വെണ്ണകൊണ്ടൊരു തുലാഭാരം – 1 1

അവർ 3 പേരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്….

മാമൻ :നീ കാരണം എനിക്ക് ചേച്ചിടെ മുഖത്തു പോലും നോക്കാൻ പറ്റുന്നില്ല….

ആര് ആര് കാരണം………. താൻ കാരണം ആണ് എനിക്ക് ഈ ഗതി വന്നത്……. പിന്നെ ഞാൻ ആയത് കൊണ്ട് തന്നോട് ക്ഷേമിച്ചിരിക്കുന്നു……

മാമൻ : മൈരേ വായി ഇരിക്കണത് ഒന്നും കേൾക്കണ്ട……. എന്നാലും ഞാൻ പ്രേതീക്ഷിച്ച പോലുള്ള റിയാക്ഷൻ ഒന്നും ഉണ്ടായില്ലല്ലോ …….

ഞാൻ :എന്തായിരിക്കും……. അമ്മേം അവളും കൂടി പറയുന്നത്…….ഞാൻ മാമനെ നോക്കി ചോദിച്ചു….

എനിക്ക് അറിയോ..മൈര് …….അതൊക്കെ പോട്ടെ .. ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ്‌ നടക്കുവോടെ ….

ആദ്യം വീട്ടിൽ കേറ്റുവൊന്ന് നോക്കട്ടെ എന്നിട്ടല്ലേ ഫസ്റ്റ് നൈറ്റ്‌…….

അമ്മ മുറ്റത്തു നിന്ന് ഞങ്ങളെ കൈ കാണിച്ചു അടുത്തേക്ക് വിളിച്ചു……… അനുസരണ ഉള്ള കൊച്ചു കുട്ടിയെ പോലെ ഞാൻ അടുത്തേക്ക് ചെന്ന്……..

എന്താമ്മേ………….

ഒന്നും മിണ്ടില്ല…….. രണ്ടുപേരും കൂടെ അകത്തേക്കു പോയി……… എന്താ നടക്കുന്നെ എന്നാ സംശയത്തിൽ….. മാമനെ നോക്കി……..

മാമൻ കൈ മലത്തി കാണിച്ചു തടിയൂരി……….

ശ്രീലക്ഷ്മി അടുത്ത് നിൽപ്പുണ്ട്……. പക്ഷെ ആരെയും നോക്കുന്നില്ല…. താഴെലേക്കും സൈഡിലേക്കും ഒക്കെ നോക്കുന്നുണ്ട് ഞാൻ നിൽക്കുന്ന സൈഡിലേക്ക് ഒട്ടും നോക്കുന്നില്ല………

വീടിനുള്ളിൽ നിന്നും…… ശ്രീജിത്തും….. അവന്റെ അച്ഛനും അമ്മയും ആണ് ആദ്യം പുറത്തേക്ക് വന്നത്……. പുറകെ എന്റെ അമ്മയും അഞ്ജും ഒരു
നിലവിളക്കും ആയി വരുന്നുണ്ട്……..

ഹാവു……. ഏതായാലും വീട്ടിൽ കേറ്റുമെന്ന് ഉറപ്പായി……. ചിരിച്ച മുഖത്തോട് കൂടി ഞാൻ മാമനെ നോക്കി………

ഈ മൈരന്റെ മോന്ത ഇത് വരെ ശരിയായില്ലേ……. ശേ….

വിളക്ക് അവൾക് കൊടുത്തു. വലതുകാൽ വെച്ച് അകത്തേക്ക് കേറി……. എല്ലാരേം നോക്കി…… വളിച്ച ചിരിയും ആയി ഞാനും പുറകെ……

ശ്രീലക്ഷ്മി ഒരു മഹാ ലക്ഷ്മി ആയി വീട്ടിലെക്ക് കേറി……. മഹാലക്ഷ്മിയുടെ മുടിയിലേക്ക് ആണ് എന്റെ ശ്രെദ്ധ പോയത്……….. തിരുപ്പൻ വെക്കാഞ്ഞിട്ടും… നിതബത്തിനും താഴെ വരെ കിടക്കുന്നു……അതും നല്ല ഉൾ ഉള്ള കരുത്തുറ്റ മുടി……… പണ്ട് മുതലേ മുടി ഉള്ള പെണ്ണുങ്ങളെ എനിക്ക് ഇഷ്ടമായിരുന്നു…..
…….

