കുന്നു
അമ്മ : ആഹാ ഒറങ്ങിയോ
പപ്പ : ഉം
കാശു എണീക്ക് കുട്ടാ
പപ്പ എന്നെ തട്ടി വിളിച്ചു
അമ്മ : വേണ്ട ഒറങ്ങട്ടെ വിട്ടേക്ക്
പപ്പ : ആണോ ഫൈൻ… . . .
കാലത്ത് അമ്മു കുളിച്ച് ഫ്രഷ് ആയി വരുമ്പോ സൂര്യ സോഫേല് കെടക്കുന്നു
ആഹ് മദാമ്മ എണീറ്റാ അമ്മൂനെ കണ്ടതും അവൻ പറഞ്ഞു
അമ്മു : എപ്പോ വന്നു തെണ്ടി നമ്പർ ത്രീ
സൂര്യ : 🙄…. ഒമ്പത് മണിക്ക്
അമ്മു : വിരുന്ന് എങ്ങനെ പോയി
സൂര്യ : 🙏 ഇനി പൂരം നടക്കാ പറഞ്ഞാ അങ്ങോട്ട് ഞാൻ ഇല്ല… അവൾടെ ഒരു അമ്മായി എന്ത് ശുശു അമ്മായി…. 😨അയ്യോ അവർക്ക് എന്തൊക്കെ ഒരു കാര്യം അറിയണം
അമ്മു : 😂ഇന്ദ്രന് ഇഷ്ട്ടെ അല്ല അവനെ എപ്പോ കണ്ടാലും കുട്ടികൾ ആയില്ലേ കുട്ടികൾ വേണ്ടെ എന്നൊക്കെ പറഞ്ഞ് കളിയാക്കും….
സൂര്യ : അയ്യോ മടുത്തു… നല്ല ബെസ്റ്റ് ഫാമിലി അല്ല നിന്റെ കുടുംബത്തിന് പെണ്ണെടുത്ത എന്നെ പറഞ്ഞാ മതി 😏
അമ്മു : ഇങ് വന്നെ
സൂര്യ : എന്താ😃
അമ്മു : അതെ ഈ കല്യാണത്തിന് മുന്നേ വയറ്റിലാക്കി കൊടുത്തിട്ട് നീ കുടുംബ മഹിമ ഒണ്ടാക്കല്ലേ…. നാറി… 😡
സൂര്യ : 😂🙄
അമ്മു : ഹഹ… ഇന്ദ്രാ….
സൂര്യ : ഇന്ദ്രൻ ഒന്നും ഇവടെ ഇല്ല
അമ്മു : ഏഹ്
സൂര്യ : അവൻ എന്റെ കാറും എടുത്തോണ്ട് പോയി….
അമ്മു : ബെസ്റ്റ്
സൂര്യ : എനിക്ക് തോന്നുന്നത് എന്താ അറിയോ മിസ്റ്റർ ഉണ്ടാ…. അവന് വേറെ ഭാര്യേം മക്കളും ഒക്കെ ഒണ്ടെന്നാ… എന്താ താങ്കൾടെ അഭിപ്രായം
