ഞാൻ : ഏയ്…. നൊ നൊ
അമ്മു : 🥹 ഇല്ല am okey… 😊And i hope for nothing else just happiness from here…
ഞങ്ങള് കേക്ക് കട്ട് ചെയ്ത് അമ്മക്കും പപ്പക്കും കൊടുത്തു….
അമ്മ : നന്നായി വരട്ടെ… 🥹
അമ്മ എനിക്കും അമ്മൂനും ഉമ്മ തന്നിട്ട് പറഞ്ഞു….
പപ്പ പിന്നാലെ വന്നിട്ട് എന്നെ പിടിച്ചു
വണ്ടി വേണം വാങ്ങിയെ പറ്റു ഞാൻ പപ്പക്ക് കേക്ക് വായിൽ വച്ച് കൊടുത്തിട്ട് കെട്ടിപിടിച്ചോണ്ട് പറഞ്ഞു….
പപ്പ : ശെരി 😂… ശെരി… 😉
ഞാൻ : ഹേ
പപ്പ : ആഹ്… 🤣
ഞാൻ : ഡാർലിങ്…. ഉമ്മ്ഹ
പപ്പ : അപ്പൊ കുട്ടികളെ എല്ലാരും ഒള്ള സൗകര്യം വച്ച് ഇവടെ കൂടിക്കോ ഗുഡ് നൈറ്റ്
അമ്മ : ഗുഡ് നൈറ്റ്….
പിന്നെ വെള്ളം അടി ആയി കൊറേ എണ്ണം പൂളില് കളി ആയി….
അച്ചു : എത്ര കാലം ആയി മൈര് ഇങ്ങനെ ഒന്ന് കൂടീട്ട്…..
നന്ദൻ : ശെരിയാ പണ്ട് എല്ലാ എണ്ണവും ഇവടെ തന്നെ….ടാ ശിവ വന്നില്ലല്ലേ
അച്ചു : അവൻ വരില്ല അപ്പൻ ഒലക്ക വച്ച് ഓഫാക്കും അവനെ
ഞാൻ : ടാ നീ പോയിട്ട് എന്ന് വരും
അച്ചൂനെ നോക്കി ഞാൻ ചോദിച്ചു…
അച്ചു : ഒടനെ തന്നെ
ഞാൻ : വരോ അതോ. മുങ്ങോ
അച്ചു : പോടാ എങ്ങോട്ട് മുങ്ങാൻ….
ജാനു : പിന്നല്ല….
ഞാൻ : അത് മതി…
സംസാരം നീണ്ടു….ടൈം ഒരുപാട് പോയി…
കാലത്ത് ഞാൻ അമ്മു ജാനു സൂര്യ കേശുവും കൂടെ അമ്പലത്തില് പോയി
സൂര്യ : ഒരുത്തനും വെളിവ് പറഞ്ഞ സാധനം ഇല്ല…
ഞാൻ : എത്ര കുപ്പി പൊട്ടി ടാ ഇന്നലെ
സൂര്യ : രണ്ട് ഫുള്ള്
നന്നായി 🙄
അതെ ശെരിക്കെ പ്രാർത്ഥിച്ചോട്ടൊ ഞാൻ
അമ്പലത്തിലേക്ക് കേറുമ്പോ അമ്മു പറഞ്ഞു
ഞാൻ : എനിക്കും കൂടെ ചേർത്ത് നീ പ്രാർത്ഥിച്ചോ….
അമ്മു : ഇന്നെങ്കിലും ഒന്ന് കേക്ക് കുട്ടാ
ഞാൻ : പ്രാർത്ഥിക്കാ മുത്തേ
അമ്മു : ശെരി വാ
ദൈവത്തിന്റെ മുന്നില് വച്ച് ഞാൻ ശെരിക്കെ പ്രാർത്ഥിച്ചു
ദൈവമേ എനിക്ക് ഒന്നേ പറയാൻ ഒള്ളൂ അമ്മൂന് ഒന്നും പറ്റരുത്… എന്റെ ഈ ആഗ്രഹം ദൈവം സാദിച്ച് തരണം….താങ്ക്യൂ…പിന്നെ ഒരു കാര്യം കൂടെ അത് തെറ്റായി വല്ലതും നടന്നാ അപ്പൊ വന്ന് പറയാ… 😊 താങ്ക്സ്…
ഉം എന്താ ഇത്ര പ്രാർത്ഥിക്കാൻ
അമ്മു എന്നെ നോക്കി ചോദിച്ചു
ഞാൻ : ഇവക്ക് ഇത്തിരി ബുദ്ധി കൊടുക്കണേ എന്ന്
സൂര്യ : ഈശ്വരനെ കളിയാക്കാണാ ടാ നീ… പുള്ളിക്ക് ചെയ്യാൻ പറ്റാത്ത കാര്യം ആകെ ഒള്ളത് ഇവൾടെ കുടുംബത്തിലെ ഒന്നിന് എങ്കിലും തലച്ചോറ് കൊടുക്കാ എന്നതാ…
അമ്മു : അമ്പലം ആണ് നോക്കില്ലേ…😡 . . .
