വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

ശ്രീജിത്ത്‌ : എടാ നീ കാര്യത്തിൽ പറഞ്ഞതാണ അതോ അവനോടുള്ള ദേഷ്യത്തിൽ പറഞ്ഞതാണോ…….

അല്ലടാ എനിക്ക് അവളെ ഇഷ്ട്ടോ ഞാൻ കെട്ടിക്കോളം………ഞാൻ ഒന്ന് സൈലന്റ് ആയി പറഞ്ഞു

മാമൻ : എടാ നീ എന്താ ഈ പറയുന്നേ…..

എന്താണ്…. ഇതിനെല്ലാം താൻ ആണ് കാരണക്കാരൻ….. മര്യാദക്ക് വന്നില്ലന്നും പറഞ്ഞു ഞാൻ വീട്ടിൽ ഇരുന്നതല്ലേ…….. ദേഷ്യത്തിൽ ജ്വലിച്ചു നിന്ന മുഖത്തോട് കൂടി മാമന്റെ നേരെ ചീറി….

ശ്രീജിത്ത്‌ : നിങ്ങൾ ഇവിടെ ഇരിക്ക് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ… വാ അച്ഛ….

അച്ഛൻ : ആലോചിക്കാൻ ഒന്നും ഇല്ല…… അവൻ കേട്ടുന്നതിലും നല്ലത് ഇവൻ തന്നെ ഒന്നൂല്ലെങ്കിൽ അവൾ ഇന്ന് ജീവനോടെ ഉള്ളത് ഇവൻ ഉണ്ടായത് കൊണ്ടല്ലെ…….
അവളെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം………

അവർ മുറിയിൽ നിന്നും പുറത്തേക്ക് പോയി………

ഞാൻ ഒരു കസേര വലിച്ചിട്ടു ഇരുന്നു…….

മാമൻ : ഇരുന്നോ ഇരുന്നോ……..എന്റെ മൂട്ടിൽ തീ ഇട്ട് തന്നിട്ട് നീ ഇരുന്നോ……
ഏത് നേരത്താണാവോ ഇവനെ വിളിച്ചോണ്ട് വരാൻ തോന്നിയത്……. ഞാൻ ഇനി അവരോടൊക്കെ എന്ത് പറയും……….ദേഷ്യം ആണോ സങ്കടം ആണോ മാമന്റെ മുഖത്തു….. ഏതാണ്ട് തൂറാൻ മൂട്ടിയ പോലത്തെ അവസ്ഥ……….

അനുഭവിക് താൻ അനുഭവിക്…….ആക്കി ചിരിച്ചു തലയാട്ടി കൊണ്ട് ഞാൻ
പറഞ്ഞു….

തൊലിക്കല്ലേ നീ…….. കൂടുതൽ……..

എടാ മാമാ മൈരേ ദൈവത്തിന്റെ തീരുമാനം ഇതാടാ….. ഇല്ലെങ്കിൽ താൻ എന്നേ വിളിച്ചോണ്ട് വരുവോ……….. അവൾ എനിക്ക് തന്നെ ഉള്ളതാടാ…..

അത് വരെ ഉള്ള ദേഷ്യം എല്ലാം പോയി സന്തോഷത്തിൽ ആയിരുന്നു ഞാൻ….. അവളെ ഞാൻ കല്യാണം കഴിക്കാൻ പോകുന്നു…….എനിക്ക് ഇപ്പോഴും വിശ്വാസം ആകുന്നില്ല……..

മാമൻ : ഞാൻ വീട്ടിൽ വിളിച് പറയാൻ പോണേ…….

….. താൻ പറ….. താൻ ആണ് ഇതിനു കാരണം എന്ന് ഞാനും പറയും…… അവർക്ക് സമ്മതം ആണെങ്കിൽ ഞാൻ അവളെ കെട്ടും എന്നിട്ടേ ഞാൻ വരൂ…. തനിക് പോണേ താൻ പൊക്കോ

……..ഇത് പറഞ്ഞതും…….. ഡോർ തുറന്ന് ശ്രീജിത്തും അച്ഛനും മുറിയിലേക്ക്……. വന്നു….കൂടെ കുറച്ചു ചെറുപ്പക്കാര് പിള്ളേരും…… കയ്യിൽ ഒരു വെള്ള ഷർട്ടും മുണ്ടും ഉണ്ട്………

ശ്രീജിത്ത്‌ : അവൾക് സമ്മതം ആണ് …… വേഗം റെഡി ആകു 15 മിനിറ്റ് കൂടി ഉള്ളു മുഹൂർത്തതിന്……..