അഹ് എനിക്ക് ഉള്ള മുടി അല്ലെ ഞാൻ മനസ്സിൽ വിചാരിച്ചു ഉള്ളിലേക്ക് കേറിയതും…… ഠപ്പേ……

പകുതി തുറന്ന വാതിലെന്റെ സൈഡ് ഇൽ ഇട്ട് തല ഒരറ്റ ഇടി……. അത്യാവശ്യം നല്ല സൗണ്ടും ഉണ്ടായിരുന്നു…… വീണ്ടും ഞാൻ ഒരു കോമഡി പീസ് ആയി……..ഒരു ചെറിയ ബുൾബും വന്നു തലയിൽ………

ഇടികൊണ്ട് തലയും പൊത്തി ആദ്യം നോക്കിയത് ശ്രീലക്ഷ്മിയെ ആയിരുന്നു….. അവൾ നേരെ തന്നെ വിളക്കുമായി പോയതല്ലാതെ തിരിഞ്ഞു പോലും നോക്കില്ല……….ശവം…

ശ്രീജിത്ത്‌ : ഞങ്ങൾ എന്നാ ഇറങ്ങട്ടെ…… പോയിട്ട് വരാം…..

അച്ഛൻ : എന്നാ പിന്നെ അങ്ങനെ ആകട്ടെ……..

പിന്നെ അറിയാല്ലോ എല്ലാ കല്യാണ വീടുകളിലും കാണുന്ന കരച്ചിൽ സീൻ തന്നെ ആയിരുന്നു………….

ചേട്ടനെ കെട്ടിപിടിച്ചു കരയുന്ന അനിയത്തി……. ഞാൻ നോക്കി നിന്നു… അമ്മ കണ്ണ് കൊണ്ട് എന്തൊക്കയോ കാണിക്കുന്നുണ്ട്…….. എനിക്ക് ഒന്നും മനസ്സിലായില്ല…….
ഞാൻ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു……

തള്ള പിന്നേം എന്തൊക്കെ കാണിക്കുന്നു…..

അമ്മയും അഞ്ജുവും കൂടി……. ശ്രീലക്ഷ്മിയെ പിടിച്ചു മാറ്റിയപ്പോൾ ആണ്…….. കാര്യം മനസ്സിലായത്………

അവളെ പിടിച്ചു മാറ്റാൻ ആയിരുന്നു പറഞ്ഞത്

അവർ അവളെ മുകളിലത്തെ മുറിയിലേക്ക് കൊണ്ട് പോയി……… ഞാൻ താഴെ തന്നെ നിന്നു……..

ഞാനും മാമനും അച്ഛനും മാത്രം താഴെ………..

ശെടാ സദ്യ കഴിച്ചില്ലല്ലോ……..വീട്ടിൽ വന്നതും എനിക്ക് വിശക്കാൻ തുടങ്ങി…….

മാമനും അച്ഛനും കാര്യമായ എന്തോ ചർച്ചയിൽ ആണ്…….

ശബ്ദം ഉണ്ടാക്കാതെ നിന്ന നിൽപ്പിൽ ഞാൻ അടുക്കളേലേക്ക് വലിഞ്ഞു…….. ഫ്രിഡ്ജ് തുറന്നു……… ഒരു ബോട്ടിൽ മംഗോ ടൈം എടുത്തു…….. ഒരു കവിൾ നിറച്ചു തല താഴ്ത്തിയതും…. അമ്മേം മാമനും നിൽക്കുന്നു…….. മുമ്പിൽ……

വായിൽ ഉണ്ടായിരുന്നത് ഞാൻ കുടിച്ചിറക്കി………

Leave a Reply

Your email address will not be published. Required fields are marked *