വീട്ടില് പോയപ്പോ ശിവ വന്നിട്ടുണ്ട്….
ഞാൻ : നേരത്തെ വന്നല്ലോ ബ്രോ….
ശിവ : ആറ് മണിക്ക് നന്ദനെ തപ്പി അവന്റെ വീട്ടില് ഓർമ ഇല്ലാതെ പോയാ… അവന്റെ അപ്പന്റെ വായിലുള്ളത് മുഴുവൻ കേട്ടു….അവടന്ന് വരുന്ന വഴി വണ്ടിടെ ചേസ് വീണ്ടും ഊമ്പി അതും വെൽഡ് വച്ചിട്ട് ദേ എത്തി
ഞാൻ : കഴിച്ചോ നീ
ശിവ : ഇല്ല
ഞാൻ : വാ
ഞങ്ങള് കഴിച്ചോണ്ട് ഇരിക്കുമ്പോ അമ്മു അങ്ങോട്ട് വന്നു….ഫോണിലാ…
ഇല്ല അത് മോനെ ഈ ടൗണിന്ന് ലെഫ്റ്റ് കേറിക്കോ ഞാൻ ലൊക്കേഷൻ ഇട്ട് തരാ ആഹ്
ശെരി
അമ്മു ഫോൺ കട്ടാക്കി
അമ്മു : ടാ രാമാ നിനക്ക് പപ്പേ കൊണ്ട് വന്നൂടെ പാവം കുട്ടി വഴി ചോദിക്കാൻ വിളിച്ചതാ
ശിവ : വേണ്ടവര് തപ്പി വരും
അമ്മു : എന്തിന് ശിവ നീയും സ്നേഹം ഇല്ലാതെ ഇങ്ങനെ
ഞാൻ : ഓ അതിന്റെ എടയില്
അമ്മു നാക്ക് കടിച്ച് എന്നെ പെറക്കിൽ കൂടെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ വച്ചു
അമ്മു : കഴിക്ക് കഴിക്ക്….
ഞാൻ : കൊച്ചി പോണോ വൈകീട്ട്
അമ്മു : എന്തിനാ
ഞാൻ : സൂര്യടെ വീട്ടില് സെലിബ്രെറ്റ് ചെയ്യാ
അമ്മു : അയ്യോ ആ വീട് വേണ്ട
സൂര്യ : ഡീ
അമ്മു : ഓ നിന്റെ ഫസ്റ്റ് നൈറ്റ് അവടെ ആയിരുന്നല്ലോ സോറി സാറേ
ഞാൻ : അമ്മുവേ
അമ്മു : ശെരി…
പെട്ടെന്ന് ഒരാള് വന്ന് ടേബിളിൽ കൈ വച്ച് നിന്നു…
ഞാൻ : ഇതാര് കഴിച്ചോ കുട്ടി…
രണ്ട് കൈയും ടേബിളിൽ വച്ചിട്ട് വാലാട്ടുന്ന ചോക്കോനെ നോക്കി ഞാൻ ചോദിച്ചു….
അവൻ പ്ളേറ്റിലേക്ക് മണത്തോണ്ട് വന്നു….
ഞാൻ : തര തരാ…. ഇവനെ ആരാടാ ഇങ്ങോട്ട് കൊണ്ട് വന്നെ….
റെമോ : ഞാനാ….
ഞാൻ : പിടിച്ചോണ്ട് പോ ടാ ഞാൻ വരാ നിക്ക്
റെമോ : അയ്യോ തൊറന്നപ്പോ തൊട്ട് അഗ്രെഷൻ വേണ്ട റിസ്ക്ക് എടുക്കാൻ വൈയ്യ