പിന്നെ അവിടെ നടന്നത് പറക്കും തളികയിലെ മണവാളൻ ഒരുക്കുന്ന സീൻ പോലെ ആയിരുന്നു………

ഭാഗ്യം ഒട്ടിച്ചു വെക്കുന്ന മുണ്ട് ആയിരുന്നു കൊണ്ട് വന്നത്…. അല്ലെ പെട്ട് പോയേനെ ഞാൻ മുണ്ട് അധികം ഉടുക്കാറില്ലയിരുന്നു ……………

ഷേവ് ചെയ്തിട്ട് കുറെ നാൾ ആയത് കൊണ്ട് താടി നല്ല പോലെ വളർന്നിരുന്നു…….. മുടി നേരത്തെ ഞാൻ വളർത്തിയിട്ടുള്ളത് കൊണ്ട് മുടിയും ഉണ്ട്………എന്നാലും കാണാൻ ഞാൻ അടിപൊളി ആണാട്ടോ…….

പന്തം കണ്ട പേരുചാഴിയെ പോലെ……. മാമൻ ഇതെല്ലാം നോക്കി നിൽപ്പുണ്ട്…… പഴേ ഭാവം തന്നെ ഒരു മാറ്റവും ഇല്ല …….

വാ മുഹൂർത്തം ആയി……. ഞാനവരുടെ കൂടെ പുറത്തേക്ക് ഇറങ്ങിയതും….. മാമനും പുറകെ വന്നു……….

മണ്ഡപത്തിൽ കേറി….. പൂജാരി ഇരുന്നോളാൻ പറഞ്ഞു……….. അത്രയും നേരം സന്തോഷം ആയിരുന്നു…….. അവിടെ ഇരുന്നപ്പോൾ മുതൽ വീണ്ടും രക്തയോട്ടം കൂടാൻ തുടങ്ങി…….അപ്പുറത് ശ്രീലക്ഷ്മിയും ഇരിപ്പുണ്ട്……. ഞാൻ ഒന്ന് നോക്കി…… എന്നേം നോക്കി പക്ഷെ ചിരിച്ചില്ല…… പിന്നെ ഞാൻ നോക്കാനും പോയില്ല…….
തലചരിച്ചു മുകളിലേക്ക് മാമനെ നോക്കി… പുറകിൽ തന്നെ നിൽപ്പുണ്ട് …. മൈരന്റെ മുഖത്തു ഇപ്പഴും ആ ഭാവം മാറീട്ടില്ല……. എന്നാലും പുറകിൽ ഉള്ളത് കൊണ്ട് ഒരു ധൈര്യം………

അമ്മായിയപ്പൻ താലി എടുത്തു തന്നതും……. അവളുടെ കഴുത്തിലേക്ക് വെച്ചതും……… ക്ലോക്കിന്റെ പെന്റുലം അടിക്കുന്നത് പോലെ കൈ വിറക്കാൻ തുടങ്ങി…….. നാണക്കേട് ഭയന്ന് കൈ തളത്തി…അവളുടെ .. തോളിൽ ഇട്ടു എന്നിട്ട് ആണ് ഒന്ന് കെട്ടിയത്……

ഇതിനിടക്ക് ഏതോ ഒരു തായോളി… തൊട്ട് പുറകിൽ നിന്ന്…. പോപ്പർ പൊട്ടിച്ചതും….. അത്യാവശ്യം നല്ല രീതിക്ക് തന്നെ ഞാൻ ഞെട്ടി……..ഇതുകണ്ട് പൂജാരി അടക്കം എല്ലാവരും ചിരിക്കാൻ തുടങ്ങി………… കൂട്ടത്തിൽ അവളും എന്നേ നോക്കി ചിരിച്ചു…….

Leave a Reply

Your email address will not be published. Required fields are marked *